റിയൽമി 9 പ്രോ 5ജിയുടെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റിയൽമി 9 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. റിയൽമി 9 പ്രോ. റിയൽമി 9 പ്രോ+ സ്മാർട്ട്‌ഫോണുകൾ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിൽ പ്ലസ് മോഡലിന്റെ വിൽപ്പന ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഔദ്യോഗിക സൈറ്റിലും ഫ്ലിപ്കാർട്ടിലുമാണ് റിയൽമി 9 പ്രോ വിൽപ്പനയ്ക്ക് എത്തുന്നത്. സ്‌നാപ്ഡ്രാഗൺ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ 21,000 രൂപയിൽ താഴെ വിലയുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിന്റെ വിലയും ഓഫറുകളും സവിശേഷതകളും നോക്കാം.

റിയൽമി 9 പ്രോ 5ജി: വിൽപ്പനയും ഓഫറുകളും
റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നീ വെബ്സൈറ്റുകളിലും രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഇത് വാങ്ങാൻ ലഭ്യമാകും. രണ്ട് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി 9 പ്രോ 5ജി വേരിയന്റിന് 17,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപ വിലയുണ്ട്.

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയിലൂടെ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറുകളുടെ ഭാഗമായി മികച്ച വിലക്കിഴിവുകൾ ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. അറോറ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, സൺറൈസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്.

റിയൽമി 9 പ്രോ 5ജി: സവിശേഷതകൾ
റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. അഡ്രീനോ 619 ജിപിയുവിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പ്രോസസറിലുള്ള ഏറ്റവും പുതിയ 6എൻഎം പ്രോസസിങ് ടെക്നോളജി ഊർജക്ഷമത നില നിർത്താൻ സഹായിക്കുന്നു. സിപിയു പെർഫോമൻസ് 15 ശതമാനവും ജിപിയു എനർജി എഫിഷ്യൻസി 30 ശതമാനവും വർധിപ്പിക്കാനും ഈ പ്രോസസറിങ് സാങ്കേതികവിദ്യ സഹായിക്കുന്നു. 8 ജിബി വരെ റാമാണ് ഫോണിലുള്ളത്.

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 64 എംപി അൾട്രാ ഹൈ റെസല്യൂഷൻ നൈറ്റ്സ്കേപ്പ് ക്യാമറ, 8 എംപി വൈഡ് ആങ്കിൾ ഷൂട്ടർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 16 എംപി സെൻസറാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ ലൈറ്റ് ഷിഫ്റ്റ് ഡിസൈനാണ് നൽകിയിട്ടുള്ളത്. പിൻ ഭാഗത്ത് സൂര്യപ്രകാശം തട്ടുമ്പോൾ നിറം ഇളം നീല നിറം ചുവപ്പായി മാറുന്ന ഡിസൈനാണ് ഇത്.

ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമിയുഐ 3.0യിലാണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33 വാട്ട് ഡാർട്ട് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ.


Click it and Unblock the Notifications