Home
Mobile

റിയൽമി 8 സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

റിയൽമി 8 സീരിസ് സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. മികച്ച സവിശേഷതകളുമായി വരുന്ന ഈ ഡിവൈസുകൾ വൈകുന്നേരം 7: 30ന് നടക്കുന്ന ഇവന്റിലാണ് ലോഞ്ച് ചെയ്യുന്നത്. റിയൽ‌മി 8, റിയൽ‌മി 8 പ്രോ എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവ് അവതരിപ്പിക്കുന്നത്. ഔദ്യോഗിക റിയൽ‌മി ഇന്ത്യ വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഈ രണ്ട് ഡിവൈസുകളുടെയം പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. റിയൽ‌മി 8 സീരീസ് ഇന്ത്യ ലോഞ്ച് ഇവന്റ് ലൈവ്സ്ട്രീമായി കാണാനും സാധിക്കും.

റിയൽ‌മി 8 സീരീസ് ലോഞ്ച്: ലൈവ് സ്ട്രീം കാണുന്നതെങ്ങനെ

റിയൽ‌മി 8 സീരീസ് ലോഞ്ച്: ലൈവ് സ്ട്രീം കാണുന്നതെങ്ങനെ

നേരത്തെ സൂചിപ്പിച്ചതുപോലെ റിയൽ‌മി 8 സീരീസ് ഇന്ത്യാ ലോഞ്ച് വൈകിട്ട് 7:30നാണ് ആരംഭിക്കുന്നത്. സ്മാട്ട്ഫോൺ പ്രേമികൾക്ക് ഈ ഇവന്റ് റിയൽമിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ലൈവായി കാണാൻ കഴിയും. ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഡിവൈസിന്റെ ലോഞ്ച് ഇന്ന് നടക്കുമെങ്കിലും വിൽപ്പന നാളെയാണ് ആരംഭിക്കുന്നത്. ഡിവൈസ് പ്രീ ഓർഡർ ചെയ്ത ഉപയോക്താക്കൾക്ക് മികച്ച ഓഫറുകളോടെ ഈ ഡിവൈസ് സ്വന്തമാക്കാം.

റിയൽ‌മി 8 സീരീസ്: പ്രതീക്ഷിക്കുന്ന വില

റിയൽ‌മി 8 സീരീസ്: പ്രതീക്ഷിക്കുന്ന വില

റിയൽ‌മി 8 സീരീസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയൻറിന് 15,000 രൂപയാണ് വില വരുന്നത്. ഈ സിരിസിലെ വില കൂടിയ വേരിയന്റ് റിയൽമി 8 പ്രോ ആണ്. ഈ ഡിവൈസിന് 20,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഡിവൈസുകളുടെയും പ്രീ-ഓർഡർ മാർച്ച് 22ന് അവസാനിച്ചിരുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ മാർച്ച് 25ന് സ്മാർട്ട്ഫോണുകൾ റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെ വിൽപ്പനയ്ക്ക് എത്തും.

റിയൽ‌മി 8 സീരീസ്: സവിശേഷതകൾ

റിയൽ‌മി 8 സീരീസ്: സവിശേഷതകൾ

റിയൽമി 8 പ്രോ മികച്ച സവിശേഷതകളുള്ള ഡിവൈസ് ആയിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇതിനകം തന്നെ റിയൽമി ഈ ഡിവൈസുകളുടെ സവിശേഷതകൾ ടീസ് ചെയ്തിട്ടുണ്ട്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 9-ഇൻ -1 പിക്‌സൽ ബിന്നിംഗ് ടെക്നോളജി എന്നിവയുള്ള ഡിവൈസായിരിക്കും ഇത് സ്മാർട്ട്ഫോണിൽ ഇൻ-സെൻസർ സൂം സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. റിയൽമി 8 പ്രോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

റിയൽമി 8 പ്രോ

റിയൽമി 8 പ്രോ സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് എഫ്‌എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 8 ജിബി വരെ റാം, 128 ജിബി വരെ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ 50W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ള 4,500 എംഎഎച്ച് ബാറ്ററി സപ്പോർട്ടും ഉണ്ടായിരിക്കും. റിയൽമി 8 സ്മാർട്ട്ഫോണിലും 6.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലായിരിക്കും ഉണ്ടാവുക. മീഡിയടെക് ഹെലിയോ ജി95 പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ

64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്യാമറ സെറ്റപ്പായിരിക്കും റിയൽമി 8 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നും സൂചനകളുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 30W ഡാർട്ട് ചാർജ് ഫീസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയായിരിക്കും ഇത്. റിയൽമി 8 സീരിസിലെ രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ 2.0ൽ പ്രവർത്തിക്കും.

Best Mobiles in India

English summary
Realme 8 Series smartphones will be launched in the Indian market today. These high-end devices will be launched at an event at 7:30 p.m.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X