Home
Mobile

റിയൽമി സി25, സി21, സി20 സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ 8ന് ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽമി സി 25, സി21, സി20 സ്മാർട്ട്ഫോണുകൾ ഏപ്രിൽ എട്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ സി-സീരീസ് സ്മാർട്ട്‌ഫോണുകൾ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വേണ്ടി വികസിപ്പിച്ചതാണെന്ന് വ്യക്തമാക്കിയ റിയൽമി ഈ ഡിവൈസുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങൾ വലിയ ബാറ്ററിയും വലിയ ഡിസ്പ്ലേയും ആയിരിക്കുമെന്നും അറിയിച്ചു. റിയൽ‌മെ സി25 6000 എംഎഎച്ച് ബാറ്ററിയും സി21, സി20 എന്നിവയ്ക്ക് 5000 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

സി-സീരീസ്

വരാനിരിക്കുന്ന സി-സീരീസ് സ്മാർട്ട്ഫോുകൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സി11, സി 12, സി 15 ഫോണുകളേക്കാൾ മികച്ച സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. സി സീരിസിൽ തന്നെ കഴിഞ്ഞ വർഷം റിയൽമി അഞ്ച് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. റിയൽ‌മി സി3, സി 11, സി 12, സി15, സി15 ക്വാൽകോം എഡിഷൻ എന്നിവയായിരുന്നു ഈ ഡിവൈസുകൾ. ഈ വർഷത്തെ സി സീരിസിലും കമ്പനി മികച്ച ഡിവൈസുകൾ തന്നെയാണ് പുറത്തിറക്കാനിരിക്കുന്നത്.

റിയൽ‌മി സി25, സി21, സി20: ഇന്ത്യയിലെ ലോഞ്ച്

റിയൽ‌മി സി25, സി21, സി20: ഇന്ത്യയിലെ ലോഞ്ച്

പുതിയ മൂന്ന് സി-സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുന്നതിനായി ഏപ്രിൽ 8 ന് ഉച്ചയ്ക്ക് 12.30ന് റിയൽ‌മി ഒരു ഇവന്റ് നടത്തും. ഇതൊരു ഓൺലൈൻ ഇവന്റായിരിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ ഈ ഇവന്റ് സ്ട്രീം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ലോഞ്ച് ഇവന്റി വച്ച് റിയൽമി സി25, സി20, സി21 എന്നീ ഡിവൈസുകളുടെ സവിശേഷതകളും വിലയും വെളിപ്പെടുത്തുകയും വിൽപ്പന വിവരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യും.

റിയൽ‌മി സി25, സി21, സി20: വില

റിയൽ‌മി സി25, സി21, സി20: വില

റിയൽമി സി സീരിസിലെ മൂന്ന് ഫോണുകളും ഇതിനകം ഇന്ത്യക്ക് പുറത്ത് ലഭ്യമാണ്. റിയൽമി സി20 വിയറ്റ്നാമിൽ വിഎൻ‌ഡി 24,90,000 എന്ന വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇത് ഏകദേശം 7,900 രൂപയാണ്. മലേഷ്യയിൽ MYR 499 എന്ന വിലയ്ക്കാണ് സി21 ലോഞ്ച് ചെയ്തത്. ഇത് ഏകദേശം 9,000 രൂപയോളം വരും. റിയൽമി സി25 ഐഡിആർ 2,300,000ന് പുറത്തിറക്കി, ഇത് ഏകദേശം 11,500 രൂപയേളമാണ്. ഇന്ത്യയിൽ എത്തുമ്പോൾ ഈ വിലയിൽ നിന്നും വ്യത്യാസം ഉണ്ടാകുമെന്ന് ഉറപ്പാണ്.

റിയൽ‌മി സി25, സി21, സി20: സവിശേഷതകൾ

റിയൽ‌മി സി25, സി21, സി20: സവിശേഷതകൾ

പുതിയ സി-സീരീസിലെ ടോപ്പ്-ടയർ ഫോണാണ് റിയൽ‌മി സി25 മറ്റ് മൂന്ന് ഡിവൈസുകളെക്കാളും മികച്ച ഡിവൈസാണ് ഇത്. മൂന്ന് ഫോണുകളിലും 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. സി20, സി21 എന്നിവ മീഡിയടെക് ഹീലിയോ ജി35 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. സി25 മീഡിയടെക് ഹീലിയോ ജി70യിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ആണ് റിയൽമി സി25ൽ ഉള്ളത്. മറ്റ് രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 10 ബേസ്ഡ് യുഐയിൽ പ്രവർത്തിക്കുന്നു.

ക്യാമറ

റിയൽമി സി25 സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. സി21ൽ 13 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പും റിയൽമി സി20 ക്ക് ഒരു 8 മെഗാപിക്സൽ ക്യാമറയുമായിരിക്കും ഉണ്ടാവുക. സെൽഫികൾക്കായി സി25ൽ ഒരു 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും. മറ്റ് രണ്ട് ഫോണുകളിൽ 5 മെഗാപിക്സൽ ക്യാമറയായിരിക്കും ഉണ്ടാവുക. സി20, സി21 എന്നിവ 10W ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യും. റിയൽമി സി25 6000 എംഎഎച്ച് ബാറ്ററിയും 18W ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും വരുന്നത്.

Best Mobiles in India

English summary
Realme C25, C21 and C20 smartphones will be launched in the Indian market on April 8. The new C-Series will include entry-level devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X