റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്

|

അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളാണ് റിയൽ‌മി 8ഐ, റെഡ്മി 10 പ്രൈം എന്നിവ. ഈ മിഡ് റേഞ്ച് ഫോണുകൾക്ക് 15,000 രൂപയോട് അടുത്താണ് വില. രണ്ട് സ്മാർട്ട്‌ഫോണുകളും പഞ്ച്-ഹോൾ ഡിസ്പ്ലേ, 50 എംപി പ്രൈമറി ക്യാമറ, മീഡിയടെക് ചിപ്പ്സെറ്റ് എന്നിവയുമായിട്ടാണ് വരുന്നത്. ഇതിൽ ഏത് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കണം എന്ന ആശയകുഴപ്പം പലർക്കും ഉണ്ടാകും. ഈ ഡിവൈസുകളുടെ വിലയും സവിശേഷതകളും താരതമ്യം ചെയ്ത് നോക്കാം.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: വില

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: വില

റിയൽമി 8ഐയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 13,999 രൂപയാണ് വില. ഹൈ-എൻഡ് മോഡലായ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപ വിലയുണ്ട്. റെഡ്മി 10 പ്രൈമിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 12,499 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില 14,499 രൂപയാണ്. രണ്ട് സ്മാർട്ട്ഫോണുകളും ഒരേ സ്റ്റോറേജ് കോൺഫിഗറേഷനുകൾ നൽകുന്നു. ഇതിൽ വില കുറവ് റെഡ്മി 10 പ്രൈമിനാണ്. 1,500 രൂപയോളം വ്യത്യാസമാണ് ബേസ് മോഡലിനുള്ളത്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഡിസ്പ്ലേ

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഡിസ്പ്ലേ

റിയൽ‌മി 8ഐ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1080 x 2412 പിക്‌സൽസ്) ഡിസ്പ്ലേയാണ് ഉള്ളത്. 90.80 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, 120 ഹെർട്സ് ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. റെഡ്മി 10 പ്രൈമിൽ എഫ്എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ചെറിയ ഐപിഎസ് എൽസിഡി സ്ക്രീനാണ് ഉള്ളത്. 2.5ഡി കർവ്ഡ് ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഡിസ്പ്ലേയുടെ കാര്യത്തിൽ റെഡ്മി 10 പ്രൈമിനേക്കാൾ മികച്ചത് റിയൽമി 8ഐ തന്നെയാണ്. നിങ്ങൾക്ക് ഒരു ഭാരം കുറഞ്ഞ ഡിസൈനാണ് വേണ്ടതെങ്കിൽ റെഡ്മി 10 പ്രൈം തിരഞ്ഞെടുക്കാം.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: പ്രോസസർ

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: പ്രോസസർ

റിയൽമി 8ഐ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയാടെക് ഹെലിയോ ജി96 പ്രോസസറാണ്. ഈ പ്രോസസറുമായി ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. റെഡ്മി10 പ്രൈം സ്മാർട്ട്ഫോണിൽ മീഡിയടെക് ഹെലിയോ ജി88 ചിപ്പ്സെറ്റാണ് കമ്പനി നൽകിയിട്ടുള്ളത്. രണ്ട് ചിപ്പുകളും ഡിസൈൻ ചെയ്തിരിക്കുന്നത് മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് വേണ്ടിയാണ്. റിയൽ‌മി 8ഐയ്ക്കുള്ള ഒരു ഗുണം ഇതിൽ 5 ജിബി വെർച്വൽ റാം സപ്പോർട്ട് ഉണ്ട് എന്നതാണ്. റെഡ്മി 10 പ്രൈമിൽ 2 ജിബി വരെ വെർച്വൽ റാം സപ്പോർട്ടാണ് ഉള്ളത്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ബാറ്ററി, ഒഎസ്

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ബാറ്ററി, ഒഎസ്

ബാറ്ററിയുടെ കാര്യത്തിൽ റെഡ്മി റിയൽമിയെ പിന്നിലാക്കുന്നു. റിയൽണി 8ഐ സ്മാർട്ട്ഫോണിൽ 18W ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. റെഡ്മി 10 പ്രൈമിൽ 6,000 mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണ് ഉള്ളത്. 9W റിവേഴ്സ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. ഈ രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ക്യാമറ

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ക്യാമറ

റിയൽ‌മി 8ഐയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ എഫ്/1.8 അഞ്ച്-പീസ് ലെൻസുള്ള 50 എംപി പ്രൈമറി സാംസങ് എസ് 5 കെജെഎൻ 1 സെൻസർ, 2 എംപി പോർട്രെയിറ്റ് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഉള്ളത്. റെഡ്മി 10 പ്രൈമിൽ 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, രണ്ട് 2 എംപി സെൻസറുകൾ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട്. ഈ ഡിവൈസിൽ സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. റിയൽമി 8ഐയിൽ 16 എംപി സെൻസറാണ് സെൽഫി ക്യാമറയായി നൽകിയിട്ടുള്ളത്.

ഏതാണ് മികച്ചത്

ഏതാണ് മികച്ചത്

15,000 രൂപ വില വിഭാഗത്തിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് രണ്ട് ഫോണുകളും മികച്ച ചോയിസുകൾ തന്നെയായിരിക്കും. ഉയർന്ന റിഫ്രഷ് റേറ്റും സുഗമമായ ഗെയിമിങ് അനുഭവവുമുള്ള മികച്ച ക്യാമറ സവിശേഷതകളാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ നിങ്ങൾക്ക് റിയൽ‌മി 8ഐ തിരഞ്ഞെടുക്കാം. എന്നാൽ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് റെഡ്മി 10 പ്രൈം സ്വന്തമാക്കാം.

Best Mobiles in India

English summary
Realme 8i and Redmi 10 Prime are the latest smartphones to hit the Indian market. These mid-range phones are priced at around Rs 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X