Home
Mobile

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

റിയൽ‌മി സി21വൈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളോടെയാണ് ഈ ഡിവൈസ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 10000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, ഒക്ടാകോർ യൂണിസോക്ക് ടി 6110 എസ്ഒസി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉണ്ട്. ഈ സ്മാർട്ട്ഫോൺ നേരത്തെ തന്നെ വിയറ്റ്നാം വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു.

റിയൽ‌മി സി21വൈ: വിലയും ലഭ്യതയും

റിയൽ‌മി സി21വൈ: വിലയും ലഭ്യതയും

റിയൽ‌മി സി21വൈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 3ജിബി റാമും 32ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് 8,999 രൂപയാണ് വില വരുന്നത്. 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഓഗസ്റ്റ് 30ന് ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

റിയൽമി

ഇന്ത്യയിൽ റെഡ്മി 9, ഇൻഫിനിക്സ് ഹോട്ട് 10 എസ്, നോക്കിയ ജി 20 എന്നിങ്ങനെയുള്ള സ്മാർട്ട്ഫോണുകൾക്ക് എതിരെയാണ് റിയൽ‌മി സി21 സ്മാർട്ട്ഫോൺ മത്സരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ റിയൽമി സി21വൈ സ്മാർട്ട്ഫോൺ നേരത്തെ വിയറ്റ്നാം വിപണിയിൽ അവതരിപ്പിച്ചിരുന്നു. 3ജിബി+ 32ജിബി മോഡലിന് വിഎൻഡി 3,240,000 (ഏകദേശം 10,600 രൂപ) ആയിരുന്നു വില. 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് വിയറ്റ്നാമിൽ വിഎൻഡി 3,710,000 (ഏകദേശം 12,100 രൂപ) ആണ് വില. ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യയിലെ വില കുറവാണ്.

റിയൽ‌മി സി21വൈ: സവിശേഷതകൾ

റിയൽ‌മി സി21വൈ: സവിശേഷതകൾ

റിയൽ‌മി സി21വൈ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽ) ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 88.7% സ്ക്രീൻ ടു ബോഡി റേഷിയോവും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. റിയൽമി സി സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ യൂണിസോക്ക് ടി 6110 എസ്ഒസിയാണ്. ഇതിനൊപ്പം മാലി-ജി 52 ജിപിയുവും 4 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. 10000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളെ വച്ച് നോക്കുമ്പോൾ മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസ് തന്നെയാണ് ഇത്.

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളാണ് റിയൽമി സി21വൈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ 13 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 2 മെഗാപിക്സൽ മോണോക്രോം സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും കമ്പനി ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റിയൽ‌മി സി21 വൈ സ്മാർട്ട്ഫോണിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. എഫ്/2.4 ലെൻസോടുകൂടിയ സെൽഫി ക്യാമറയാണ് ഇത്.

ഡ്യുവൽ സിം സപ്പോർട്ട്

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റിയൽമി സി21വൈ സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ ആണ് നൽകിയിട്ടുള്ളത്. 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v5.0, GPS/A-GPS, മൈക്രോ- യുഎസ്ബി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട് ഡിവൈസിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. റിവേഴ്സ് വയർഡ് ചാർജിങ് സപ്പോർട്ടോടെയാണ് ഇത് വരുന്നത്.

Best Mobiles in India

English summary
Realme launches C21Y smartphone in India. This device is introduced in the country with attractive features. Price of Realme C21Y starts at 8,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X