Home
Mobile

മീഡിയടെക്ക് ഹെലിയോ ജി 35ന്റെ കരുത്തുമായി റിയൽ‌മി C11 പുറത്തിറങ്ങി: വിലയും സവിശേഷതകളും

നിരവധി ലീക്ക് റിപ്പോർട്ടുകൾക്ക് ശേഷം പ്രതീക്ഷിച്ച പോലെ റിയൽമി C11 സ്മാർട്ട്ഫോൺ മലേഷ്യയിൽ പ്രഖ്യാപിച്ചു. കമ്പനി നേരത്തെ ടീസ് ചെയ്ത പോലെ മീഡിയടെക് ഹീലിയോ ജി 35 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. റിയൽ‌മി സി സീരീസിലെ ഈ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്.

റിയൽ‌മി സി 11

പുതിയ റിയൽ‌മി സി 11 ജിയോമെട്രിക്ക് ഡിസൈനിലാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഫിങ്കപ്രിന്റ് ആകർഷിക്കാതിരിക്കാൻ 450 മില്ലിമീറ്ററിലധികം കർവ്സും 0.1 മിമി പാരലൽ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. ഇത് ഒരു എൻ‌ട്രി ലെവൽ സ്മാർട്ട്‌ഫോണാണെങ്കിലും റിയൽ‌മി ഈ ഡിവൈസിൽ 5000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ്.

റിയൽ‌മി C11: സവിശേഷതകൾ‌

റിയൽ‌മി C11: സവിശേഷതകൾ‌

കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷനോട് കൂടിയ 6.52 ഇഞ്ച് മിനി ഡ്രോപ്പ് ഡിസ്‌പ്ലേയാണ് റിയൽമി സി11 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെ 1600 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും 20: 9 എന്ന റേഷിയോവും കൂടിയതാണ്. ഐ‌എം‌ജി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയു, 2 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം, 32 ജിബി ഇഎം‌എം‌സി 5.1 സ്റ്റോറേജ് സ്പേസ് എന്നിവയും ഡിവൈസിൽ ഉണ്ട്.

മീഡിയടെക് ഹീലിയോ ജി 35

12 എൻ‌എം പ്രോസസ് ബേസ്ഡ് ഒക്ടാകോർ 2.3 ജിഗാഹെർട്സ് മീഡിയടെക് ഹീലിയോ ജി 35 സോസിയുടെ കരുത്താണ് ഈ ബജറ്റ് സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്.

ക്യാമറ

റിയൽ‌മി C11 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 13 എംപി പ്രൈമറി സെൻസർ എഫ് / 2.2 അപ്പർച്ചർ, പി‌ഡി‌എഫ്, എൽഇഡി ഫ്ലാഷ്, 2 എംപി സെക്കൻഡറി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്യാമറ സെറ്റപ്പാണ് ഇത്. മുൻവശത്ത് 5 എംപി സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

ഫിംഗർ‌പ്രിൻറ്

പി 2 ഐ സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിംഗ്, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, ഡ്യുവൽ സിം സപ്പോർട്ട്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി സി 11 സ്മാർട്ട്ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ഈ വില നിലവാരത്തിലെ മറ്റ് എൻ‌ട്രി ലെവൽ‌ സ്മാർട്ട്‌ഫോണുകൾ‌ക്ക് സമാനമായി പിൻ‌വശത്ത് ഫിസിക്കൽ‌ ഫിംഗർ‌പ്രിൻറ് സെൻ‌സറില്ലാതെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

റിയൽ‌മി C11: വിലയും ലഭ്യതയും

റിയൽ‌മി C11: വിലയും ലഭ്യതയും

പെപ്പർ ഗ്രേ, മിന്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി സി11 പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന്റെ വില RM 429 ആണ് (ഏകദേശം 7,560 രൂപ). ജൂലൈ 7 മുതൽ ഈ ഡിവൈസ് മലേഷ്യയിൽ വിൽപ്പനയ്‌ക്കെത്തും. ആദ്യ സെയിലുകളിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് റിയൽമി ബഡ്‌സ് 2 സൗജന്യമായി ലഭിക്കും. റിയൽമി സി 11 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങുമെന്നതിനെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളൊന്നുമില്ല. ഇന്ത്യൻ വിപണിയിലും സമാനമായ വിലയും സവിശേഷതകളുമായി ഡിവൈസ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
After a slew of leaks and rumors, the Realme C11 has been announced as expected in Malaysia. It comes with the MediaTek Helio G35 SoC as the company had teased.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X