റിയൽ‌മെ സി11 സ്മാർട്ട്ഫോൺ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വിലയും ഓഫറുകളും

|

റിയൽമി സി11 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഈ സ്മാർട്ട്‌ഫോൺ ജൂലൈയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഡിവൈസ് പല തവണ ഫ്ലാഷ് സെയിലിനെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഓപ്പൺ സെയിൽ ആരംഭിച്ചിട്ടില്ല. റിവേഴ്‌സ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹെലിയോ ജി 35 സോസി, 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയാണ് റിയൽമി സി11 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

റിയൽ‌മി സി11: വില, ഓഫറുകൾ
 

റിയൽ‌മി സി11: വില, ഓഫറുകൾ

റിയൽ‌മി സി11 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം എന്നിവ വഴിയാണ് നടക്കുന്നത്. ഈ ഡിവൈസ് 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഈ മോഡലിന് 7,499 രൂപയാണ് വില. റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ റിയൽമി സി11 സ്മാർട്ട്ഫോൺ ലഭ്യമാകും. ഡിവൈസ് വാങ്ങാനായി ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രതിമാസം 834 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകൾ എന്നിങ്ങനെ നിരവധി ഓഫറുകളും ലഭ്യമാണ്.

കൂടുതൽ വായിക്കുക: റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

റിയൽ‌മി സി11: സവിശേഷതകൾ

റിയൽ‌മി സി11: സവിശേഷതകൾ

റിയൽമി സി11 സ്മാർട്ട്ഫോണിൽ 1600 x 720 പിക്‌സൽ എച്ച്ഡി+ റെസല്യൂഷനും 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തറക്കിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 35 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന റിയൽമി സി11 സ്മാർട്ട്ഫോണിൽ 12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡുമാണ് ഈ പ്രോസസർ നൽകുന്നത്. 2 ജിബി എൽപിപിഡിആർ 4 റാം, 32 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

ക്യാമറ

രണ്ട് ക്യാമറകൾ അടങ്ങുന്ന ബാക്ക് ക്യാമറ സെറ്റപ്പാണ് റിയൽമി സി11 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറും ക്രോമ ബൂസ്റ്റിങ് സപ്പോർട്ടുമുള്ള 13 മെഗാപിക്സൽ ഷൂട്ടറാണ് ഡിവൈസിലെ പ്രൈമറി ക്യാമറ. പോർട്രെയ്റ്റ് ചിത്രങ്ങൾ എടുക്കുന്നതിനായി ഡിവൈസിൽ 2 മെഗാപിക്സൽ ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത്, എഫ് / 2.4 അപ്പർച്ചർ, എഐ ബ്യൂട്ടി മോഡ് എന്നിവയുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: വിവോ വൈ50, വിവോ എസ്1 പ്രോ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു

ബാറ്ററി
 

റിയൽമി സി11 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ചുള്ള വലിയ ബാറ്ററിയുമായിട്ടാണ് റിയൽമി സി11 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 40 ദിവസം വരെ സ്റ്റാൻഡ്‌ബൈ ലഭിക്കുന്ന ബാറ്ററിയാണ് ഇത് എന്ന് റിയൽമി അവകാശപ്പെടുന്നു. ഇതുവരെ പുറത്തിറങ്ങിയ റിയൽമി സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ഡിവൈസ് കൂടിയാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.

പ്ലാസ്റ്റിക് ബിൽഡ്

റിയൽമി സി11 സ്മാർട്ട്ഫോൺ പ്ലാസ്റ്റിക് ബിൽഡാണ്. പിന്നിൽ മികച്ച ഗ്രിപ്പ് നൽകുന്ന ഡിസൈനും കമ്പനി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.0 സപ്പോർട്ടുള്ള ഈ ഡിവൈസ് ഇതേ സീരിസിൽ പിന്നീട് രണ്ട് ഡിവൈസുകൾ കൂടി പുറത്തിറങ്ങിയിട്ടും ഇന്ത്യൻ വിപണിയിൽ വളരെ ഏറെ ആവശ്യക്കാരുള്ള ഡിവൈസായി തുടരുന്നു. കുറഞ്ഞ വിലയിൽ കൂടുതൽ ബാറ്ററി ബാക്ക് അപ്പും ദൈനദിന കാര്യങ്ങൾക്കായുള്ള ഉപയോഗവും ലക്ഷ്യമിടുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ഡിവൈസ് തന്നെയാണ് ഇത്.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡിന്റെ വില കുറഞ്ഞ വേരിയന്റ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തും

Most Read Articles
Best Mobiles in India

English summary
The flash sale of the Realme C11 smartphone will start from 12 noon today. The smartphone was launched in India in July.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X