6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി സി25എസ് ഇന്ത്യയിലെത്തുന്നു
ഇന്ത്യയിലെ റിയൽമി സി സീരിസിലേക്ക് പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. റിയൽമി സി25എസ് എന്ന സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തുമെന്നാണ് സൂചനകൾ. ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ലീക്ക് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജൂണിലായിരിക്കും ഈ ഡിവൈസ് ലോഞ്ച് ചെയ്യുക. ലോഞ്ച് വൈകാതെ ഉണ്ടാകും എന്നതിനാൽ തന്നെ കമ്പനി ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.

റിയൽമി സി25എസ് മലേഷ്യൻ വിപണിയിൽ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇത് സി25 സ്മാർട്ട്ഫോണിന് സമാനമാണ്. പക്ഷേ സി25 സ്മാർട്ട്ഫോണിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ പ്രോസസറുമായിട്ടാണ് ഡിവൈസ് അവതരിപ്പിച്ചത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. മൈസ്മാർട്ട് പ്രൈസിന്റെ റിപ്പോർട്ട് അനുസരിച്ച്, റിയൽമി സി25എസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ മോഡലിൽ 128 ജിബി വേരിയന്റിനൊപ്പം 64 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ടായിരിക്കും. മറ്റ് സവിശേഷതകൾ മലേഷ്യൻ മോഡലിന് സമാനമായിരിക്കും

റിയൽമി സി25എസ്: വില
മലേഷ്യയിൽ റിയൽമി സി25എസ് സ്മാർട്ട്ഫോണിന് എംവൈആർ 699 ആണ് വില. ഇത് ഇന്ത്യയിൽ ഏകദേശം 12,300 രൂപയോളം വരും. ഇതിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ വരാൻ സാധ്യത ഇല്ലെന്നാണ് സൂചനകൾ. നേരത്തെ ലോഞ്ച് ചെയ്ത സി25 സ്മാർട്ട്ഫോണിന്റെ അല്പം വ്യത്യസ്തമായ പതിപ്പാണ് സി25എസ് എന്നതിനാൽ അവയുടെ വിലകൾ തമ്മിൽ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളു. റിയൽമി സി25ന് ഇന്ത്യയിൽ 9,999 രൂപയാണ് വില.

റിയൽമി സി25എസ്: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ എൽസിഡിയുമായാണ് റിയൽമി സി25എസ് സ്മാർട്ട്ഫോൺ വരുന്നത്. എഐ ബ്യൂട്ടി ഫീച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയാണ് ഡിസ്പ്ലെ നോച്ചിൽ നൽകിയിട്ടുള്ളത്. ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 88.7 ശതമാനമാണ്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി85 പ്രോസസറാണ് റിയൽമി സി25എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ചെയ്യുന്നത്. ഇന്ത്യയിൽ ഈ ഡിവൈസ് 128 ജിബി വേരിയന്റിന് പുറമെ 64 ജിബി വേരിയന്റുമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്.

റിയൽമി സി25എസ് സ്മാർട്ട്ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0 സ്കിന്നിലാണ് റിയൽമി സി25എസ് പ്രവർത്തിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഈ ബാറ്ററി തന്നെയാണ് ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ബജറ്റ് വിലയിൽ മികച്ച ബാറ്ററി ബാക്ക്അപ്പ് ലഭിക്കുന്ന ഡിവൈസുകളിലൊന്നായി ഇത് മാറും.

48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 4ജി വോൾട്ടി, ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും റിയൽമി നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 10,000 രൂപ വില വിഭാഗത്തിൽ ജനപ്രീതി നേടാനുള്ള സവിശേഷതകളുമായി തന്നെയാകും ഈ ഡിവൈസ് രാജ്യത്ത് എത്തുന്നത്.


Click it and Unblock the Notifications








