Realme C3: റിയൽമി സി3 ഫസ്റ്റ് സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

|

റിയൽമി സി3 ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ സി3 കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. എച്ച്ഡി + ഡിസ്പ്ലേ, വാട്ടർ ഡ്രോപ്പ് നോച്ച്, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയൽമി ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്.

 

ആദ്യ വിൽപ്പന

ആദ്യ വിൽപ്പനയിൽ എത്ര എണ്ണം യൂണിറ്റുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുക എന്ന കാര്യം റിയൽ‌മി സ്ഥിരീകരിച്ചിട്ടില്ല. ഇതിനർത്ഥം ആദ്യ വിൽപ്പനയ്ക്ക് വയ്ക്കുന്ന യൂണിറ്റുകളുടെ എണ്ണം‌ പരിമിതപ്പെടുത്തിയിരിക്കാമെന്നും നിമിഷങ്ങൾ‌ക്കുള്ളിൽ‌ റിയൽ‌മി സി 3 സ്റ്റോക്ക് അവസാനിക്കും എന്നാണ്. റിയൽമി സി3 സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ വേഗം ബുക്ക് ചെയ്യേണ്ടതുണ്ട്.

റിയൽ‌മെ സി3 വിലയും സെയിൽ ഓഫറുകളും

റിയൽ‌മെ സി3 വിലയും സെയിൽ ഓഫറുകളും

റിയൽ‌മി സി 3 ഇന്ത്യയിൽ‌ അവതരിപ്പിച്ചത് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 6,999 രൂപ എന്ന വിലയിലാണ്. 4 ജിബി റാം + 64 ജിബി റോം ഉള്ള ടോപ്പ് എൻഡ് വേരിയൻറ് 7,999 രൂപയാണ് വില വരുന്നത്. ബ്ലേസിംഗ് റെഡ്, ഫ്രോസൺ ബ്ലൂ കളർ വേരിയന്റുകളിലാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

കൂടുതൽ വായിക്കുക: റിയൽമി എക്സ്50 പ്രോ 5G യുടെ ഗ്ലോബൽ ലോഞ്ച് ഫെബ്രുവരി 24ന്കൂടുതൽ വായിക്കുക: റിയൽമി എക്സ്50 പ്രോ 5G യുടെ ഗ്ലോബൽ ലോഞ്ച് ഫെബ്രുവരി 24ന്

ലോഞ്ച് സെയിൽ
 

ലോഞ്ച് സെയിൽ ഓഫറായി റിയൽമി 7,550 രൂപയുടെ ജിയോ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 349 പ്ലാൻ റീചാർജ് ചെയ്യുമ്പോഴാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഫ്ലിപ്പ്കാർട്ട് സെയിൽ ഓഫറായി പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 1,000 രൂപയുടെ അധിക വിലക്കിഴിവും നൽകുന്നുണ്ട്.

യൂണിറ്റുകൾ

ആദ്യ വിൽപ്പനയിൽ ലഭ്യമാകുന്ന യൂണിറ്റുകളുടെ എണ്ണം പുറത്ത് വിട്ടിട്ടില്ലാത്തതിനാൽ കുറച്ച് യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് എത്താൻ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ഫോൺ വാങ്ങാനായി കാർഡ് വിവരങ്ങൾ നൽകുന്നതിനൊപ്പം ഡെലിവറി വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിക്കാൻ ശ്രദ്ധിക്കുക. പെട്ടെന്ന് ഫോണുകൾ സ്വന്തമാക്കാൻ ഇത് സഹായിക്കും.

റിയൽ‌മെ സി 3 സവിശേഷതകൾ

റിയൽ‌മെ സി 3 സവിശേഷതകൾ

720 x 1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി സി 3യിൽ ഉള്ളത്. സ്‌ക്രീൻ 20: 9 എന്ന ആസ്പാക്ട് റേഷിയോവോട് കൂടി 89.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി-റേഷിയോട് കൂടി വരുന്നു. ഒക്റ്റാ കോർ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 8ന്റെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 8ന്റെ വില വർദ്ധിപ്പിച്ചു

ക്യാമറ സവിശേഷതകൾ

ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ 12 എംപി പ്രൈമറി ക്യാമറ + 2 എംപി ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷും സംയോജിപ്പിച്ച ഡ്യൂവൽ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന്റെ പിൻവശത്ത് നൽകിയിരിക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറ സെൻസറാണ് നൽകിയിരിക്കുന്നത്.

10W ചാർജിംഗ് പിന്തുണ

10W ചാർജിംഗ് പിന്തുണയുള്ള 5,000 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് റിയൽ‌മി സി 3ക്ക് ഇന്ധനം നൽകുന്നത്. ഒഎസ് പരിശോധിച്ചാൽ റിയൽ‌മെ യുഐ 1.0 നോട് ചേർന്ന ആൻഡ്രോയിഡ് 10 ലാണ് ഫോൺ പ്രവർത്തിക്കുന്നു. മികച്ച സവിശേഷതകളും കുറഞ്ഞ വിലയും ഈ സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിൽ പ്രിയപ്പെട്ടതാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 2എഫ് വിലക്കുറവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഓപ്പോ റെനോ 2എഫ് വിലക്കുറവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Realme C3 is all set to hit the market today with its first sale in India, the latest smartphone from the company was launched last week. The highlights of the smartphone are HD+ display, water-drop notch, 4GB RAM and a lot more. Realme has not confirmed the total numbers of units which are going to be the part of the first sale which means that the units might be limited and within a fraction of seconds, the Realme C3 might go out of stock. You need to be very quick if you are planning to grab one.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X