90 ഹെർട്സ് ഡിസ്പ്ലെയും 5000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ ഒക്ടോബർ 7ന് പുറത്തിറങ്ങും
റിയൽമി 7ഐ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഒക്ടോബർ 7ന് നടക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന ടീസർ റിയൽമി സിഇഒ മാധവ് ഷെത്ത് പുറത്ത് വിട്ടു. ഈ ഡിവൈസിന്റെ ഇന്തോനേഷ്യൻ പതിപ്പിൽ നിന്ന് അധികം വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യൻ പതിപ്പ് പുറത്തിറങ്ങുക. റിയൽമി 7 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽമി 7ഐ. നേരത്തെ റിയൽമി 7, റിയൽമി 7 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിരുന്നു. റിയൽമി 7ഐ സ്മാർട്ട്ഫോണിന് 10,000 രൂപയ്ക്കും 14,000 രൂപയ്ക്കും ഇടയിലായിരിക്കും വില.

റിയൽമി 7ഐ സ്മാർട്ട്ഫോണിൽ 90ഹെർട്സ് അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നും ഡിവൈസിൽ 5000mAh ബാറ്ററിയും 2.0GHz ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ ഉണ്ടായിരിക്കുമെന്നും റിയൽമി സ്ഥിരീകരിച്ചു. ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയ പതിപ്പിലും സമാനമായ സവിശേഷതകളാണ് ഉള്ളത്. ഈ പ്രോസസറിന്റെ ബെഞ്ച്മാർക്ക് സ്കോറുകളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. റിയൽമി 7ഐയുടെ സ്കോർ 185466 ആണ്. മറ്റ് എൻട്രി ലെവൽ പ്രോസസറുകളേക്കാൾ കൂടുതലാണ് ഈ സ്കോർ എന്ന് കമ്പനി അവകാശപ്പെടുന്നു.

മേൽപ്പറഞ്ഞ ഈ മൂന്ന് സവിശേഷതകൾ കൂടാതെ, 6.5 ഇഞ്ച് 720p എൽസിഡിയും 8ജിബി വരെ റാമുമായിട്ടായിരിക്കും റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 128 ജിബി സ്റ്റോറേജായിരിക്കും ഡിവൈസിൽ ഉണ്ടാവും. കൂടുതൽ സ്റ്റോറേജ് സ്പൈസ് ആവശ്യമുള്ള ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാവും റിയൽമി ഈ ഡിവൈസിൽ നൽകുന്നുണ്ട്. ഏതൊക്കെ സ്റ്റോറേഡ് വേരിയന്റുകളിൽ ഡിവൈസ് പുറത്തിറങ്ങും എന്ന് വ്യക്തമല്ല.

റിയൽമി 7ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഇതിൽ 64 മെഗാപിക്സൽ പ്രമറി ക്യാമറയാണ് ഉണ്ടാവുക. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയും കമ്പനി ഉൾപ്പെടുത്തും. ഈ ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും കമ്പനി ഉൾപ്പെടുത്തും. ക്യാമറ സെറ്റപ്പിന്റെ ഡിസൈൻ റിയൽമി 7ൽ ഉള്ളത് പോലെ തന്നെയാണ്.

റിയൽമി 7ഐ സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കും. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7ഐ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. നിങ്ങൾക്ക് പ്രതീക്ഷിക്കാം. റിയൽമെ 7ഐ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0 ഈ വർഷാവസാനത്തോടെ കമ്പനി പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ അപ്ഡേറ്റ് പിന്നീട് ലഭിക്കും.

റിയൽമി 7ഐ സ്മാർട്ട്ഫോണിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഇന്തോനേഷ്യയിൽ ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചത്. ഈ മോഡലിന് IDR 3,199,000 ആയിരുന്നു വില. ഇത് ഏകദേശം 15,800 രൂപയാണ്. ഇതിനെക്കാൾ കുറഞ്ഞ വിലയിലായിരിക്കും ഡിവൈസ് ഇന്ത്യയിൽ എത്തുക. കാരണം ഇന്ത്യൻ വിപണിയിൽ റിയൽമി 7 സ്മാർട്ട്ഫോണിന് വില കുറവാണ്.


Click it and Unblock the Notifications








