റിയൽമി 8എസ് 5ജിയുടെ ആദ്യ വിൽപ്പന ഇന്ന്, ഈ സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം

|

റിയൽമി 8എസ് 5ജി സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. റിയൽ‌മി 8ഐയ്‌ക്കൊപ്പം രാജ്യത്ത് ലോഞ്ച് ചെയ്ത ഡിവൈസിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയുമാണ് സെയിൽ. ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും ലഭിക്കും.

റിയൽമി 8എസ് 5ജി: വിലയും ഓഫറുകളും

റിയൽമി 8എസ് 5ജി: വിലയും ഓഫറുകളും

റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. യൂണിവേഴ്സ് പർപ്പിൾ, യൂണിവേഴ്സ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. റിയൽ‌മി 8എസിന് ലഭിക്കുന്ന ലോഞ്ച് ഓഫറുകളിൽ പ്രധാനപ്പെട്ടത് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ഇഎംഐ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ കിഴിവ് ലഭിക്കും എന്നതാണ്.

സെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

റിയൽമി 8എസ് 5ജി: സവിശേഷതകൾ

റിയൽമി 8എസ് 5ജി: സവിശേഷതകൾ

റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, 600 നീറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഈ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട-കോർ ​​മീഡിയടെക്ക് ഡൈമെൻസിറ്റി 810 എസ്ഒസിയിയാണ്. കഴിഞ്ഞ മാസമാണ് ഈ ചിപ്പ് പുറത്തിറങ്ങിയത്. 8ജിബി വരെ LPDDR4x റാമും 5ജിബി വരെ വെർച്വൽ റാം സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ

റിയൽ‌മി 8എസ് 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, F/2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, f/2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.1 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്

സ്റ്റോറേജ്

128 ജിബി യു‌എഫ്‌എസ് 2.1 സ്റ്റോറേജാണ് ഫോണിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും കഴിയും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി വോൾട്ടി, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്. 33W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8എസ് 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0ൽ പ്രവർത്തിക്കുന്നു.

ഈ സ്മാർട്ട്ഫോൺ വാങ്ങണോ

ഈ സ്മാർട്ട്ഫോൺ വാങ്ങണോ

5ജി കണക്റ്റിവിറ്റി, ഡൈമെൻസിറ്റി 810 എസ്ഒസി, മികച്ച ക്യാമറ സെറ്റപ്പ് എന്നിവയുള്ള റിയൽ‌മി 8എസ് സ്മാർട്ട്ഫോൺ 17,999 രൂപയ്ക്ക് മികച്ചൊരു ചോയിസ് തന്നെയാണ്. എങ്കിലും സ്മാർട്ട്‌ഫോണിൽ എൽസിഡി പാനലാണ് ഉള്ളത് എന്നതൊരു പോരായ്മയായി കാണിക്കാം. ഈ വില വിഭാഗത്തിൽ ഇതിനെക്കാൾ മികച്ച ഡിസ്പ്ലെകൾ ലഭ്യമാണ്. സാംസങ് ഗാലക്‌സി എ22, ഐക്യുഒഒ Z3 എന്നിവ പോലുള്ള സ്മാർട്ട്‌ഫോണുകളോട് മത്സരിക്കുന്ന മികച്ച ഡിവൈസ് തന്നെയാണ് റിയൽ‌മി 8എസ്. ആദ്യ വിൽപ്പനയിൽ ലഭിക്കുന്ന ക്യാഷ്ബാക്ക് ഓഫർ കൂടി പരിഗണിക്കുമ്പോൾ മികച്ച ചോയിസാണ് ഇത്.

ലോഞ്ചിന് മുമ്പ് ആപ്പിൾ ഐഫോൺ 13യുടെ വിവരങ്ങൾ പുറത്ത്ലോഞ്ചിന് മുമ്പ് ആപ്പിൾ ഐഫോൺ 13യുടെ വിവരങ്ങൾ പുറത്ത്

Best Mobiles in India

English summary
Realme 8s 5G smartphone was recently launched in the Indian market along with the Realme 8i. The first sale of this device will take place today. You can get this device on offer during first sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X