Home
Mobile

കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി സി25എസ് ഇന്ത്യൻ വിപണിയിലെത്തി, വില 9,999 രൂപ മുതൽ

ഇന്ത്യയിലെ റിയൽമിയുടെ ജനപ്രീതി നേടിയ സി സീരിസ് സ്മാർട്ട്ഫോണുകളുടെ നിരയിൽ പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചു. റിയൽമി സി25എസ് സ്മാർട്ട്‌ഫോണാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ച് ഇവന്റൊന്നും നടത്താതെ വെബ്സൈറ്റിൽ വില, ഡിസൈൻ തുടങ്ങിയ സവിശേഷതകളോടെ ഡിവൈസ് ലിസ്റ്റ് ചെയ്യുകയായിരുന്നു. മികച്ച സവിശഷതകളുള്ള ഈ ബജറ്റ് സ്മാർട്ട്ഫോൺ നേരത്തെ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഏപ്രിലിൽ ഇന്ത്യയിൽ എത്തിയ സി25ന്റെ നവീകരിച്ച പതിപ്പാണ് ഈ സ്മാർട്ട്ഫോൺ.

റിയൽ‌മി സി25എസ്: വില, ലഭ്യത

റിയൽ‌മി സി25എസ്: വില, ലഭ്യത

റിയൽമി സി25എസ് സ്മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില പരിശോധിച്ചാൽ, ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപയാണ് വില വരുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപ വിലയുണ്ട്. വാട്ടർ ഗ്രേ, വാട്ടറി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. റിയൽ‌മി വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട്, എന്നിവ വഴി നാളെ മുതൽ തന്നെ ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കും.

റിയൽ‌മി സി25എസ്: സവിശേഷതകൾ‌

റിയൽ‌മി സി25എസ്: സവിശേഷതകൾ‌

റിയൽ‌മി സി25എസ് സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി മൾട്ടി-ടച്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, ടിയുവി റൈൻ‌ലാൻഡ് സർട്ടിഫിക്കേഷൻ, 570 നിറ്റ്സ് ബ്രൈറ്റ്നസ് എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയാണ് ഇത്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ സ്റ്റോറേജ് തികയാത്തവർക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് റിയൽ‌മി സി25എസ് വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സൂപ്പർ നൈറ്റ്സ്കേപ്പ്, അൾട്രാ മാക്രോ മോഡ് എന്നിവയടക്കമുള്ള ക്യാമറ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0 ലാണ് റിയൽമി സി25എസ് പ്രവർത്തിക്കുന്നത്.

ബാറ്ററി

6,000mAh ബാറ്ററിയാണ് റിയൽ‌മി സി25എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. വെറും 5 ശതമാനം ചാർജ് ഉപയോഗിച്ച്, 5.65 മണിക്കൂർ സ്‌പോട്ടിഫൈ, 70.36 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം, 2.52 മണിക്കൂർ കോളിങ്, 1.92 മണിക്കൂർ വാട്സ്ആപ്പ് ചാറ്റിങ് എന്നിവ നൽകാൻ ഈ ഫോണിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സുരക്ഷയ്ക്കായി ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

2 നാനോ സിം കാർഡ് സ്ലോട്ടുകളും ഒരു മൈക്രോ എസ്ഡികാർഡ് സ്ലോട്ടും റിയൽമി സി25എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ബ്ലൂട്ടൂത്ത് 5.0, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5എംഎം ഹെഡ്ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുള്ള ഉള്ള ഡിവൈസിൽ പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, ആക്സിലറേഷൻ സെൻസർ, മാഗ്നറ്റിക്ക് ഇൻഡക്ഷൻ സെൻസർ എന്നിവയും ഉണ്ട്.

Best Mobiles in India

English summary
Realme has introduced new smartphone in the C series. Realme C25s launched in india with 6,000mAh battery and other great features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X