റിയൽമി 8ഐ, റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി
റിയൽമി 8 സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി 8ഐ, റിയൽമി 8എസ് 5ജി എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലുമാണ് ഈ ഡിവൈസുകൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയുള്ള ഈ ഡിവൈസുകൾ 20,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. ആദ്യ വിൽപ്പനകളിൽ ഈ ഡിവൈസുകൾക്ക് മികച്ച ഓഫറുകളും ലഭ്യമാകും.

റിയൽമി 8ഐ, റിയൽമി 8എസ് 5ജി: വില, ലഭ്യത
റിയൽമി 8ഐ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 15,999 രൂപ വിലയുണ്ട്. റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാം + 128 ജിബി മോഡലിന് ഇന്ത്യയിൽ 19,999 രൂപ വിലയുണ്ട്. റിയൽമി 8ഐ സ്മാർട്ട്ഫോൺ സ്പേസ് ബ്ലാക്ക്, സ്‌പേസ് പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും. റിയൽമി 8എസ് 5ജി സ്മാർട്ട്ഫോൺ യൂണിവേഴ്സ് ബ്ലൂ, യൂണിവേഴ്സ് പർപ്പിൾ ഷേഡുകളിൽ ലഭ്യമാകും.

വിൽപ്പന
റിയൽമി 8ഐ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി മുതലാണ്. റിയൽമി 8എസ് 5ജി സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും. രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം പ്രധാന ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവ വഴിയാണ് ലഭ്യമാകുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഈസി ഇഎംഐ ഇടപാടുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് റിയൽമി 8ഐ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഈസി ഇഎംഐ ഇടപാടുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് റിയൽമി 8എസ് 5ജി വാങ്ങുന്നവർക്ക് 1,500 രൂപ കിഴിവ് ലഭിക്കും.

റിയൽമി 8ഐ: സവിശേഷതകൾ
റിയൽമി 8ഐയിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,412 പിക്സൽ) ഡിസ്പ്ലേയാണ് ഉള്ളത്. 90.80 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, 100 ശതമാനം ഡിസിഐ- പി 3 കളർ ഗാമറ്റ്, ഡ്രാഗൺട്രെയ്ൽ പ്രോ പ്രോട്ടക്ഷൻ എന്നിവയുണ്ട്. 30 ഹെർട്സ്, 48 ഹെർട്സ്, 50 ഹെർട്സ്, 60 ഹെർട്സ്, 90 ഹെർട്സ്, 120 ഹെർട്സ് എന്നിങ്ങനെ ആറ് വ്യത്യസ്ത ലെവലുകൾ ഉള്ള ഡൈനാമിക് റിഫ്രഷ് റേറ്റും ഇതിലുണ്ട്. ഈ ഡിസ്പ്ലേ 180Hz ടച്ച് സാമ്പിൾ റേറ്റുമായി വരുന്നു. രണ്ട് സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ലാണ് പ്രവർത്തിക്കുന്നത്.

റിയൽമി 8ഐ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ജൂലൈയിൽ പുറത്തിറങ്ങിയ ഒക്ട-കോർ മീഡിയടെക് ഹീലിയോ ജി96 എസ്ഒസിയാണ്. ചിപ്‌സെറ്റിനൊപ്പം 6 ജിബി വരെ എൽപിഡിഡിആർ 4x റാം ഉണ്ട്. ഫോണിന്റെ ഫ്രീ സ്റ്റോറേജ് ഉപയോഗിച്ച് മൾട്ടിടാസ്കിങ് വർധിപ്പിക്കാൻ 5 ജിബി വെർച്വൽ റാം ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8ഐയിൽ ഉള്ളത്.

റിയൽമി 8ഐയുടെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി സാംസങ് S5KJN1 സെൻസറാണ് ഉള്ളത്. f/1.8 ഫൈവ്-പീസ് ലെൻസും ഇതിനൊപ്പം ഉണ്ട്. 2 മെഗാപിക്സൽ മോണോക്രോം പോർട്രെയിറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് മറ്റ് ക്യാമറകൾ. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. ഇത് എഐ സപ്പോർട്ടുള്ള ബ്യൂട്ടിഫിക്കേഷൻ ഫങ്ഷനുകൾ, എച്ച്ഡിആർ മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവയുമായി വരുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ബോർഡ് സെൻസറുകളായി ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവ നൽകിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്.

റിയൽമി 8എസ് 5ജി: സവിശേഷതകൾ
6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ. 600 നൈറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒക്ട-കോർ മീഡിയടെക്ക് ഡൈമെൻസിറ്റി 810 എസ്ഒസിയിൽ ആണ്. ഇതിനൊപ്പം 8ജിബി വരെ LPDDR4x റാമും ഡിവൈസിൽ ഉണ്ട്. 5ജിബി വരെ വെർച്വൽ റാം സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. എഫ്/1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, F/2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, f/2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.1 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഈ ഡിവൈസിൽ 128 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 5ജി, 4ജി വോൾട്ടി, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ഓൺബോർഡ് സെൻസറുകളായി ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയുണ്ട്. 33W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.


Click it and Unblock the Notifications