90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

റിയൽ‌മി സി17 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. സി സീരീസിലെ ഏറ്റവും പുതിയ ഈ സ്മാർട്ട്ഫോൺ ബംഗ്ലാദേശിലാണ് അവതരിപ്പിച്ചത്. ഈ സീരിസിലുള്ള മറ്റ് ഡിവൈസുകൾ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ലഭ്യമാണ്. നിലവിൽ ബംഗ്ലാദേശിൽ മാത്രമേ റിയൽമി സി17 സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. 90Hz ഡിസ്പ്ലേ അടക്കമുള്ള നിരവധി സവിശേഷതകൾ കൊണ്ട് സി15, സി12 സ്മാർട്ട്ഫോണുകളെക്കാൾ ഒരു പടി മുന്നിലാണ് പുതിയ ഡിവൈസ്. റിയൽമി സി11ൽ ഉള്ളതിന് സമാനമായ 5000 എംഎഎച്ച് ബാറ്ററിയാമ് ഈ ഡിവൈസിലും ഉള്ളത്.

റിയൽ‌മി സി17 വില

റിയൽ‌മി സി17 വില

റിയൽമി സി17 സ്മാർട്ടഫോണിന് ബംഗ്ലാദേശിൽ ബിഡിടി 15,990 ആണ് വില. ഒറ്റ വേരിയനറിൽ മാത്രമേ ഈ ഡിവൈസ് നിലവിൽ ലഭ്യമാവുകയുള്ളു. ഇന്ത്യൻ കറൻസിയിൽ ഏകദേശം 13,900 രൂപയാണ് ഡിവൈസിന് വില വരുന്നത്. നേവി ബ്ലൂ, ലേക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ത്യൻ വിപണിയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സി സീരിസിനെ കൂടുതൽ ജനപ്രീയമാക്കാൻ ഈ ഡിവൈസ് സഹായിക്കും.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

റിയൽ‌മി സി17: സവിശേഷതകൾ

റിയൽ‌മി സി17: സവിശേഷതകൾ

റിയൽമി സി17 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് 720p ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. റിയൽമിയുടെ ഈ സ്മാർട്ട്ഫോൺ അതിന്റെ വില കുറഞ്ഞ ഡിവൈസുകളിൽ മികച്ച ഡിസ്പ്ലെ നൽകുന്ന ഒന്നാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. സ്റ്റോറേജ് സ്പൈസ് 256 ജിബി എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

ക്യാമറ

ഡിവൈസിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്. സൂപ്പർ നൈറ്റ്സ്‌കേപ്പ് മോഡ് ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ എടുക്കാൻ സാധിക്കുന്ന ഡിവൈസിൽ എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചുകൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

റിയൽമി സി17

റിയൽമി സി17 സ്മാർട്ട്ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുണ്ട്. 18W വരെ ചാർജ് സപ്പോർട്ട് ഉള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുള്ള ഡിവൈസിൽ ചാർജിങിനായി യുഎസ്ബി-സി പോർട്ടാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി

റിയൽമി അടുത്തിടെ ഇന്ത്യയിൽ സി11, സി12, സി15 സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. ഈ ഡിവൈസുകളിലെല്ലാം വലിയ ബാറ്ററികളിലാണ് ഉള്ളത്. ഈ മൂന്ന് സ്മാർട്ട്‌ഫോണുകളിലും വ്യത്യസ്ത സവിശേഷതകളാണ് ഉള്ളതെങ്കിലും ഇവയിലെല്ലാം പൊതുവായിട്ടുള്ള കാര്യം പ്രോസസറാണ്. മൂന്ന് സ്മാർട്ട്‌ഫോണുകളും മീഡിയടെക് ഹെലിയോ ജി 35 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. റിയൽമി സി 17ന് സ്മാർട്ട്ഫോണിൽ പുതിയൊരു പ്രോസസറാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്

Best Mobiles in India

English summary
Realme has launched the C17 smartphone. The latest smartphone in the C series has been launched in Bangladesh. Other devices in this series are available in markets including India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X