റിയൽമി 9ഐ റിവ്യൂ: വിലയ്ക്ക് യോജിച്ച സവിശേഷതകൾ, പക്ഷേ പോരായ്മകളും ധാരാളം

|

വിലകുറഞ്ഞ സ്മാർട്ട്ഫോണുകളെ സ്വീകരിക്കുന്ന വിപണിയാണ് ഇന്ത്യയിലേത്. ഇതിനകം കടുത്ത മത്സരമുള്ള 15000 രൂപ വില വിഭാഗത്തിലേക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുകയാണ് റിയൽമി. ഇതൊരു മികച്ച 4ജി സ്മാർട്ട്ഫോണാണ്. 2022 ആരംഭത്തിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒരു വില വിഭാഗത്തിൽ ആകർഷകമായ സവിശേഷതകളുമായിട്ടാണ് റിയൽമി 9ഐ വരുന്നത്.

 

Rating:
3.5/5

റിയൽമി 9ഐ

ഗുണങ്ങൾ

• റാം എക്സ്പാൻഡ് ചെയ്യാനുള്ള സപ്പോർട്ട്
• മികച്ച ബാറ്ററി ലൈഫ്
• മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബിൽഡ്

ദോഷങ്ങൾ

• ക്യാമറ നിലവാരം നന്നാക്കാമായിരുന്നു
• 120Hz പുതുക്കൽ നിരക്ക് ഇല്ല

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തുമായിട്ടാണ് റിയൽമി 9ഐ ഇന്ത്യയിൽ അവതരിപ്പിച്ചത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, മികച്ച ബാറ്ററി കപ്പാസിറ്റി, ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ എന്നിവയാണ് സ്മാർട്ട്‌ഫോണിലുള്ളത്. റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കൂടുതൽ സ്റ്റോറേജ് വേണ്ട ആളുകൾക്കായി പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

മുകളിൽ സൂചിപ്പിച്ച ഈ എല്ലാ സവിശേഷതകളും 15000 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാകും. ഗിസ്ബോട്ട് ടീം കുറച്ച് ദിവസമായി റിയൽമി 9ഐ ഉപയോഗിച്ച് നോക്കുന്നുണ്ട്. ഈ ഉപയോഗത്തിലൂടെ സ്മാർട്ട്ഫോണിന്റെ ഗുണവും ദോഷവുമെല്ലാം മനസിലാക്കാനും സാധിച്ചിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോൺ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുന്ന റിയൽമി 9ഐയുടെ വിശദമായ റിവ്യൂ ചുവടെ വായിക്കുക.

റിയൽമി 9ഐ ഡിസൈൻ: ഭാരം കുറഞ്ഞ ബിൽഡ്
 

റിയൽമി 9ഐ ഡിസൈൻ: ഭാരം കുറഞ്ഞ ബിൽഡ്

റിയൽമി 9ഐ സ്മാർട്ട്‌ഫോണിൽ നമ്മൾ അടുത്തിടെ സ്മാർട്ട്ഫോണുകളിൽ കണ്ട് പരിചയിച്ച ഡിസൈൻ ആണ് ഉള്ളത്. താരതമ്യേന കട്ടിയുള്ള കീഴഭാഗത്തെ ബെസലുകളാണ് ഇതിലുള്ളത്. സെൽഫി ക്യാമറ സ്ഥാപിക്കുന്നതിന് മുകളിൽ ഇടത് മൂലയിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ട്. സ്മാർട്ട്‌ഫോണിന്റെ വലത് ഭാഗത്ത് പവർ ബട്ടൺ നൽകിയിട്ടുണ്ട്. ഈ പവർ ബട്ടണിൽ തന്നെയാണ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുള്ളത്. ഇടത് ബാഗത്ത് വോളിയം റോക്കറുകളും ഡ്യുവൽ സിം കാർഡുകളും ഒരു സമർപ്പിത മൈക്രോ എസ്ഡി കാർഡും സപ്പോർട്ട് ചെയ്യുന്ന ഒരു കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

റിയൽമി 9ഐയുടെ പ്ലാസ്റ്റിക് ബോഡിയാണ് നൽകിയിട്ടുള്ളത്. മുകളിൽ ഇടത് മൂലയിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ രണ്ട് വലിയ സെൻസറുകളും ഒരു ചെറിയ സെൻസറുമാണ് ഉള്ളത്. പ്രകാശം കുറഞ്ഞ അവസരങ്ങളിൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി എൽഇഡി ഫ്ലാഷ് യൂണിറ്റും ഇതിലുണ്ട്. താഴെ ഇടതുവശത്തായി റിയൽമി ലോഗോ ഒരു സിൽവർ ഫിനിഷിൽ നൽകിയിരിക്കുന്നു. താഴത്തെ ഭാഗത്ത് യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, സ്പീക്കർ ഗ്രില്ലുകൾ എന്നിവയുണ്ട്.

റിയൽമി 9ഐ ഒരു പുതിയ സ്റ്റീരിയോ പ്രിസം ഡിസൈനിലാണ് പുറത്തിറക്കിയത്. ഇത് പ്രിസം ബ്ലൂ, പ്രിസം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. ഗിസ്ബോട്ട് ടീം ബ്ലൂ വേരിയന്റാണ് ഉപയോഗിച്ചത്. ഇതിൽ വലത് ഭാഗത്ത് വെളിച്ചം വീഴുമ്പോൾ കാണുന്ന പിൻവശത്തെ മറഞ്ഞിരിക്കുന്ന പാറ്റേൺ രസകരമാണ്. ഡിവൈസിന് 8.4 എംഎം കനവും 190 ഗ്രാം ഭാരവുമുണ്ട്. വഴുവഴുപ്പ് അനുഭവപ്പെടുന്നതിനാൽ ബാക്ക് കെയ്‌സ് ഇല്ലാതെ ഫോൺ ഉപയോഗിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്നതൊരു പോരായ്മയാണ്.

മികച്ച ക്യാമറകളുമായി ഓപ്പോ റെനോ7 സീരീസ് ഇന്ത്യയിലേക്ക്മികച്ച ക്യാമറകളുമായി ഓപ്പോ റെനോ7 സീരീസ് ഇന്ത്യയിലേക്ക്

റിഫ്രഷ് റേറ്റ് കുറഞ്ഞ ഡിസ്പ്ലെ

റിഫ്രഷ് റേറ്റ് കുറഞ്ഞ ഡിസ്പ്ലെ

റിയൽമി 9ഐയിൽ 6.6-ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. എഫ്എച്ച്ഡി+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 30Hz, 48Hz, 50Hz, 60Hz, 90Hz എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തലങ്ങളുള്ള ഡൈനാമിക് റിഫ്രഷ് റേറ്റ് ഈ ഡിസ്പ്ലെ നൽകുന്നു. ഡിസ്പ്ലെയുടെ ബ്രൈറ്റ്‌നെസ് ലെവലുകൾ ഉയർന്നതല്ല. അതുകൊണ്ട് തന്നെ സൂര്യപ്രകാശത്തിൽ സ്‌ക്രീൻ നോക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. സ്‌ക്രീൻ ക്വാളിറ്റി മികച്ചതാണ്. ഈ വില വിഭാഗത്തിൽ കാണുന്ന സ്മാർട്ട്‌ഫോണുകളിലുള്ള മികച്ച സ്ക്രീൻ തന്നെയാണ് ഇത്.

മൂന്ന് വശങ്ങളിൽ ന്യായമായ കനം കുറഞ്ഞ ബെസലുകൾ ഉണ്ടെങ്കിലും, താടി വളരെ കട്ടിയുള്ളതാണ്, അത് ഒരു ഓഫ് ലുക്ക് നൽകുന്നു. Realme 8i, അതിന്റെ മുൻഗാമിയായ ഉയർന്ന 120Hz പുതുക്കൽ നിരക്ക് ഫീച്ചർ ചെയ്യുന്നതിനാൽ, Realme 9i ഡിസ്‌പ്ലേയിലും കമ്പനിക്ക് ഇത് തന്നെ നൽകാമായിരുന്നു. ഇതുകൂടാതെ, സ്‌ക്രീനിൽ ഡ്രാഗൺട്രെയ്ൽ പ്രോ ഗ്ലാസ് വരുന്നു, ഇത് തികച്ചും സംരക്ഷണമാണ്. ഡിസ്‌പ്ലേ മാന്യമായ പ്രകടനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉയർന്ന പുതുക്കൽ നിരക്ക് കൊണ്ട് ഇത് മികച്ചതായിരിക്കും.

റിയൽമി 9ഐ ക്യാമറകൾ

റിയൽമി 9ഐ ക്യാമറകൾ

റിവ്യൂ സമയത്ത് ക്യാമറ പെർഫോമൻസ് പൂർണമായും തൃപ്തിപ്പെടുത്തി എന്ന് പറയാനാകില്ല. സ്മാർട്ട്ഫോൺ മൂന്ന് ക്യാമറ സെൻസറുകളുമായിട്ടാണ് വരുന്നത്. എഫ്/1.8 അപ്പർച്ചറുള്ള 50 എംപി സാംസങ് ജെഎൻ1 പ്രൈമറി ക്യാമറ സെൻസർ, 2 എംപി 4സെമി മാക്രോ ക്യാമറ ലെൻസ്, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് പോർട്രെയ്റ്റ് ക്യാമറ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. 1080പി 30എഫ്പിഎസ് വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറയാണ് ഇത്.

പ്രൈമറി ക്യാമറയുടെ മെഗാപിക്സൽ മികച്ചതായി തോന്നുമെങ്കിലും മികച്ച പിക്ച്ചർ ക്വാളിറ്റി നൽകുന്നതിൽ ഇത് പരാജയപ്പെടുന്നു. ഈ ക്യാമറ പകൽവെളിച്ചത്തിൽ മികച്ച ഷോട്ടുകൾ നൽകുന്നു. അരികുകൾക്ക് ചുറ്റുമുള്ള ഡീറ്റൈൽസും മികച്ചതാണ്. ചില സന്ദർഭങ്ങളിൽ തെളിച്ചമുള്ള പശ്ചാത്തലങ്ങളിൽ പോലും എച്ച്ഡിആർ ആകർഷകമായ പെർഫോമൻസ് നൽകുന്നു. പ്രകാശം കുറഞ്ഞ ഫോട്ടോകൾ അത്രയ്ക്കും നല്ലതാണെന്ന് പറയാനാകില്ല. ഡീറ്റൈൽസിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ട്. കളർ റീപ്രൊഡക്ഷൻ വളരെ മികച്ചതാണ്. 16 എംപി ക്യാമറ നൽകുന്ന സെൽഫികളിൽ കുറ്റം പറയാനില്ല.

റിയൽമി 9ഐ: പെർഫോമൻസ്

റിയൽമി 9ഐ: പെർഫോമൻസ്

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് റിയൽമി 9ഐ. സ്നാപ്ഡ്രാഗൺ 662 ചിപ്പ്സെറ്റിന്റെ പിൻഗാമിയാണ് ഇത്. സ്നാപ്ഡ്രാഗൺ 680 എസ്ഒസി 6എൻഎം ആർക്കിടെക്ചറിനെ ബേസ് ചെയ്തിട്ടുള്ളതാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജ് സ്പേസും ഇതിലുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ റാം നേടാൻ ഡൈനാമിക് റാം എക്സ്പാൻഷൻ (ഡിആർഇ) സാങ്കേതികവിദ്യയും ഇതിലുണ്ട്. ഗീക്ക്ബെഞ്ച് 5 ടെസ്റ്റിൽ റിയൽമി 9ഐ സിംഗിൾ-കോറിൽ 378 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 1511 പോയിന്റും നേടിയിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ സ്മാർട്ട്ഫോൺ മികച്ച പെർഫോമൻസ് തന്നെയാണ് നൽകുന്നത്.

90Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ആയിരുന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ഗെയിമുകൾ കളിക്കാൻ ഈ ഡിവൈസിലൂടെ സാധിക്കുന്നുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ ഗെയിമിങ് സ്‌മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്താൻ സാധിക്കാത്ത ഡിവൈസാണ് ഇത്. ബിജിഎംഐ പോലുള്ള ഗ്രാഫിക്‌സ് കൂടുതൽ ഉള്ള ഗെയിമുകൾ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കില്ല.

റിയൽമി 9ഐ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 റിയൽമി v2.0 പ്രവർത്തിക്കുന്നു. ഈ ഡിവൈസിലേക്ക് കമ്പനി സമയബന്ധിതമായി അപ്‌ഡേറ്റുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാവർക്കും ഉപയോഗപ്രദമല്ലാത്ത ചില പ്രീ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളും ഇതിൽ ഉണ്ട്. അതുകൊണ്ട് തന്നെ അനാവശ്യമായവ ആദ്യം തന്നെ അൺഇൻസ്റ്റാൾ ചെയ്ത് ഫോണിലെ കൂടുതൽ പെർഫോമൻസ് നൽകുന്നതാക്കി മാറ്റാൻ സാധിക്കും.

ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്

റിയൽമി 9ഐയുടെ ബാറ്ററി

റിയൽമി 9ഐയുടെ ബാറ്ററി

റിയൽമി 9ഐ ബാറ്ററി ലൈഫ് ഒരു പ്രധാന ഘടകമാണ്. 33W ഡാർട്ട് ചാർജ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഗിസ്ബോട്ട് ടീം ഏകദേശം രണ്ട് ദിവസത്തോളം ഡിവൈസ് ഉപയോഗിച്ചു. ഒറ്റ ചാർജിൽ ഫോൺ ഒരു ദിവസത്തിലധികം ബാക്ക്അപ്പ് നൽകുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ ബാറ്ററി ഒരു മണിക്കൂറിനുള്ളിൽ 100% വരെ ചാർജ് ചെയ്യാൻ സാധിക്കും.

റിയൽമി 9ഐ വാങ്ങണോ?

റിയൽമി 9ഐ വാങ്ങണോ?

റിയൽമി 9ഐയുടെ വില ആരംഭിക്കുന്നത് 13,999 രൂപ മുതലാണ്. തീർച്ചയായും മികച്ച രൂപവും ബാറ്ററി ലൈഫും ഉള്ള ഒരു വില കുറഞ്ഞ ഡിവൈസാണ് ഇത്. സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ഉപയോഗിക്കുന്ന ഡിവൈസ് സമാന വിലയിൽ വരുന്ന എതിരാളികൾക്ക് തുല്യമായ പെർഫോമൻസ് നൽകുന്നില്ലെങ്കിലും മാന്യമായ പെർഫോമൻസ് അവകാശപ്പെടാവുന്ന ഡിവൈസാണ്. മെച്ചപ്പെട്ട ക്യാമറയും ഡിസ്പ്ലേയുമായി ഇത് ലോഞ്ച് ചെയ്യാമായിരുന്നു.

Best Mobiles in India

English summary
The Realme 9i smartphone is good device that suits its price segment but it also has a lot of drawbacks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X