20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

|

5ജി സ്മാർട്ട്ഫോണുകൾ വിപണി വാഴുന്ന കാലമാണ് ഇത്. ഇന്ത്യയിൽ വൈകാതെ തന്നെ 5ജി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകും എന്നതിനാൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവരെല്ലാം 5ജി ഡിവൈസുകൾ തന്നെ തിരഞ്ഞെടുക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ മികച്ച 5ജി സ്മാർട്ട്ഫോണുകളുടെ ഒരു നിര തന്നെ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

റിയൽമി 5ജി സ്മാർട്ട്ഫോണുകൾ

20000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമി 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റിയൽമി 9 സീരീസ് ഡിവൈസുകളും നാർസോ സീരീസ് ഡിവൈസുകളും റിയൽമി 8 സീരീസ് ഡിവൈസുകളുമെല്ലാം ഉൾപ്പെടുന്നു. 5ജി കണക്റ്റിവിറ്റി കൂടാതെ മറ്റ് മികച്ച ഫീച്ചറുകളും ഈ ഡിവൈസുകൾ പായ്ക്ക് ചെയ്യുന്നു.

റിയൽമി 9 5ജി

റിയൽമി 9 5ജി

വില: 19,999 രൂപ

റിയൽമി 9 5ജി സ്‌മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസിയുള്ള ഈ ഡിവൈസിൽ 48 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും ഒരു മോണോക്രോം പോർട്രെയ്റ്റ് സെൻസറും എഫ്/2.4 അപ്പേർച്ചർ ലെൻസുകളുള്ള മാക്രോ ക്യാമറയുമാണുള്ളത്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 18W ക്വിക്ക് ചാർജ് സപ്പോർട്ടുള്ള 5,000എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

റിയൽമി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാംറിയൽമി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

റിയൽമി 9 5ജി എസ്ഇ
 

റിയൽമി 9 5ജി എസ്ഇ

വില: 14,625 രൂപ

റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് ഉള്ളത്. 144Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, മോണോക്രോം പോർട്രെയ്റ്റ് സെൻസർ, മാക്രോ ക്യാമറ എന്നിവയുണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 30W ക്വിക്ക് ചാർജ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്.

റിയൽമി 9ഐ 5ജി

റിയൽമി 9ഐ 5ജി

വില: 15,999 രൂപ

റിയൽമി 9ഐ 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് LCD ഡിസ്പ്ലെയാണ് ഉള്ളത്. 2,400 x 1,080 പിക്‌സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 400 nits വരെ ബ്രൈറ്റ്നസ്, 90Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറ, 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുള്ള ഡിവൈസിൽ 8 എംപി സെൽഫി ക്യാമറയും ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

റിയൽമി 9 പ്രോ 5ജി

റിയൽമി 9 പ്രോ 5ജി

വില: 18,799 രൂപ

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. അഡ്രീനോ 619 ജിപിയുവിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 എംപി അൾട്രാ ഹൈ റെസല്യൂഷൻ നൈറ്റ്സ്കേപ്പ് ക്യാമറ, 8 എംപി വൈഡ് ആങ്കിൾ ഷൂട്ടർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഫോണിലുള്ളത്. 16 എംപി ക്യാമറയും ഡിവൈസിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 33 വാട്ട് ഡാർട്ട് ചാർജിങ് സപ്പോർട്ടുമുണ്ട്.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 50 പ്രോ 5ജി

റിയൽമി നാർസോ 50 പ്രോ 5ജി

വില: 15,999 രൂപ

റിയൽമി നാർസോ 50 പ്രോ 5ജിയിൽ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റും 360Hz ടച്ച്-സാംപ്ലിങ് റേറ്റും ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 920 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി ക്യാമറ, 4 എംപി മാക്രോ ലെൻസ്, 8 എംപി 120-ഡിഗ്രി സൂപ്പർ-വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഫോണിലെ ക്യാമറകൾ. 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. 33W ഡാർട്ട് ചാർജ് സാങ്കേതികവിദ്യയുള്ള 5,000 mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

റിയൽമി 8 5ജി

റിയൽമി 8 5ജി

വില: 16,499 രൂപ

റിയൽമി 8 5ജിയിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് 2 മെഗാപിക്സൽ ഓക്സിലറി ക്യാമറകളും അടങ്ങുന്ന ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ഫോണിൽ 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Let's take a look at Realme 5G smartphones under Rs 20000. Apart from 5G connectivity, these smartphones also pack other great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X