Home
Mobile

റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

റെഡ്മി നോട്ട് 10 സിരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച സവിശേഷതകളുമായി മൂന്ന് വില വിഭാഗത്തിലായാണ് ഈ ഡിവൈസുകൾ പുറത്തിറക്കിയിരിക്കുന്നത്. ബാറ്ററി, ഡിസ്പ്ലെ, പ്രോസസർ, ക്യാമറ സെറ്റപ്പ് എന്നിവയുടെ കാര്യത്തിലെല്ലാം റെഡ്മി നോട്ട് 9 സീരിസിൽ നിന്നും വലിയ മാറ്റങ്ങളാണ് പിൻഗാമികളായ ഡിവൈസുകളിൽ ഉള്ളത്.

റെഡ്മി നോട്ട് 10 സിരീസ്: വില

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് വില. റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ വിലയുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയാണ് വില. റെഡ്മി നോട്ട് 10ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയുമാണ് വില.

റെഡ്മി നോട്ട് 10 സിരീസ്: ലഭ്യത

റെഡ്മി നോട്ട് 10 സിരീസ്: ലഭ്യത

റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രൌൺസ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റെഡ്മി നോട്ട് 10 അക്വാ ഗ്രീൻ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ മാർച്ച് 16 ചൊവ്വാഴ്ച മുതൽ ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയ്ക്ക് എത്തും. റെഡ്മി നോട്ട് 10 പ്രോ മാർച്ച് 17 ബുധനാഴ്ച മുതലും റെഡ്മി നോട്ട് 10 പ്രോ മാക്സ് മാർച്ച് 18 വ്യാഴാഴ്ച മുതലും വിൽപ്പനയ്ക്ക് എത്തും.

റെഡ്മി നോട്ട് 10: സവിശേഷതകൾ

റെഡ്മി നോട്ട് 10: സവിശേഷതകൾ

ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്നു. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്., 20: 9 അസ്പാക്ട് റേഷിയോ, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ്, 1100 നിറ്റ്സ് വരെ പീക്ക് ബൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നിവ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം അഡ്രിനോ 612 ജിപിയു, 6 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയും നൽകിയിട്ടുണ്ട്.

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10ൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 582 സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10ന് 128 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ്, എച്ച്ഡിആർ 10 സപ്പോർട്ട്, ടി‌വി റൈൻ‌ലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ. 1200 നിറ്റ് പീക്ക് ബൈറ്റ്നസ്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 എന്നീ സവിശേഷതകളുണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. അഡ്രിനോ 618 ജിപിയു, 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാം എന്നിവയും ഡിവൈസിൽ ഉണ്ട്.

ക്യാമറ

റെഡ്മി നോട്ട് 10 പ്രോയിൽ 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസറടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 2x സൂമുള്ള 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും, 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യാമറ സെറ്റപ്പിനെ പൂർത്തിയാക്കുന്നത്. ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 10 പ്രോയിൽ രണ്ട് സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്.

സ്റ്റോറേജ്

റെഡ്മി നോട്ട് 10ൽ 128 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ സവിശേഷതകളും ഡിവൈസിൽ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ആംബിയന്റ് ലൈറ്റ് സെൻസറും ഫോണിലുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോയും റെഡ്മി നോട്ട് 10 പ്രോ മാക്സും തമ്മിലുള്ള വ്യത്യാസം ക്യാമറയിലാണ്. 108 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ എച്ച്എം 2 സെൻസർ, 2 എക്സ് സൂമിനൊപ്പം 5 മെഗാപിക്സൽ സൂപ്പർ മാക്രോ സെൻസർ, 118 ഡിഗ്രി എഫ്ഒവി ഉള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കായി ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി, 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പ്, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് റെഡ്മി നോട്ട് 10 സീരീസിലെ ടോപ്പ് എൻഡ് മോഡലിന്റെ പ്രധാന സവിശേഷതകൾ. 5020mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Redmi Note 10 Series launched in India. This series includes Redmi Note 10 Pro Max, Redmi Note 10 Pro and Redmi Note 10 smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X