റിയൽമി 8 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 14,999 രൂപ മുതൽ

|

കുറഞ്ഞ വിലയുള്ള 5ജി സ്മാർട്ട്ഫോണായി റിയൽമി 8 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ റിയൽമി 8 സ്മാർട്ട്ഫോണിന്റെ 5ജി പതിപ്പാണ് ഇത്. റിയൽമി 8ൽ നിന്നും പുതിയ ഡിവൈസിനെ വ്യത്യസ്തമാക്കുന്നത് 5ജി കണക്ടിവിറ്റി മാത്രമല്ല. 90 ഹെർട്സ് ഡിസ്‌പ്ലേ അടക്കമുള്ള നിരവധി സവിശേഷതകളും പുതിയ ഡിവൈസിൽ ഉണ്ട് ഡിസൈനിന്റെ കാര്യത്തിലും റിയൽമി ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

റിയൽ‌മി 8 5ജി

റിയൽ‌മി 8 5ജി സ്മാർട്ട്ഫോൺ ഇന്നലെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് മുമ്പ് ഡിവൈസ് തായ്‌ലൻഡിൽ ലോഞ്ച് ചെയ്തിരുന്നു. റിയൽ‌മി ഈ വർഷം പുറത്തിറക്കുന്ന നാലാമത്തെ 5ജി സ്മാർട്ട്‌ഫോണാണ് ഇത്. ഈ വർഷം 5ജി സ്മാർട്ട്‌ഫോണുകളുടെ ഒരു നിര തന്നെ വിപണിയിലെത്തിക്കാൻ റിയൽമിക്ക് പദ്ധതികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ തന്നെ ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് എത്തുമെന്നതിനാൽ 5ജി സ്മാർട്ട്ഫോണുകൾ എന്ന ഭാവി ഡിവൈസുകൾക്ക് റിയൽമി ഏറെ പ്രാധാന്യം നൽകുന്നു.

കൂടുതൽ വായിക്കുക: വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനായി ജിയോയും ഐറ്റലും കൈകോർക്കുന്നുകൂടുതൽ വായിക്കുക: വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനായി ജിയോയും ഐറ്റലും കൈകോർക്കുന്നു

റിയൽമി 8 5ജി: വില

റിയൽമി 8 5ജി: വില

റിയൽമി 8 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. സൂപ്പർസോണിക് ബ്ലൂ, സൂപ്പർസോണിക് ബ്ലാക്ക് കളർവേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. റിയൽ‌മി 8 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന ഏപ്രിൽ 28ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽ‌മി ഓൺലൈൻ സ്റ്റോർ വഴിയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

റിയൽ‌മി 8 5ജി: സവിശേഷതകൾ

റിയൽ‌മി 8 5ജി: സവിശേഷതകൾ

രണ്ട് സിം കാർഡ് സ്ലോട്ടുകളിലും 5ജി കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് റിയൽ‌മി 8 5ജി. 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 90.5 സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 405 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നീ സവിശേഷതകളുണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പ്രോസസറുമായി പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽ‌മി 8 5ജി.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിന് 10,000 രൂപ വരെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിന് 10,000 രൂപ വരെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്

സ്റ്റോറേജ്

റിയൽമി 8 5ജി സ്മാർട്ട്ഫോണിൽ 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമാണ് ഉള്ളത് കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡൈനാമിക് റാം എക്സ്റ്റൻഷൻ സാങ്കേതികവിദ്യയും റിയൽ‌മി 8 5ജിയിൽ ഉണ്ട്. അത് റോമിന്റെ ചില ഭാഗങ്ങൾ ഒരു നിശ്ചിത കാലയളവിലേക്ക് റാമായി മാറ്റുകയും ചെയ്യുന്നു. ഇതോടെ 4 ജിബി റാം 5 ജിബിയും 8 ജിബി 11 ജിബിയുമായി മാറുന്നു.

ക്യാമറ

റിയൽമി 8 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ലാണ് പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. യു‌എസ്ബി-സി പോർട്ട് വഴി ചാർജ് ചെയ്യാവുന്ന ഡിവൈസിൽ 18W ഫാസ്റ്റ് ചാർജിങാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയുള്ള ഈ ഡിവൈസിൽ സൂപ്പർ നൈറ്റ്സ്കേപ്പ്, സ്ലോ മോഷൻ മോഡുകൾ എന്നിവ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഡിസ്പ്ലേയിലെ പഞ്ച്-ഹോൾ സെറ്റപ്പിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങികൂടുതൽ വായിക്കുക: ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി

Best Mobiles in India

English summary
Realme 8 5G has been launched in the Indian market as a low cost 5G smartphone. This is the 5G version of the Realme 8 smartphone launched by the company last month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X