Realme C15: റിയൽമി C15 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

റിയൽമി ഇടയ്ക്കിടെ സ്മാർട്ട്‌ഫോണുകളും മറ്റ് ആക്‌സസറികളും വിപണിയിലെത്തിക്കുന്നുണ്ട്. വിപണിയിലെ മത്സരത്തിൽ ശക്തമായി പങ്കെടുക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലും കമ്പനി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നു. റിയൽ‌മി വി5, റിയൽ‌മി സി11 എന്നീ സ്മാർട്ട്ഫോണുകൾ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോഴിതാ സി സീരിസിൽ റിയൽമി C15 എന്ന ഡിവൈസ് കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ഡിവൈസ് റിയൽ‌മി ഇന്ത്യ സപ്പോർട്ട് പേജിൽ കണ്ടെത്തിയിട്ടുണ്ട്.

റിയൽമി C15 ലിസ്റ്റിംഗ്

റിയൽമി C15 ലിസ്റ്റിംഗ്

പുതിയ റിയൽ‌മി സി15 സ്മാർട്ട്ഫോൺ ഉൾപ്പെടുത്തിയുള്ള ഒരു അപ്‌ഡേറ്റഡ് ലിസ്റ്റിംഗ് റിയൽ‌മി ഇന്ത്യ സപ്പോർട്ട് പേജിൽ പ്രത്യക്ഷപ്പെട്ടു. ആക്സസറികൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് പുറത്തിറക്കുന്നതിന് മുമ്പ് സാധാരണയായി ഈ ലിസ്റ്റിങിൽ ഉൾപ്പെടുത്താറുണ്ട്. റിയൽ‌മി 10,000 mAh 30W ഡാർട്ട് ചാർജ് പവർ ബാങ്കും ഇതേ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയൽമി C15 സ്മാർട്ട്ഫോൺ എപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന കാര്യം ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നില്ല. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ഈ മാസം തന്നെ ഡിവൈസ് പുറത്തിറങ്ങും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽകൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

റിയൽമി C15: സവിശേഷതകൾ‌

റിയൽമി C15: സവിശേഷതകൾ‌

റിയൽമി C15 സ്മാർട്ട്ഫോണിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത് ഇതാദ്യമായല്ല. ഇതിനകം തന്നെ രണ്ട് സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾ ഇന്തോനേഷ്യയിൽ റിയൽമി സി15 പുറത്തിറക്കിയിരുന്നു. റിയൽമി C11 സ്മാർട്ടഫോണിന്റെ പിൻഗാമിയായിട്ടാണ് സി15 ഇന്തോനേഷ്യയിൽ പുറത്തിറക്കിയത്. രണ്ട് സ്മാർട്ട്‌ഫോണുകളും മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

ഇന്തോനേഷ്യൻ വേരിയൻറ്

റിയൽമി സി15 സ്മാർട്ട്ഫോണിന്റെ ഇന്തോനേഷ്യൻ വേരിയൻറ് 4 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പതിപ്പിൽ വ്യത്യസ്തമായ റാം, സ്റ്റോറേജ് ഓപ്ഷനുകളുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും സൂചനയുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ക്വാഡ് ക്യാമറ മൊഡ്യൂളിന് താഴെയായി റിയർ മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 25W ഫാസ്റ്റ് ചാർജിംഗുമായി സാംസങ് ഗാലക്‌സി M51 അടുത്ത മാസം പുറത്തിറങ്ങുംകൂടുതൽ വായിക്കുക: 25W ഫാസ്റ്റ് ചാർജിംഗുമായി സാംസങ് ഗാലക്‌സി M51 അടുത്ത മാസം പുറത്തിറങ്ങും

ക്യാമറ സെറ്റപ്പ്

ഡിവൈസിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ, 13 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, എഫ് / 2.25 അപ്പേർച്ചർ, റെട്രോ, ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും എഫ് / 2.4 അപ്പേർച്ചറാണ്. സെൽഫികൾക്കായി, 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി പാനലിൽ റിയൽമെ 8 എംപി സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ ഉപയോഗിച്ചാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

റിയൽമി C15: ഇന്ത്യയിലെ ലോഞ്ച്

റിയൽമി C15: ഇന്ത്യയിലെ ലോഞ്ച്

നേരത്തെ സൂചിപ്പിച്ചതുപോലെ റിയൽ‌മി സി15 ലിസ്റ്റിംഗിൽ ഇന്ത്യയിലെ ലോഞ്ചിന്റെ തിയ്യതി കൃത്യമായി വ്യക്തമാക്കിയിട്ടില്ല. പക്ഷേ അധികം വൈകാതെ തന്നെ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. റിയൽ‌മി ഇന്ത്യയിൽ‌ തങ്ങളുടെ സ്മാർട്ട്‌ഫോൺ നിര‌ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. റിയൽ‌മി നാർ‌സോ 10 സീരീസ്, റിയൽ‌മി എക്സ് 3 സീരീസ് എന്നിവയടക്കമുള്ള ഡിവൈസുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾ

Best Mobiles in India

English summary
The Realme India support page has an updated listing that includes the new Realme C15. The listing generally appears ahead of the launch in the country, including accessories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X