വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എല്ലായിപ്പോഴും നമ്മുടെ ആവശ്യത്തിന് അനുസരിച്ചതും കൈയ്യിലുള്ള പണം കണക്കിലെടുത്തും വേണം വാങ്ങാൻ. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നവർ വില കുറഞ്ഞ ഫോണുകൾ വാങ്ങിയിട്ട് കാര്യമില്ല. അതുപോലെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാനും കോളുകൾ വിളിക്കാനുമെല്ലാമായി ഫോണുകൾ ഉപയോഗിക്കുന്നവർ വില കൂടിയ ഫോണുകൾ വാങ്ങിയിട്ടും കാര്യമൊന്നും ഇല്ല. ഇത്തരം ആളുകൾക്ക് എൻട്രിലെവൽ ഫോണുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

എൻട്രിലെവൽ സ്മാർട്ട്ഫോണുകൾ

8000 രൂപയിൽ താഴെ വിലയിൽ പോലും മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്. മുതിർന്ന ആളുകൾക്കും കുട്ടികൾക്കും ഇത്തരം ഫോണുകൾ നല്ലതായിരിക്കും. റെഡ്മി, റിയൽമി, സാംസങ്, ടെക്നോ തുടങ്ങിയ ജനപ്രിയ ബ്രാന്റുകളെല്ലാം ഇത്തരം ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. വില കുറവാണെങ്കിലും മികച്ച സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽമി സി20

റിയൽമി സി20

വില: 7,499 രൂപ

റിയൽമി സി20 ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1,600 x 720 പിക്സൽ റസലൂഷൻ സ്ക്രീൻ ഉണ്ട്. മീഡിയടെക് ഹീലിയോ ജി35 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് റിയൽമി സി20 പ്രവർത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഡിവൈസിലുണ്ട്. ഡിവൈസിന്റെ പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. 4പി ലെൻസ് എഎഫ്, 4x ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 8 മെഗാപിക്‌സൽ എഐ പിൻ ക്യാമറയാണ് ഇത്. 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

ജിയോഫോൺ നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ്

വില: 5,730 രൂപ

ജിയോഫോൺ നെക്സ്റ്റിൽ 5.45 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എച്ച്‌ഡി ഡിസ്‌പ്ലയാണ് കമ്പനി നൽകിയിട്ടുള്ളത്. 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഇത്. 13 മെഗാപിക്‌സൽ പിൻ ക്യാമറയും 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ക്യുഎം-215 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. 3500എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രഗതിഒഎസ് ആണ്. ഗൂഗിളുമായി ചേർന്നാണ് ജിയോ ഈ 4ജി സ്മാർട്ട്ഫോൺ വികസിപ്പിച്ചത്. 2 ജിബി റാമാണ് ഫോണിലുള്ളത്.

ടെക്നോ സ്പാർക്ക് 7

ടെക്നോ സ്പാർക്ക് 7

വില: 7,990 രൂപ

ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിൽ 720 x 1600 റെസലൂഷനും 90.34% ബോഡി സ്‌ക്രീൻ റേഷിയോവും 20:9 അസ്പാക്ട് റേഷിയോവും 480 നിറ്റ്‌സ് ബ്രൈറ്റ്നസുമുള്ള 6.52 ഇഞ്ച് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ജ് ഹൈഒഎസ് 7.5ലാണ് സ്പാർക്ക് 7 പ്രവർത്തിക്കുന്നത്. 1.8 GHz സിപിയു, ഒക്ടാ കോർ മീഡിയടെക് ഹെലിയോ എ25 പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 16 എംപിയാണ് ഫോണിലുള്ള പിൻ ക്യാമറ. 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. 6000 എംഎഎച്ച് വലിയ ബാറ്ററിയാണ് ഈ ഡിവൈസിൽ ടെക്നോ നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി എ10

സാംസങ് ഗാലക്സി എ10

വില: 7990 രൂപ

സാംസങ് ഗാലക്സി എ10 സ്മാർട്ട്ഫോണിൽ 2 ജിബി റാമാണ് ഉള്ളത്. എക്‌സിനോസ് 7884 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് പൈ ഔട്ട്-ഓഫ്-ദി-ബോക്‌സ് ഒഎസ് ആണ് ഉള്ളത്. 32 ജിബി സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. ഈ സ്റ്റോറോജ് തികയാത്ത ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 6.2 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ10 സ്മാർട്ട്ഫോണിലുള്ളത്. ഡിവൈസിന്റെ പിന്നിൽ 13 എംപി ക്യാമറയും മുൻവശത്ത് 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 3400 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

കിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾകിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾ

റെഡ്മി 9എ

റെഡ്മി 9എ

വില: 6999 രൂപ

റെഡ്മി 9എ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് (16.59 സെമി) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷനും ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി ജി25 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 9എ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് വേർഷൻ10 (Q)ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 13 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിന്റെ പിൻ വശത്ത് റെഡ്മി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്.

റിയൽമി സി11 2021

റിയൽമി സി11 2021

വില: 7,499 രൂപ

റിയൽമി സി11 2021 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ (1.6 GHz, ക്വാഡ് കോർ + 1.2 GHz, ക്വാഡ് കോർ) യൂണിസോക്ക് എസ്സി9863എ പ്രോസസറാണ്. 2 ജിബി റാമാണ് ഡിവൈസിലുള്ളത്. 8 എംപി പ്രൈമറി ക്യാമറയുള്ള ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 5000 mAh ബാറ്ററിയാണ് റിയൽമി സി11 2021 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മൈക്രോ-യുഎസ്ബി പോർട്ട് വഴിയാണ് ഈ ഡിവൈസ് ചാർജ് ചെയ്യുന്നത്.

Best Mobiles in India

English summary
Best smartphones priced below Rs 8000 are available in India. Take a look at the best entry level devices and their features like Redmi 9A, Realme C20 and Samsung Galaxy A10.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X