റിയൽമി 9 റിവ്യൂ: 5ജി യുഗത്തിൽ ഈ 4ജി ഫോൺ വാങ്ങണോ?

|

ഇന്ത്യയിൽ 5ജി സ്‌മാർട്ട്‌ഫോണുകളുടെ വിപണി സജീവമാണ്. 20000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ പോലും 5ജി ഫോണുകൾ ലഭിക്കുന്ന കാലത്താണ് റിയൽമി 9 സ്മാർട്ട്ഫോൺ 4ജി മാത്രമായി വരുന്നത്. മുൻനിര 108 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, തിളങ്ങുന്ന ഫിനിഷുള്ള ഒരു അതുല്യമായ പിൻ പാനൽ, ശക്തമായ ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിശദമായ റിവ്യൂ നോക്കാം.

Rating:
3.5/5

ഗുണദോഷങ്ങൾ

ഗുണങ്ങൾ

• 108 എംപി ട്രിപ്പിൾ ക്യാമറ

• സ്റ്റൈലിഷ് റിപ്പിൾ ഹോളോഗ്രാഫിക് ഡിസൈൻ

• 33W ഡാർട്ട് ചാർജിങ് സപ്പോർട്ട്

• ആൻഡ്രോയിഡ് 12 ഒഎസ് ഔട്ട്-ഓഫ്-ദി-ബോക്‌സ്

ദോഷങ്ങൾ

• 4ജി മാത്രം

• മിതമായ ചിപ്സെറ്റ് പെർഫോമൻസ്

• വലിയ ആപ്പുകൾ പ്രവർത്തിപ്പിക്കുമ്പോൾ ചൂടാകുന്നു

5ജി കണക്റ്റിവിറ്റി

5ജി കണക്റ്റിവിറ്റി ഇല്ലെന്നാണ് റിയൽമി 9 സ്മാർട്ട്ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ പോരായ്മ. ഗിസ്ബോട്ട് ടീം റിയൽമി 9 ഉപയോഗിക്കുകയും ഫോണിന്റെ സവിശേഷതകൾ പരിശോധിക്കുന്നുമുണ്ട്. 5ജി ഡിവൈസുകളുടെ കാലത്ത് 4ജി സ്‌മാർട്ട്‌ഫോണിനായി പണം ചിലവഴിക്കുന്നത് ആവശ്യമാണോ എന്ന് നോക്കാം.

സ്പെസിഫിക്കേഷനുകൾ

• ഡിസ്പ്ലേ: 6.4-ഇഞ്ച് 90Hz സൂപ്പർ അമോലെഡ്

• പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 680

• മെമ്മറി: 6 ജിബി റാം

• സ്റ്റോറേജ്: 128 ജിബി സ്റ്റോറേജ്

• ബാറ്ററി: 5,000 mAh

• പ്ലാറ്റ്ഫോം: ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ

• ക്യാമറ: 108 എംപി സാംസങ് ഐസോസിൽ HM6 ട്രിപ്പിൾ ക്യാമറകൾ

108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി

റിയൽമി 9 ഡിസൈൻ: സുപ്പീരിയർ ആൻഡ് സ്മൂത്ത്

റിയൽമി 9 ഡിസൈൻ: സുപ്പീരിയർ ആൻഡ് സ്മൂത്ത്

റിയൽമി 9 സ്മാർട്ട്ഫോണിന്റെ ഡിസൈൻ ശ്രദ്ധയാകർഷിക്കുന്നതാണ്. ബ്രാൻഡ് റിപ്പിൾ ഹോളോഗ്രാഫിക് ഡിസൈനാണ് ഇതിലുള്ളത്. ഞങ്ങൾ റിവ്യൂ ചെയ്ത ഡിവൈസ് സൺബർസ്റ്റ് ഗോൾഡ് കളർ മോഡലാണ്. ഇത് പ്രകാശത്തിൻ തിളങ്ങുന്നതാണ്. ഫോണിൽ 7.99 എംഎം കനമാണ് ഉള്ളത്. ഇത് വളരെ മെലിഞ്ഞ ഫ്രെയിമും ഒരു കൈയ്യിൽ ഉപയോഗിക്കാവുന്നതാണ്. തിളങ്ങുന്ന പിൻ പാനൽ, കനം കുറഞ്ഞ ഘടന, ഭാരം കുറഞ്ഞ ശരീരം എന്നിവയെല്ലാം റിയൽമി 9ൽ ഉണ്ട്. ഇത് ദൈനംദിന ഉപയോഗത്തിന് മികച്ചതാണ്.

ഡിസ്പ്ലെ

റിയൽമി 9ൽ എഫ്എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.4-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. 10240-ലെവൽ ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റാണ് ഇതിലുള്ളത്. ഇത് വീടിനകത്തും പുറത്തുമുള്ള ഉപയോഗത്തിന് അനുയോജ്യമാണ്. ഹൃദയമിടിപ്പ് മോണിറ്ററായി ഉപയോഗിക്കാവുന്ന ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ ആകർഷകമായ ഘടകമാണ്. സ്മാർട്ട് വാച്ചിൽ കാണിക്കുന്ന നമ്പറുകളിൽ നിന്നും വ്യത്യാസമാണ് ഫോണിലുള്ള ഹൃദയമിടിപ്പ് മോണിറ്ററിലെ നമ്പരുകൾ. അതുകൊണ്ട് തന്നെ കൃത്യത സംശയാസ്പദമാണ്. റിയൽമി 9ന്റെ മൊത്തത്തിലുള്ള ഡിസൈൻ, ഡിസ്പ്ലേ, ഷാസി എന്നിവ പ്രശംസനീയമാണ്. നിങ്ങൾക്ക് ബോക്‌സിൽ ഒരു പിൻ-പാനൽ കവറും ലഭിക്കും.

റിയൽമി 9 ക്യാമറ പെർഫോമൻസ്: ഫോണിന്റെ ഹൈലൈറ്റ്

റിയൽമി 9 ക്യാമറ പെർഫോമൻസ്: ഫോണിന്റെ ഹൈലൈറ്റ്

റിയൽമി 9 സ്മാർട്ട്ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡ് 2.0 പോലെയുള്ള ഏറ്റവും പുതിയ ചില സാങ്കേതികവിദ്യകൾ ഈ ഡിവൈസിൽ പായ്ക്ക് ചെയ്യുന്നു. 108 എംപി സാംസങ് HM6 പ്രൈമറി ഷൂട്ടറുമായിട്ടാണ് ഇതിലുള്ളത്. 108 എംപി പ്രോലൈറ്റ് ക്യാമറയ്ക്ക് പകലും രാത്രിയിലും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ ക്ലിക്കുചെയ്യാനാകും. എല്ലാത്തരം ഫോട്ടോകൾ എടുക്കാനും അനുയോജ്യമായ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 108എംപി സാംസങ് എച്ച്എം6 സെൻസർ 9 പിക്സലുകൾ ഒന്നായി സംയോജിപ്പിക്കുന്നതിൽ മികച്ച റിസൾട്ട് നൽകുന്നു. വ്യക്തമായ ചിത്രങ്ങളും കളറുകളുടെ സ്വാഭാവികതയും ഈ ക്യാമറ സെറ്റപ്പിനെ കൂടുതൽ മികച്ചതാക്കുന്നു.

ഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തിഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തി

റിയൽമി 9: ഹാർഡ്‌വെയർ പെർഫോമൻസ്

റിയൽമി 9: ഹാർഡ്‌വെയർ പെർഫോമൻസ്

റിയൽമി 9 സ്മാർട്ട്ഫോണിൽ 6nm ആർക്കിടെക്ചർ പായ്ക്ക് ചെയ്യുന്ന ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 680 പ്രോസസറാണ് നൽകിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. വെർച്വൽ റാം 5 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഈ ഡിവൈസിൽ ഉമ്ട്. ഫോൺ എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ഗിസ്ബോട്ട് ടീം രണ്ട് ബെഞ്ച്മാർക്കുകൾ നടത്തി. റിയൽമി 9ലെ സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ 379, 1547 പോയിന്റുകൾ ഗീക്ക്ബെഞ്ച് 5 ബെഞ്ച്മാർക്ക് ടെസ്റ്റ് വെളിപ്പെടുത്തി. ഇത് ഫോൺ വളരെ അടിസ്ഥാനപരമാണെന്നും പഴയ തലമുറയിലെ നിരവധി സ്‌മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ അടുത്താണ് വരുന്നതെന്നും ഇത് കാണിക്കുന്നു. 3ഡി മാർക്ക് ഗെയിമറുടെ ബെഞ്ച്മാർക്ക് വാല്യൂഷനിൽ ഫോണിന് മൊത്തത്തിൽ 444 പോയിന്റുകൾ നൽകുന്നു. റിയൽമി 9 ഒരു ഗെയിമിങ് സ്‌മാർട്ട്‌ഫോണല്ലെന്നും കനത്ത ഗെയിമിംഗ് ടൈറ്റിലുകൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ഇത് സൂചിപ്പിക്കുന്നു.

റിയൽമി 9: റിയൽ-ലൈഫ് പെർഫോമൻസ്

റിയൽമി 9: റിയൽ-ലൈഫ് പെർഫോമൻസ്

റിയൽമി 9 സ്മാർട്ട്ഫോൺ ദൈനം ദിന ആവശ്യങ്ങൾക്കും മറ്റും ഏറെ യോജിച്ചതാണ്. സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് ഒരു സാധാരണ പ്രോസസറാണ്, പക്ഷേ ഇപ്പോഴും ലോഡ് എടുക്കാൻ സാധിക്കുന്നതുമാണ്. ഇതിൽ 5ജി സപ്പോർട്ട് ഇല്ലെന്നത് ഒരു പോരായ്മയാണ്. ബ്രൗസിംഗ്, വീഡിയോ കോളുകൾ, ഫോട്ടോഗ്രാഫി, ഗെയിമിംഗ് എന്നിവ പോലുള്ള പതിവ് സ്മാർട്ട്‌ഫോണിൽ ചെയ്യുന്ന കാര്യങ്ങൾക്ക് റിയൽമി 9 ഉപയോഗിച്ചു നോക്കിയിട്ടുണ്ട്. ഈ ഫോൺ പ്രോ-ഗെയിമറുകൾക്കായി ഡിസൈൻ ചെയ്‌തതല്ലെങ്കിലും വേർഡ്‌ലെ, കാൻഡി ക്രഷ് തുടങ്ങിയ കാഷ്വൽ ഗെയിമുകൾ ഫോണിൽ ആസ്വദിക്കാനാകും.

Best Mobiles in India

English summary
Realme 9 smartphone has a number of attractive features, the device also has drawbacks. The biggest drawback is that this is a 4G smartphone launched in the 5G era.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X