Home
Mobile

റിയൽമി സി12 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 24ന്; വിലയും സവിശേഷതകളും

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ വിഭാഗത്തിലേക്ക് കഴിഞ്ഞ ദിവസമാണ് റിയൽമി സി12, റിയൽമി സി15 സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. ഈ രണ്ട് ഡിവൈസുകളും ബജറ്റ് സ്മാർട്ട്‌ഫോണുകളാണ്. റിയൽമി സി 11 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി പുറത്തിറങ്ങിയ റിയൽമി സി12 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 24ന് നടക്കും. 6000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയൽ ക്യാമറ തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

റിയൽ‌മി സി12, സി15; വിലയും വിൽപ്പനയും

റിയൽ‌മി സി12, സി15; വിലയും വിൽപ്പനയും

ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റിയൽമി സി11ന്റെ പുതുക്കിയ പതിപ്പാണ് റിയൽ‌മി സി 12. ഇന്ത്യയിൽ റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഈ വേരിന്റിന് 8,999 രൂപയാണ് വില. ഈ ഡിവൈസ് പവർ ബ്ലൂ, പവർ സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഡിവൈസിന്റെ ഓഫ്‌ലൈൻ വിൽ‌പന ഓഗസ്റ്റ് 31 ന് നടക്കും.

റിയൽ‌മെ സി 12: സവിശേഷതകൾ‌

റിയൽ‌മെ സി 12: സവിശേഷതകൾ‌

റിയൽ‌മെ സി 12 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 അസ്പാക്ട് റേഷിയോ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയാണ് ഉള്ളത്. രണ്ട് നാനോ സിം സ്ലോട്ടുകളുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 3 ജിബി എൽപിഡിആർആർ 4 എക്സ് റാം റാമാണ് റിയൽമി നൽകിയിട്ടുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

റിയൽ‌മെ സി 12 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സെൽഫികൾക്കായി ഡിവൈസിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. എഫ് / 2.4 ലെൻസാണ് സെൽഫി ക്യാമറയിൽ ഉള്ളത്. AI ബ്യൂട്ടി, എച്ച്ഡിആർ, പനോരമ, ടൈംലാപ്സ് എന്നീ ഫീച്ചറുകളും ഇതിനൊപ്പം ഉണ്ട്.

സ്റ്റോറേജ്

32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുള്ള റിയൽ‌മി സി12 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. ഡിവൈസിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും സൂരക്ഷയ്ക്കായി പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയുള്ള റിയൽമി സി12 സ്മാർട്ട്ഫോണിൽ റിവേഴ്‌സ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ഈ വലിയ ബാറ്ററി മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി ബാക്ക് അപ്പ് വർധിപ്പിക്കുന്നതിനായി സൂപ്പർ പവർ സേവിംഗ് മോഡും ഡിവൈസിൽ ഉണ്ട്. ഈ മോഡിലൂടെ കൂടുതൽ സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സാധിക്കും.

Best Mobiles in India

English summary
The Realme C12 will be available at Rs. 8,999 for the single 3GB RAM + 32GB storage variant. The device will go for its first sale on August 24 (12 pm)
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X