50എംപി ക്യാമറയുമായി റിയൽമി സി25വൈ ഇന്ത്യൻ വിപണിയിൽ എത്തി

|

റിയൽമി സി25വൈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി വിപണിയിലെത്തുന്ന റിയൽമി സി സീരിസിലെ ആദ്യ മോഡലാണ് പുതിയ റിയൽമി സി25വൈ. ഒക്ടാകോർ യൂണിസോക്ക് എസ്ഒസിയുടെ കരുത്തുള്ള ഈ ഡിവൈസ് ഇന്ത്യയിൽ മത്സരിക്കുക റെഡ്മി 10 പ്രൈമുമായിട്ടായിരിക്കും. രണ്ട് സ്റ്റോറേജ് വേരിയന്റുകളും രണ്ട് കളർ ഓപ്ഷനുകളിലുമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും നോക്കാം.

 

റിയൽമി സി25വൈ: വില, ലഭ്യത

റിയൽമി സി25വൈ: വില, ലഭ്യത

റിയൽമി സി25വൈ സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യൻ വിപണിയിൽ 10,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ വിലയുണ്ട്. ഈ രണ്ട് മോഡലുകളും ഗ്ലേസിയർ ബ്ലൂ, മെറ്റൽ ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. സെപ്റ്റംബർ 20 തിങ്കളാഴ്ച രാത്രി 12 മണി മുതലാണ് ഈ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കുന്നത്. റിയൽമി.കോം, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി സെപ്റ്റംബർ 27 മുതൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും.

റിയൽമി സി25വൈ: സവിശേഷതകൾ

റിയൽമി സി25വൈ: സവിശേഷതകൾ

റിയൽമി സി25വൈ സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽസ്) ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 420 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. 4 ജിബി LPDDR4x റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ട-കോർ ​​യൂണിസോക്ക് ടി610 എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐയിൽ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് നാനോ സിം കാർഡ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ
 

റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ വരുന്നത് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. f1.8 ലെൻസാണ് പ്രൈമറി സെൻസറിനൊപ്പം ഉള്ളത്. 2 മെഗാപിക്സൽ മോണോക്രോം സെൻസറും f/2.4 ലെൻസും ഇതിനൊപ്പം ഉണ്ട്. മൂന്നാമത്തെ ക്യാമറ 2 മെഗാപിക്സൽ മാക്രോ ഷൂട്ടറാണ്. റിയർ ക്യാമറ എഐ ബ്യൂട്ടി, എച്ച്ഡിആർ മോഡ്, പനോരമിക് വ്യൂ, പോർട്രെയിറ്റ്, ടൈംലാപ്സ്, എക്സ്പേർട്ട്, പ്രീലോഡഡ് ഫിൽട്ടറുകൾ എന്നിവ സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ എഫ്/2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. ഈ സെൽഫി ക്യാമറയിൽ എഐ ബ്യൂട്ടി ഫീച്ചറും ഉണ്ട്.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്

128 ജിബി വരെ സ്റ്റോറേജാണ് റിയൽമി സി25വൈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരമ്പോൾ അത് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 256 ജിബി വരെയാണ് ഈ കാർഡ് സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാൻ കഴിയുന്നത്. ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ 4ജി എൽടിഇ, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് വി5, ബിപിഎസ്/എ-ജിപിഎസ്, മൈക്രോ- യുഎസ്ബി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ്.

ബാറ്ററി

റിയൽമി സി25വൈ സ്മാർട്ട്ഫോണിൽ ഓൺബോഡ് സെൻസറുകളായി ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവ നൽകിയിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും റിയൽമി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. ഈ ബാറ്ററിക്ക് 48 ദിവസത്തെ സ്റ്റാൻഡ്ബൈ ടൈം നൽകാൻ കഴിയുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. 200 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്.

ഈ ഫോൺ വാങ്ങണോ

റിയൽമി സി25വൈ സ്മാർട്ടഫോൺ 12,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളുടെ വിപണിയിൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം 50എംപി ക്യാമറ തന്നെയാണ്. ഈ വില വിഭാഗത്തിൽ അധികം കാണാത്ത പ്രൈമറി ക്യാമറയാണ് ഇത്. റെഡ്മി അടക്കമുള്ള എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ റിയൽമിയുടെ ഈ പുതിയ സ്മാർട്ട്ഫോണിന് സാധിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
Realme C25Y smartphone launched in India. The new Realme C25Y is the first model in the Realme C series to hit the market with a 50 megapixel primary camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X