റിയൽമി സി20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റിയൽമി സി20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. റിയൽമി സി21, റിയൽമി സി25 എന്നിവയ്‌ക്കൊപ്പം ഏപ്രിൽ 8 നാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമി സി20 സ്മാർട്ട്ഫോൺ ലഭ്യമാകും. 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി35 എസ്ഒസിയാണ്. പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഈ ഈ ഡിവൈസിൽ ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽമി സി20: വില, ലഭ്യത
റിയൽമി സി20 സ്മാർട്ട്ഫോൺ റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പന ആരംഭിക്കും. ഡിവൈസിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 6,999 രൂപയാണ് വില. പക്ഷേ ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് 6,799 രൂപയ്ക്ക് ലഭ്യമാകും. ആദ്യത്തെ പത്ത് ലക്ഷം ഉപയോക്താക്കൾക്ക് മാത്രമാണ് ഈ 200 രൂപയുടെ കിഴിവ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മൊബിക്കിക് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 250 രൂപ ക്യാഷ്ബാക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്രീചാർജ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ 75 രൂപ ക്യാഷ് ബാക്കും ലഭിക്കും.

ഫ്ലിപ്പ്കാർട്ടിലൂടെ റിയൽമി സി20 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ഒരു നോ- കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഡിവൈസിനായി നൽകുന്നുണ്ട്. മാസം തോറും 1,134 രൂപ വീതം നൽകേണ്ട ഇഎംഐ ഓപ്ഷനാണ് ലഭിക്കുന്നത്. കൂൾ ബ്ലൂ, കൂൾ ഗ്രേ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി സി20: സവിശേഷതകൾ
റിയൽമി സി20 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ ആണ് പ്രവർത്തിക്കുന്നത്. വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 2 ജിബി എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ്. 32 ജിബി സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

റിയൽമി സി20 സ്മാർട്ട്ഫോണിന് പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. ഈ ക്യാമറ എഫ് / 2.0 ലെൻസും എൽഇഡി ഫ്ലാഷും 8 മെഗാപിക്സൽ സെൻസറണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. റിവേഴ്സ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്.

റിയൽമി സി20 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. 190 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്. എൻട്രി ലെവൽ ഡിവൈസ് എന്ന നിലയിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസാണ് റിയൽമി സി20.


Click it and Unblock the Notifications