Home
Mobile

8,999 രൂപയ്ക്ക് റിയൽമി C12 സ്മാർട്ട്ഫോൺ സ്വന്തമാക്കാം; ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

റിയൽമിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണായ റിയൽമി C12 ഇന്ന് വിൽപ്പനയ്ക്കെത്തും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിയൽമി C15 സ്മാർട്ട്ഫോണിനൊപ്പമാണ് സി12 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ രണ്ട് ഡിവൈസുകളും ബജറ്റ് സെഗ്മെന്റിലുള്ള ഫോണുകളാണ്. റിയൽമി C11 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് പുതിയ സി12 പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസിന്റെ ആദ്യ ഫ്ലാഷ് സെയിൽ ആരംഭിക്കും.

റിയൽ‌മെ C12: വിലയും ലഭ്യതയും

റിയൽ‌മെ C12: വിലയും ലഭ്യതയും

കഴിഞ്ഞ മാസം വിപണിയിലെത്തിയ റിയൽമി സി11 സ്മാർട്ട്ഫോണിന്റെ പുതിയ തലമുറയായ റിയൽ‌മി C12 ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 8,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഡിവൈസിന്റെ ഓഫ്‌ലൈൻ വിൽ‌പന ഓഗസ്റ്റ് 31 ന് നടക്കും. റിയൽ‌മി C12 പവർ ബ്ലൂ, പവർ സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

റിയൽ‌മെ C12: സവിശേഷതകൾ‌

റിയൽ‌മെ C12: സവിശേഷതകൾ‌

6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയുമായിട്ടാണ് റിയൽ‌മി C12 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 20: 9 അസ്പാക്ട് റേഷിയോയുള്ള ഡിസ്പ്ലെയിൽ 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും നൽകിയിട്ടുണ്ട്. ഡ്യൂവൽ നാനോ സിം സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിൽ പ്രവർത്തിക്കുന്നു. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoCയാണ് സി12ന് കരുത്ത് നൽകുന്നത്. 3 ജിബി എൽപിഡിആർആർ 4 എക്സ് റാമും ഡിവൈസിൽ ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റിയൽ‌മി C12ൽ കമ്പനി നൽകിയിട്ടുള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് ഉള്ളത്. സെൽഫിക്കും വീഡിയോ കോളിങിനുമായി സ്മാർട്ട്ഫോണിൽ എഫ് / 2.4 ലെൻസുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. AI ബ്യൂട്ടി, എച്ച്ഡിആർ, പനോരമ, ടൈംലാപ്സ് എന്നീ സവിശേഷതകളും ക്യാമറയിൽ ഉണ്ട്.

സ്റ്റോറേജ്

256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുള്ള റിയൽമി C12 സ്മാർട്ട്ഫോണിൽ 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജാണ് ഉള്ളത്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ ഉണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. പിന്നിൽ ഒരു ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി C12ൽ കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം റിവേഴ്‌സ് ചാർജിങ് സപ്പോർട്ടും ഉണ്ട്. റിയൽമി C12നൊപ്പം പുറത്തിറങ്ങിയ റിയൽമി C15 സ്മാർട്ട്ഫോണിന്റെ വില 3 ജിബി + 32 ജിബി വേരിയന്റിന് 9,999 രൂപയും 4 ജിബി + 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് ഈ ഡിവൈസ്. ഓഗസ്റ്റ് 27നാണ് ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന നടക്കുന്നത്.

Best Mobiles in India

English summary
Realme's latest entry level smartphone, the Realme C12 goes on sale today. The Device was launched in the Indian market a few days back with the Realme C15 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X