Home
Mobile

5,000 രൂപ വരെ വിലക്കിഴിവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഓഫറുകൾ 6 ദിവസം മാത്രം

റിയൽ‌മി സ്മാർട്ട്ഫോണുകൾക്ക് വരെ ഒക്ടോബർ 16 മുതൽ 6 ദിവസത്തേക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആമസോൺ ഇന്ത്യയും ഫ്ലിപ്പ്കാർട്ടും ഉത്സവ സീസണിലെ സെയിലുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിയൽമിയുടെ ഈ നീക്കം. ഈ തിയ്യതികളിൽ റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരിക്കും ഈ വിലക്കിഴിവ് ലഭ്യമാക്കുന്നത്. ഇതേ സമയത്താണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലും നടക്കുന്നത്.

റിയൽമി ഉത്പന്നങ്ങൾ

ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും സെയിലുകളിൽ റിയൽമി ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ കമ്പനി വിൽപ്പന നടത്തും. ഇതിനാപ്പം തന്നെ തങ്ങളുടെ വെബ്സൈറ്റിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ഓഫറുകളും റിയൽമി നൽകും. ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും സെയിലുകളിൽ മറ്റ് ഫോണുകളെയും ഗാഡ്‌ജെറ്റുകളും പോലെ, റിയൽ‌മി ഡിവൈസുകൾക്കും ബാങ്ക് ഓഫറുകൾ ലഭിക്കും. ആമസോണിൽ എച്ച്ഡിഎഫ്സി കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക കിഴിവും ഫ്ലിപ്പ്കാർട്ടിൽ എസ്ബിഐ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കിഴിവും ലഭിക്കും.

എൻട്രിലെവൽ ഡിവൈസുകൾ

റിയൽ‌മി സി11 സ്മാർട്ട്ഫോണിന് 6,999 രൂപയാണ് ഓഫർ വില. ഈ ഡിവൈസിന് 500 രൂപ കിഴിവാണ് ലഭിക്കുന്നത്. റിയൽ‌മി സി12 സ്മാർട്ട്ഫോണിന് 7,999 രൂപയാണ് ഓഫർ സമയത്തെ വില. 1000 രൂപയുടെ വില കിഴിവാണ് ഡിവൈസിന് ലഭിച്ചിരിക്കുന്നത്. റിയൽ‌മി സി 15 സ്മാർട്ട്ഫോണിന് റിയൽമി ഓഫറിന്റെ ഭാഗമായി1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടോടെ 8,999 രൂപയ്ക്ക് ലഭിക്കും.

റിയൽ‌മി 6

റിയൽ‌മി സി15 സ്മാർട്ട്ഫോണിന്റെ 4 ജിബിറാം വേരിയന്റ് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടോട് കൂടി 9,999 രൂപയ്ക്ക് ലഭിക്കും. റിയൽ‌മി 6 സ്മാർട്ട്ഫോണിന് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഈ ഓഫറിലൂടെ 13,999 രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാം. റിയൽ‌മി 6 8 ജിബി വേരിയന്റിലും 1000 രൂപ കിഴിവുണ്ട്. ഡിവൈസ് ഒക്ടോബർ 16 മുതൽ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി എക്സ്3 സൂപ്പർ സൂം

റിയൽ‌മി എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ ഓഫറിലൂടെ 21,999 രൂപയ്ക്ക് സ്വന്തമാക്കാം. എംആർപിയിൽ നിന്നും 3000 രൂപയുടെ കിഴിവോടെയാണ് ഡിവൈസ് ലഭിക്കുന്നത്. റിയൽ‌മി എക്സ്3 8 ജിബി വേരിയന്റിനും 3,000 രൂപ വിലക്കിഴിവുണ്ട്. ഈ ഡിവൈസ് 22,999 രൂപയ്ക്ക് ലഭിക്കും. റിയൽമി എക്സ്3 സൂപ്പർ സൂം സ്മാർട്ട്ഫോണിന് ഓഫറിന്റെ ഭാഗമായി 24,999 രൂപയാണ് വില. 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഈ ഡിവൈസിനുള്ളത്.

റിയൽ‌മി എക്സ് 50 പ്രോ

റിയൽ‌മി എക്സ്3 സൂപ്പർ സൂം സ്മാർട്ട്ഫോണിന്റെ 12 ജിബി വേരിയന്റിന് ഓഫറിന്റെ ഭാഗമായി 29,999 രൂപയാണ് വില. 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. റിയൽ‌മി എക്സ്50 പ്രോ സ്മാർട്ട്ഫോൺ ഓഫറിന്റെ ഭാഗമായി 5,000 രൂപ കിഴിവിൽ 36,999 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽ‌മി എക്സ് 50 പ്രോ 12 ജിബി വേരിയന്റിനും 5,000 രൂപ വിലക്കിഴിവുണ്ട്. ഡിവൈസ് ഇപ്പോൾ 42,999 രൂപയ്ക്ക് സ്വന്തമാക്കാം.

Best Mobiles in India

English summary
Realmy has announced a discount of up to Rs 5,000 for 6 days from October 16 on entry-level smartphones, including the RealMe C11, and flagship devices ranging from the RealMi X50 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X