റിയൽമി സി15 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും സവിശേഷതകളും
കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ വിപണിയിലെത്തിയ എൻട്രിലെവൽ സ്മാർട്ട്ഫോണായ റിയൽമി സി15ന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഈ ഡിവൈസിനൊപ്പം പുറത്തിറങ്ങിയ റിയൽമി സി12 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. രണ്ട് വ്യത്യസ്ത റാം, സ്റ്റോറേജ് വേരിയന്റുളിൽ ഈ ഡിവൈസ് ലഭ്യമാണ്. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെ, ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസർ, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി സി15; വിലയും ലഭ്യതയും
മുകളിൽ സൂചിപ്പിച്ചതുപോലെ റിയൽമി സി15 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് വേരിയന്റിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപ വിലയുണ്ട്. പവർ ബ്ലൂ, പവർ സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാവുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമെ.കോം വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. ഡിവൈസിന്റെ ഓഫ്ലൈൻ വിൽപ്പന സെപ്റ്റംബർ 3ന് നടക്കും.

റിയൽമി സി15: സവിശേഷതകൾ
20: 9 അസ്പാക്ട് റേഷിയോവും 88.7 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി സി15 സ്മാർട്ടഫോണിനുള്ളത്. രണ്ട് സിം സ്ലോട്ടുകളുള്ള ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഈ പ്രോസസറിനൊപ്പം 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും ഉണ്ട്.

പിന്നിൽ നാല് ക്യാമറകളടങ്ങുന്ന ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി സി15 പുറത്തിറക്കിയിരിക്കുന്നത്. ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 119 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള എഫ് / 2.25 അൾട്രാ വൈഡ് ആംഗിൾ ലെൻസടങ്ങുന്ന 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 റെട്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഉള്ളത്. ഫ്രണ്ട് ക്യാമറയിലുള്ളത് 8 മെഗാപിക്സൽ സെൻസറാണ്.

32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽമി സി15 ലഭ്യമാവുക. ഈ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയാണ് റിയൽമി സി15 സ്മാർട്ട്ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി15 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 18 വാൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിങ്ങനെയുള്ള സെൻസറുകളും സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും റിയൽമി സി15 സ്മാർട്ട്ഫോണിൽ ഉണ്ട്. 10,000 രൂപ നിലവാരത്തിൽ വിപണിയിൽ ലഭിക്കുന്ന മികച്ചൊരു ഡിവൈസ് തന്നെയായിരിക്കും ഇത്.


Click it and Unblock the Notifications








