ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 23ന് ഇന്ത്യയിലെത്തും

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ സി സീരിസിൽ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നു. റിയൽമി സി21വൈ എന്ന സ്മാർട്ട്ഫോൺ ഓഗസ്റ്റ് 23ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. റിയൽമി ഇന്ത്യയുടെ വെബ്സൈറ്റിൽ ഡിവൈസിന്റെ വിവരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽമി സി21വൈ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം വിയറ്റ്നാമിൽ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12:30 നാണ് ഡിവൈസിന്റെ ലോഞ്ച് ആരംഭിക്കുന്നത്.

റിയൽമി സി21വൈ: സവിശേഷതകൾ

റിയൽമി സി21വൈ: സവിശേഷതകൾ

റിയൽ‌മി സി21വൈ സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ ഒരു ജിയോമെട്രിക്കൽ ആർട്ട് ഡിസൈനാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് ഏറെ ആകർഷകമാണ്. സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് എച്ച്ഡി+ 1600 × 720 പിക്സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ഈ ബജറ്റ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട-കോർ ​​യൂണിസോക്ക് ടി610 എസ്ഒസിയാണ്. റിയൽ‌മി സി21വൈയുടെ ഇന്ത്യൻ വേരിയന്റിൽ 3 ജിബി/4 ജിബി റാമും 32 ജിബി/64 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ടായിരിക്കും.

പോക്കോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്പോക്കോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

സ്റ്റോറേജ്

റിയൽമി സി21വൈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകുമെന്ന് റിയൽമി അറിയിച്ചിട്ടുണ്ട്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 13എംപി എഐ സെൻസർ ആയിരിക്കും. ഇതിനൊപ്പം 2എംപി ബ്ലാക്ക് ആന്റ് വൈറ്റ് ലെൻസും 2എംപി മാക്രോ ഷൂട്ടറും ഉണ്ടായിരിക്കും.

ബജറ്റ് സ്മാർട്ട്ഫോൺ

റിയൽമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ നൽകും. വാട്ടർ ഡ്രോപ്പ് നോച്ചിലായിരിക്കും ഈ ക്യാമറ സ്ഥാപിക്കുന്നത്. സൂപ്പർ നൈറ്റ്‌സ്‌കേപ്പ് മോഡ്, സ്ലോ മോഷൻ, 1080പി വീഡിയോ റെക്കോർഡിംഗ്, പോർട്രെയിറ്റ് മോഡ്, എഐ ബ്യൂട്ടി മുതലായവയവയും ഫോണിലെ ക്യാമറ സെറ്റപ്പിലൂടെ ഉപയോക്തക്കൾക്ക് ലഭിക്കും.

മൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു; വിലയും സവിശേഷതകളുംമൈക്രോമാക്സ് ഇൻ 2ബി സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു; വിലയും സവിശേഷതകളും

ബാറ്ററി

റിയൽമി സി21വൈ 5,000 mAh ബാറ്ററിയുമായിട്ടായിരിക്കും വരുന്നത്. അഞ്ച് ശതമാനം ബാറ്ററിയിൽ 2.33 ദിവസം സ്റ്റാൻഡ്ബൈ ടൈം, 2.37 മണിക്കൂർ കോളിങ്, 1.45 മണിക്കൂർ യൂട്യൂബ് എന്നിവ നൽകാൻ ഈ ഡിവൈസിന് കഴിയും. ഇതിനായി സൂപ്പർ പവർ സേവിങ് മോഡാണ് സഹായിക്കുന്നത്. റിയൽ‌മി സി12 ഒരു റിയർ-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായാണ് വരിക. 4ജി, ഡ്യുവൽ സിം, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ജാക്ക്, മൈക്രോയുഎസ്ബി പോർട്ട് എന്നിവയും കണക്റ്റിവിറ്റി ഓപ്ഷനുകളായി ഉണ്ടായിരിക്കും.

റിയൽമി സി21വൈ: പ്രതീക്ഷിക്കുന്ന വിലയും ലഭ്യതയും

റിയൽമി സി21വൈ: പ്രതീക്ഷിക്കുന്ന വിലയും ലഭ്യതയും

റിയൽ‌മി സി21വൈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ ഡിവൈസ് വിയറ്റ്നാമിൽ ലോഞ്ച് ചെയ്തത് വിഎൻഡി 3,490,000 മുതലുള്ള വിലയിലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 11,300 രൂപയോളം വരും. എന്തായാലും 12,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിലായിരിക്കും റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നകാര്യം ഉറപ്പാണ്. ലോഞ്ചിന് പിന്നാലെ സ്മാർട്ട്ഫോൺ കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴി വിൽപ്പനയ്‌ക്കെത്തും. മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്ഐഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

Best Mobiles in India

English summary
Realme is going to introduce a new budget smartphone in their C series. The Realme C21Y will be launched in India on August 23.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X