റിയൽമി 8 5 ജി, 8 പ്രോ 5 ജി ലോഞ്ച് ഇന്ത്യയിൽ സ്ഥിരീകരിച്ചു: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളിലൊന്നായ റിയൽമി 8 ഇന്ത്യയിൽ അവതരിപ്പിച്ചു. 108 എംപി പ്രൈമറി റിയർ ക്യാമറ (പ്രോ മോഡലിൽ), അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ബാറ്ററികൾ തുടങ്ങിയ സവിശേഷതകളുള്ള ബ്രാൻഡ് റിയൽമി 8, റിയൽമി 8 പ്രോ എന്നിവ വിപണികളിൽ ലഭ്യമാക്കി. ഏറ്റവും മികച്ച സവിശേഷതകൾ ഇവയിൽ ഉണ്ടായിരുന്നിട്ടും ഈ പുതിയ മിഡ് റേഞ്ച് മോഡലുകൾക്ക് 5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് ലഭ്യമായിരുന്നില്ല. എന്നാൽ, ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും 5 ജി വേരിയന്റുകൾ കൊണ്ടുവരാൻ ബ്രാൻഡ് ഒരുങ്ങുന്നതയാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.
കൂടുതൽ വായിക്കുക: ഇന്ത്യൻ ഉപയോക്താക്കൾക്കായി അസ്യൂസ് സെൻബുക്ക് 13 ഒഎൽഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു

റിയൽമി 8, റിയൽമി 8 പ്രോ 5 ജി വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
റിയൽമി 8 5 ജി സീരീസിൻറെ വരവ് റിയൽമി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. രാജ്യത്ത് സ്റ്റാൻഡേർഡ് റിയൽമി 8 5 ജി യ്‌ക്കൊപ്പം റിയൽമി 8 ഐ അവതരിപ്പിക്കുമെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ, റിയൽമി 8 പ്രോ 5 ജി വേരിയന്റിനെക്കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും കമ്പനിയുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. ട്വിറ്ററിലെ ഔദ്യോഗിക സപ്പോർട്ട് അക്കൗണ്ട് വഴി ഉപയോക്തൃ ചോദ്യത്തിന് മറുപടിയായാണ് റിയൽമി 8 5 ജി സീരീസിൻറെ ലോഞ്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

റിയൽമി ഈ ഹാൻഡ്സെറ്റുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ, ഈ രണ്ട് ഡിവൈസുകളും ഉടൻ ഇന്ത്യൻ വിപണിയിലേക്ക് വരുമെന്നുള്ള കാര്യം തീർച്ചപ്പെടുത്തി. റിയൽമി 8 ഐയുടെ വികസന വിശദാംശങ്ങളൊന്നും ട്വീറ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനാൽ, ബ്രാൻഡ് ഈ വേരിയന്റിനൊപ്പം റിയൽമി 8 5 ജി, റിയൽമി 8 പ്രോ 5 ജി എന്നിവ ലഭ്യമാക്കുമോയെന്ന് കണ്ടറിയണം. 2021 ഏപ്രിൽ രണ്ടാം പകുതിയിൽ കമ്പനി ഈ പുതിയ 5 ജി ലൈനപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

നിലവിലെ കണക്കനുസരിച്ച്, ഹാർഡ്‌വെയർ, വില എന്നിവയുടെ വിശദാംശങ്ങളോ മറ്റ് സവിശേഷതകളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമി 8, റിയൽമി 8 പ്രോ 5 ജി വേരിയന്റുകളിലെ പ്രോസസറുകളിൽ കമ്പനി പ്രത്യേകമായി മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയാണിത്. സ്റ്റാൻഡേർഡ് റിയൽമി 8, 8 പ്രോ 4 ജി മോഡലുകളിൽ സമാനമായ ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി എന്നിവ വന്നേക്കാം. വിലയുടെ കാര്യത്തിലും വലിയ വ്യത്യാസമുണ്ടാകുവാൻ സാധ്യതയുണ്ട്. എന്തായാലും, ഈ ഹാൻഡ്‌സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








