Home
Mobile

റിയൽമി സി15 സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും; വിലയും ഓഫറുകളും

റിയൽമി സി സീരിസിലെ ജനപ്രീയ സ്മാർട്ട്ഫോണാണ് റിയൽമി സി15. ഈ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. റിയൽമി സി12 സ്മാർട്ട്ഫോണിനൊപ്പമാണ് സി15 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC, 6,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുണ്ട്.

റിയൽമി സി15: വിലയും ലഭ്യതയും

റിയൽമി സി15: വിലയും ലഭ്യതയും

മുകളിൽ സൂചിപ്പിച്ചത് പോലെ റിയൽ‌മി സി15 സ്മാർട്ട്ഫോൺ രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ പവർ ബ്ലൂ, പവർ സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്.

റിയൽമി സി15: സവിശേഷതകൾ‌

റിയൽമി സി15: സവിശേഷതകൾ‌

6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയുമായിട്ടാണ് റിയൽ‌മി സി15 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോവും 88.7 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷിയോവും ഉണ്ട്, ഡ്യൂവൽ നാനോ സിം സ്ലോട്ടുകളുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമാണ് ഉള്ളത്.

ക്യാമറ

നാല് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി സി15 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 119 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള എഫ് / 2.25 അൾട്രാ വൈഡ് ആംഗിൾ ലെൻസും 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 റെട്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 മെഗാപിക്സൽ സെൻസറും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

6,000 എംഎഎച്ചുള്ള വലിയ ബാറ്ററിയാണ് റിയൽമി സി15 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18 വാൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളും ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ട്ഫോണിൽ ഉണ്ട്.

മൈക്രോ-യുഎസ്ബി

റിയൽമി സി15 സ്മാർട്ട്ഫോൺ 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ സ്റ്റോറേജ് സ്പൈസ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Realme C15 is the most popular smartphone in the Realme C series. The flash sale of this device will take place today at 2 pm.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X