Home
Mobile

9,999 രൂപയ്ക്ക് റിയൽ‌മി സി15 സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിൽപ്പന ഇന്ന് രാത്രി 8 മണിക്ക്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി15 ഇന്ന് വിൽപ്പനയ്ക്കെത്തും. ഈ എൻട്രിലെവൽ ഡിവൈസ് കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ് വിപണിയിലെത്തിയത്. ഈ ഡിവൈസിനൊപ്പം റിയൽമി സി12 എന്ന സ്മാർട്ട്ഫോണും കമ്പനി പുറത്തിറക്കിയിരുന്നു. ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് നൽകുന്നത്. രണ്ട് സ്റ്റോറേജിൽ ലഭ്യമാകുന്ന ഈ ഡിവൈസിൽ 6.5 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC, 6,000 എംഎഎച്ച് ബാറ്ററി എന്നീ പ്രധാന സവിശേഷതകളാണ് ഉള്ളത്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

റിയൽ‌മി സി15 രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡൽ 10,999 രൂപയ്ക്ക് ലഭ്യമാകും. പവർ ബ്ലൂ, പവർ സിൽവർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

സവിശേഷതകൾ‌

സവിശേഷതകൾ‌

6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽ‌മി സി15 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 88.7 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷിയോവുമുള്ള ഡിസ്പ്ലെയാണ് ഇത്. ഡ്യൂവൽ സിം സ്ലോട്ടുകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും ഉണ്ട്.

ക്വാഡ് ക്യാമറ

ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി സി15 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ നാല് ക്യാമറകളിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 119 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള എഫ് / 2.25 അൾട്രാ വൈഡ് ആംഗിൾ ലെൻസും 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 റെട്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 മെഗാപിക്സൽ സെൻസറാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ബാറ്ററി

റിയൽമി സി15 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം 18 വാൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളും ഫിംഗർപ്രിന്റ് സെൻസറും റിയൽ‌മി സി15 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി ഓപ്ഷനുകൾ

റിയൽമി സി15 സ്മാർട്ട്ഫോൺ 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ സ്റ്റോറേജ് സ്പൈസ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Realme's latest smartphone, the Realme C15 goes on sale today. This entry level device was launched a few weeks ago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X