റിയൽ‌മി സി11 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും; വിലയും സവിശേഷതകളും

|

റിയൽമി സി11 സ്മാർട്ട്ഫോൺ ഇന്ന് വീണ്ടും വിൽപ്പനയ്‌ക്കെത്തും. ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ റിയൽമി ഫോൺ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച്, 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക്, റിവേഴ്സ് ചാർജിങ് എന്നീ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. റെഡ്മി 9, സാംസങ് ഗാലക്‌സി എം01 എന്നിവയോട് വിപണിയിൽ മത്സരിക്കുന്ന ഡിവൈസാണ് ഇത്. ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിയ റിയൽമി സി3 സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ വേർഷനാണ്.

 

റിയൽ‌മി സി11: വില, ലഭ്യത

റിയൽ‌മി സി11: വില, ലഭ്യത

റിയൽ‌മി സി11 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 7,499 രൂപയാണ് വില. റിച്ച് ഗ്രീൻ, റിച്ച് ഗ്രേ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്.

കൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

റിയൽ‌മി സി11: സവിശേഷതകൾ

റിയൽ‌മി സി11: സവിശേഷതകൾ

ഡ്യുവൽ നാനോ സിംകാർഡ് സ്ലോട്ടുകളുള്ള റിയൽ‌മി സി11 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoCയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 2 ജിബി എൽപിഡിഡിആർ 4 എക്സ് റാമും കമ്പനി നൽകിയിട്ടുണ്ട്.

ക്യാമറ
 

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കായി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ക്യാമറകൾ തന്നെയാണ് റിയൽമി തങ്ങളുടെ സി സീരിസിലെ ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി സി11

റിയൽ‌മി സി11 സ്മാർട്ട്ഫോണിൽ 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ സ്റ്റോറേജ് സ്പൈസ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്. 4 ജി VoLTE, ബ്ലൂടൂത്ത് v5.0, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ സാധാരണയുള്ള കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്.

ബാറ്ററി

3.5 എംഎം ഹെഡ്‌ഫോൺ ജാക്കും റിയൽമി സി11 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന റിവേഴ്‌സ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി11 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ബാറ്ററി ദീർഘനേരം ചാർജ് നിൽക്കുന്ന ബാറ്ററിയാണ്. ഈ വില വിഭാഗത്തിൽ ലഭിക്കാവുന്ന മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ട്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Realme C11 goes on sale today. This Realme phone comes with a water drop-style display notch, a 5,000 mAh battery pack and reverse charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X