65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി റിയൽ‌മി 8 പ്രോ അവതരിപ്പിച്ചേക്കും

|

റിയൽ‌മി 8 പ്രോ യു‌എസ് എഫ്‌സി‌സി പട്ടികയിൽ‌ കണ്ടെത്തിയതായി റിപ്പോർ‌ട്ട് ചെയ്യുകയും ഈ ഹാൻഡ്‌സെറ്റ് ചില സവിശേഷതകളെക്കുറിച്ച് സൂചനയും നൽകുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച റിയൽ‌മി 7 സീരീസിൻറെ പിൻഗാമികളായിരിക്കും റിയൽ‌മി 8 പ്രോയും വാനില റിയൽ‌മി 8 ഹാൻഡ്സെറ്റും. ഈ രണ്ട് സ്മാർട്ട്ഫോണുകളും ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് അടുത്തിടെ കമ്പനിയുടെ യൂറോപ്പ് സിഇഒയുമായ മാധവ് ഷെത്ത് അവ പുറത്തിറങ്ങും സൂചിപ്പിച്ചിരുന്നു. റിയൽ‌മി 8 പ്രോയുടെ എഫ്‌സിസി ലിസ്റ്റിംഗ് ഫോണിൽ 65W ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ ചെയ്യുമെന്നും റിയൽ‌മി യുഐ 2.0ൽ പ്രവർത്തിപ്പിക്കുമെന്നും സൂചിപ്പിക്കുന്നു.

65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി റിയൽ‌മി 8 പ്രോ അവതരിപ്പിച്ചേക്കും

റിയൽ‌മി 8 സീരീസിന് ഇതുവരെ റിലീസ് തീയതികളൊന്നും നൽകിയിട്ടില്ല. എന്നാൽ, റിയൽ‌മി 8, റിയൽ‌മി 8 പ്രോ എന്നീ രണ്ട് സ്മാർട്ട്ഫോണുകൾ‌ ഉടൻ‌ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്മാർട്ട്ഫോണുകൾ മുൻ‌കാലങ്ങളിൽ ഔദ്യോഗികമായി സൂചിപ്പിച്ചിരുന്നു. ഇപ്പോൾ റിയൽ‌മി 8 പ്രോ എന്ന് വിശ്വസിക്കപ്പെടുന്ന മോഡൽ നമ്പർ RMX3081 വരുന്ന ഒരു റിയൽ‌മി ഫോണിൻറെ എഫ്‌സി‌സി ലിസ്റ്റിംഗ് ലോഞ്ച് ചെയ്യുമ്പോൾ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ചില സവിശേഷതകളെക്കുറിച്ച് സൂചന നൽകുന്നു.

65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി 8 പ്രോയിൽ വരിക. ഇത് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐ 2.0 പ്രവർത്തിക്കാനിടയുണ്ട്. റീട്ടെയിൽ ബോക്‌സിന്റെ ഒരു ചിത്രം പങ്കിട്ടുകൊണ്ട് റിയൽ‌മി സിഇഒ മാധവ് ഷെത്ത് അടുത്തിടെ വാനില റിയൽ‌മി 8 ന്റെ ചില സവിശേഷതകൾ സൂചിപ്പിച്ചിരുന്നു. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ ആയിരിക്കും ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോ വേരിയന്റിന് വാനില വേരിയന്റിനേക്കാൾ ചെറിയ ബാറ്ററിയുണ്ടാകാമെന്നും എന്നാൽ, ഇത് ചാർജിംഗ് വേഗതയുടെ ഇരട്ടിയിലധികം വരാമെന്നും ഈ വിശദാംശങ്ങൾ സൂചിപ്പിക്കുന്നു.

Best Mobiles in India

English summary
The Realme 8 Pro and the regular Realme 8 will succeed the Realme 7 series, which was released in September of last year. Madhav Sheth, the company's India and Europe CEO, recently teased the two phones, which are expected to be released soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X