Home
Mobile

റിയൽ‌മി സി12 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം; വിലയും സവിശേഷതകളും

റിയൽമി സി12 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെയാണ് വിൽപ്പന നടക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയും 6.5 ഇഞ്ച് ഡിസ്‌പ്ലേയുമായി വിപണിയിലെത്തിയ റിയൽമി സി12 അതിന്റെ വില വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. പവർ സിൽവർ, പവർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് സി12 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഇഎംഐ ഓപ്ഷനുകൾ അടക്കം മികച്ച ഓഫറുകളാണ് ഫ്ലാഷ് സെയിലിലൂടെ ലഭിക്കുന്നത്.

വില

ഒരൊറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രമേ റിയൽ‌മി സി12 സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. 3 ജിബി റാമും 32 ജിബി ബേസ് സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ സ്റ്റോറ്ജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 8,999 രൂപയാണ് ഈ ഡിവൈസിന്റെ വില. നാർസോ 10 സ്മാർട്ട്ഫോണിന്റെ വില നിലവാരത്തിലുള്ള ഡിവൈസാണ് ഇത്. എന്നാൽ ബാറ്ററിയുടെ കാര്യത്തിലും മറ്റും സി സീരിസിലെ ഈ ഡിവൈസ് മുന്നിട്ട് നിൽകുന്നുണ്ട്.

റിയൽ‌മി സി12: സവിശേഷതകൾ

റിയൽ‌മി സി12: സവിശേഷതകൾ

10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധേനേടിയ സ്മാർട്ട്‌ഫോണാണ് റിയൽമി സി 12. ഇതിന്റെ മുൻ തലമുറ ഡിവൈസായ റിയൽമി സി11 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് വലിയ ബാറ്ററി, വലിയ ഡിസ്‌പ്ലേ, ട്രിപ്പിൾ ക്യാമറ സിസ്റ്റം എന്നിവ പോലുള്ള പ്രധാന സവിശേഷതകളിൽ വലിയ അപ്‌ഗ്രേഡ് സി12ൽ നൽകിയിട്ടുണ്ട്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി സി12 സ്മാർട്ട്ഫോണിൽ ഉള്ളത്.

ഫിംഗർപ്രിന്റ് സെൻസർ

ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറ സ്ഥപിക്കാനായി വാട്ടർ ഡ്രോപ്പ് നോച്ചാണ് നൽകിയിട്ടുള്ളത്. ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും റിയൽമി നൽകിയിട്ടുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനൊപ്പം തന്നെ ഫെയ്സ് അൺലോക്ക് സിസ്റ്റവും ഈ ഡിവൈസിൽ ഉണ്ട്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി 35 ചിപ്‌സെറ്റാണ് റിയൽമി സി12 സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ

റിയൽമി സി12 സ്മാർട്ട്ഫോണിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം 2 മെഗാപിക്സൽ മാക്രോ ക്യാമറയും ബ്ലാക്ക് ആന്റ് വൈറ്റ് സെൻസറും ഉണ്ട്. ഇതിനൊപ്പം ഡെപ്ത് സെൻസറാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കായി, ബ്ലൂട്ടി ഫീച്ചറുകളും പോട്രൈയിറ്റ് മോഡും ഉള്ള 5 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിൽ ഉള്ളത്.

ബാറ്ററി

റിയൽമി സി12 സ്മാർട്ട്ഫോണിൽ 6000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഒരൊറ്റ ചാർജിൽ ഫോൺ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കാൻ സാധിക്കും. ചാർജ് ചെയ്യാൻ മൈക്രോ യുഎസ്ബി കേബിളാണ് ഉള്ളത്. ബോക്സിൽ 10W ചാർജറും ഉണ്ട്. റിയൽ‌മി സി12ൽ ഒരു ഹെഡ്‌ഫോൺ ജാക്കും 2.4GHZ വൈഫൈ കണക്റ്റിവിറ്റിയും ബ്ലൂടൂത്ത് 5.0 കമ്പനി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The flash sale of the Realme C12 smartphone will take place today. The sale will take place at 2pm via Flipkart and Realme official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X