ബജറ്റ് സ്മാർട്ട്ഫോൺ നിരയിലേക്ക് റിയൽമി സി21 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

|

മുൻനിര സ്മാർട്ട്ഫോണായ റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചതിന് പിന്നാലെ റിയൽ‌മി തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ സീരിസായ സി സീരിസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. റിയൽമി സി21 എന്ന ഡിവൈസ് മലേഷ്യയിലാണ് അവതരിപ്പിച്ചത്. മീഡിയടെക് ഹീലിയോ ജി35 പ്രോസസർ, എച്ച്ഡി+ എൽസിഡി ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ എന്നീ എൻട്രി ലെവൽ സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

 

റിയൽ‌മി സി21: സവിശേഷതകൾ

റിയൽ‌മി സി21: സവിശേഷതകൾ

ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് റിയൽ‌മി സി21 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. റിയൽ‌മി സി11, റിയൽ‌മി സി12, റിയൽ‌മി സി15 എന്നിവയടക്കമുള്ള േസി സീരീസ് ഡിവൈസുകളിലും കമ്പനി ഈ എൻ‌ട്രി ലെവൽ ഗെയിമിംഗ്-ഓറിയന്റഡ് ചിപ്‌സെറ്റാണ് ഉപയോഗിച്ചത്. അടുത്തിടെ പുറത്തിറക്കിയ റിയൽ‌മി സി20 സ്മാർട്ട്ഫോണിലും ഈ ചിപ്പ്സെറ്റ് തന്നെയാണ് ഉള്ളത്. പവർ വിആർ GR8320 ജിപിയുവും ഈ പ്രോസസറിനൊപ്പം ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്കൂടുതൽ വായിക്കുക: ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്

ആൻഡ്രോയിഡ് 10 ഒഎസ്

3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് റിയൽമി സി21 പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും റിയൽമി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് റിയൽ‌മി യുഐയാണ് ഈ ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 11 പുറത്തിറങ്ങിയ അവസരത്തിൽ പഴയ ഒഎസാണ് ഡിവൈസിൽ ഉള്ളത് എന്നതൊരു പോരായ്മയാണ്. ഇന്ത്യ അടക്കമുള്ള വിപണികളിൽ എത്തുമ്പോൾ ഇതിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.

6.5 ഇഞ്ച് ഡിസ്‌പ്ലേ
 

6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് റിയൽമി സി21 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതൊരു എൽസിഡി പാനലാണ്. ഡിസ്പ്ലേയ്ക്ക് 20: 9 റേഷിയോവും 720 x 1600 പിക്സൽസ് സ്റ്റാൻഡേർഡ് എച്ച്ഡി + റെസല്യൂഷനും 89.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ട്. ഈ ഡിസ്പ്ലെ പാനലിന് ടി‌യുവി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കറ്റും ഉണ്ട്. സെൽ‌ഫി ക്യാമറയ്‌ക്കായി വാട്ടർ‌ട്രോപ്പ് നോച്ചും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ

പിൻക്യാമറ സെറ്റപ്പ്

സ്ക്വയർ മൊഡ്യൂളായിട്ടാണ് റിയൽമി സി21 സ്മാർട്ട്ഫോണിന്റെ പിൻക്യാമറ സെറ്റപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ക്യാമറ സെറ്റപ്പിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 13 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. ഡെപ്ത് ഇമേജിംഗിനായി 2 എംപി സെക്കൻഡറി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചർ ഉള്ള 5 എംപി ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. മൈക്രോ യുഎസ്ബി പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്.

റിയൽ‌മി സി21: വില

റിയൽ‌മി സി21: വില

റിയൽ‌മF സി21 സ്മാർട്ട്ഫോണിന് മലേഷ്യൻ വിപണിയിൽ MYR 499 ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 8,900 രൂപയോളം വരും. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകം. ലസാഡ മലേഷ്യ വെബ്‌സൈറ്റിലൂടെയാണ് ഡിവൈസ് വിൽപ്പന നടത്തുന്നത്. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
Realme has launched its new budget smartphone, the Realme C21. The device was launched in Malaysia with features like triple camera setup and 5,000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X