Home
Mobile

റിയൽമി 7ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽമി 7ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നേരത്തെ ഈ സ്മാർട്ട്ഫോൺ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്തോനേഷ്യൻ പതിപ്പിൽ നിന്ന് അധികം മാറ്റങ്ങളില്ലാതെയാണ് പുതിയ ഡിവൈസ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ. റിയൽ‌മി 7 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽ‌മി 7ഐ. നേരത്തെ റിയൽ‌മി 7, റിയൽ‌മി 7 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

വില

റിയൽ‌മി 7ഐ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇന്തോനേഷ്യയിൽ ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചത്. ഈ മോഡലിന് IDR 3,199,000 ആയിരുന്നു വില. ഇത് ഏകദേശം 15,800 രൂപയാണ്. ഇതിനെക്കാൾ കുറഞ്ഞ വിലയിലായിരിക്കും ഡിവൈസ് ഇന്ത്യയിൽ എത്തുക. കാരണം ഇന്ത്യൻ വിപണിയിൽ റിയൽ‌മി 7 സ്മാർട്ട്ഫോണിന് വില കുറവാണ്.

ഡിസ്‌പ്ലേ

റിയൽ‌മി 7ഐ സ്മാർട്ട്ഫോണിൽ 90ഹെർട്സ് അൾട്രാ സ്മൂത്ത് 6.5 ഇഞ്ച് 720p എൽസിഡിയും ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 2.0GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മറ്റ് എൻ‌ട്രി ലെവൽ പ്രോസസറുകളേക്കാൾ ബെഞ്ച്മാർക്ക് സ്കോർ കൂടിയ പ്രോസസറാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 5000mAh ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും. ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയ പതിപ്പിലും സമാനമായ സവിശേഷതകളാണ് ഉള്ളത്.

സ്റ്റോറേജ്

റിയൽമി 7ഐ സ്മാർട്ട്ഫോണിൽ 8ജിബി വരെ റാമുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ റാമിനൊപ്പം 128 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ടായിരിക്കും. ഈ സ്റ്റോറേജ് സ്പൈസ് തികയാതെ വരുന്ന ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ റിയൽമി ഉൾപ്പെടുത്തു. ഇന്ത്യൻ വിപണിയിൽ മറ്റ് ഏതൊക്കെ റാം വേരിയന്റുകളിൽ ഡിവൈസ് പുറത്തിറങ്ങും എന്ന കാര്യത്തിൽ ഇതുവരെ വ്യക്ത ഉണ്ടായിട്ടില്ല.

ക്വാഡ് ക്യാമറ

റിയൽ‌മി 7ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നീ ക്യാമറകൾ ഉണ്ടായിരിക്കും. ഈ ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. ക്യാമറ സെറ്റപ്പിന്റെ ഡിസൈൻ റിയൽ‌മി 7ൽ ഉള്ളതിന് സമാനമാണ്.

ബാറ്ററി

റിയൽമി 7ഐ സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് കമ്പനി നൽകുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും. റിയൽ‌മെ 7ഐ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0 ഈ വർഷാവസാനത്തോടെ കമ്പനി പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഇത് അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ലഭിക്കും.

Best Mobiles in India

English summary
Realmy 7i will be launched in India today. Earlier, the smartphone was launched in the Indonesian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X