റിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽ
റിയൽമി 9 സീരിസിൽ പുതിയ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. റിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ എന്നീ ഡിവൈസുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ 128 ജിബി വരെ സ്റ്റോറേജുമായിട്ടാണ് വരുന്നത്. റിയൽമി 9 5ജി സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 810 5ജി പ്രോസസറാണ് ഉള്ളത്. റിയൽമി 9 5ജി എസ്ഇ പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ 778ജി 5ജി പ്രോസസറിന്റെ കരുത്തിലാണ്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

റിയൽമി 9 5ജി: വില, ലഭ്യത
റിയൽമി 9 5ജി സ്മാർട്ട്ഫോൺ രണ്ട് റാം വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരുക്കുന്നത്. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 14,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17,499 രൂപ വിലയുണ്ട്. ബ്ലാക്ക്, സ്റ്റാർഗേസ്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത് മാർച്ച് 14 മുതലാണ്. ഫ്ലിപ്പ്കാർട്ട്, റിൽമി.കോം എന്നിവ വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും.

റിയൽമി 9 5ജി എസ്ഇ: വില, ലഭ്യത
റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണും രണ്ട് റാം വേരിയന്റുകളിൽ തന്നെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ 4 ജിബി റാം മോഡൽ ലഭ്യമല്ല. പകരം 6, 8 ജിബി റാം മോഡലുകളാണ് ഉള്ളത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപ വിലയുണ്ട്. അസ്സൂർ ഗ്ലോ, സ്റ്റാറി ഗ്ലോ, കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും, മാർച്ച് 14 മുതലാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

റിയൽമി 9 5ജി: സവിശേഷതകൾ
റിയൽമി 9 5ജി സ്‌മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ LPDDR4X റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസിയാണ്. ഈ ഡിവൈസിൽ ഉപയോഗിക്കാത്ത ഇന്റേണൽ സ്റ്റോറേജ് റാമായി മാറ്റാൻ സാധിക്കുന്ന സംവിധാനമുണ്ട്. റാം 11 ജിബി വരെ വികസിപ്പിക്കാനുള്ള സംവിധനമാണ് നൽകിയിട്ടുള്ളത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്നു.

മൂന്ന് പിൻക്യാമറകളുമായിട്ടാണ് റിയൽമി 9 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഒരു മോണോക്രോം പോർട്രെയ്റ്റ് സെൻസറും എഫ്/2.4 അപ്പേർച്ചർ ലെൻസുകളുള്ള മാക്രോ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ഡിവൈസിനറെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.1 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയും ഉണ്ട്.

റിയൽമി 9 5ജി 128 ജിബി വരെ ഇൻബിൽറ്റ് യുഎഫ്എസ് 2.1 സ്റ്റോറേജുമായാണ് വരുന്നത്. ഈ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ 5ജി, 4ഡി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. പ്രോക്‌സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് റിയൽമി 9 5ജിയിലുള്ള സെൻസറുകൾ. യുഎസ്ബി ടൈപ്പ്-സി പോർട്ടുള്ള ഫോണിൽ 18W ക്വിക്ക് ചാർജ് സപ്പോർട്ടുള്ള 5,000എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

റിയൽമി 9 5ജി എസ്ഇ: സവിശേഷതകൾ
റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് ഉള്ളത്. 144Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. 8 ജിബി വരെ റാമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G എസ്ഒസിയാണ്. റിയൽമി 9 5ജി പോലെ തന്നെ ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് വെർച്വൽ റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഈ ഡിവൈസിലും ഉണ്ട്. 13 ജിബി വരെ റാമാണ് ഈ ഡിവൈസിൽ വികസിപ്പിക്കാൻ സാധിക്കുന്നത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്നു.

മൂന്ന് പിൻ ക്യാമറകൾ തന്നെയാണ് റിയൽമി 9 5ജി എസ്ഇ ഫോണിലും ഉള്ളത്. എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ്ക്കൊപ്പം ഒരു മോണോക്രോം പോർട്രെയ്റ്റ് സെൻസറും എഫ്/2.4 അപ്പേർച്ചർ ലെൻസുകളുള്ള മാക്രോ ക്യാമറയുമാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. റിയൽമി 9 5ജി പോലെ ഈ ഡിവൈസിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.1 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്.

റിയൽമി 9 5ജി എസ്ഇ 128 ജിബി വരെ ഇൻബിൽറ്റ് യുഎഫ്എസ് 2.2 സ്റ്റോറേജുമായിട്ടാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ- ജിപിഎസ് എന്നിവയും ഡിവൈസിൽ ഉണ്ട്. പ്രോക്‌സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. 30W ക്വിക്ക് ചാർജ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും റിയൽമി 9 5ജി എസ്ഇയിൽ ഉണ്ട്.


Click it and Unblock the Notifications








