Home
Mobile

റിയൽ‌മി 7ഐ സ്മാർട്ട്ഫോൺ ഒക്ടോബർ 7ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ സ്മാർട്ട്‌ഫോൺ സീരീസാണ് റിയൽ‌മി 7. ഈ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ 7ഐ ഒക്ടോബർ 7ന് പുറത്തിറങ്ങും. ഈ ഡിവൈസ് നേരത്തെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക പേജ് പുറത്തിറക്കി. റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന്റെ സ്പെഷ്യൽ എഡിഷൻ ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകളും ഈ പേജ് നൽകുന്നുണ്ട്.

റിയൽ‌മി 7ഐ: ഇന്ത്യയിലെ ലോഞ്ച്

റിയൽ‌മി 7ഐ: ഇന്ത്യയിലെ ലോഞ്ച്

റിയൽമി 7ഐ സ്മാർട്ട്ഫോൺ ഒക്ടോബർ 7ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ലോഞ്ച് തിയ്യതി സ്ഥിരീകരിച്ചത്. ഈ ഡിവൈസിന് പുറമേ 55 ഇഞ്ച് സ്ലെഡ് 4കെ സ്മാർട്ട് ടിവി, റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ സ്‌പെഷ്യൽ എഡിഷൻ വേരിയന്റ് എന്നിവയും കമ്പനി പുറത്തിറക്കും. ഒക്ടോബർ 7ന് ഉച്ചയ്ക്ക് 12.30നാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്.

റിയൽ‌മി 7ഐ: പ്രധാന സവിശേഷതകൾ

റിയൽ‌മി 7ഐ: പ്രധാന സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കാവുന്ന വിലകുറഞ്ഞ സ്മാർട്ട്‌ഫോണാണ് റിയൽമി 7ഐ. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഈ ഡിവൈസ് പുറത്തിറക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ കമ്പനി നൽകുന്നുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്വാഡ് റിയർ ക്യാമറ

64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി 7ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. 16 എം‌പി ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ളത്. ഈ ക്യാമറ ഒരു പഞ്ച്-ഹോളിനുള്ളിലാണ് നൽകിയിട്ടുള്ളത്.

ഡിസ്‌പ്ലേ

720 x 1600 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് റിയൽമി 7ഐ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് ഒരു സാധാരണ എച്ച്ഡി + റെസലൂഷനാണ് ഉള്ളതെങ്കിലും ഇതിന്റെ റിഫ്രഷ് റേറ്റ് ഉയർന്നതാണ്. 90Hz റിഫ്രഷ് റേറ്റാണ് ഡിസ്പ്ലെയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഡിവൈസിൽ സ്റ്റാൻഡേർഡ് പിൻ, പാസ്‌വേഡ്, ഫെയ്‌സ് അൺലോക്ക് എന്നിവയും ഇതിനൊപ്പം പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്.

ബാറ്ററി

4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 മീറ്റർ ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമായാണ് റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ ചാർജ് ചെയ്യാവുന്ന ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ വിജയിക്കുന്ന രീതിയൽ കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകളോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക.

Best Mobiles in India

English summary
Realme 7 is the latest smartphone series to hit the Indian market earlier this month. The latest smartphone in the series, Realme 7i will be launched on October 7th in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X