ഫെബ്രുവരി 6ന് പുറത്തിറങ്ങാൻ പോകുന്ന റിയൽമി സി 3യുടെ സവിശേഷതകൾ
റിയൽമി ഇന്ത്യ സിഇഒ മാധവ് ഷെത്ത് കമ്പനിയുടെ താങ്ങാനാവുന്ന വില ശ്രേണിയിലെ പുതിയ സ്മാർട്ട്ഫോണായ റിയൽമി സി 3 ഫെബ്രുവരി 6ന് ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനകം തന്നെ റിയൽമി സി 3 ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാട്ടിൽ കൊടുത്ത ഔദ്യോഗികമായ ഡിസൈനും സവിശേഷതകളും ഫോണിനെ കുറിച്ച് വന്ന ലീക്ക് റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന രീതിയിലാണ്.

ഫ്ലിപ്പ്കാർട്ടിലെ ഡിവൈസിന്റെ ലാൻഡിംഗ് പേജ് അനുസരിച്ച് റിയൽമെ സി 3 അതിന്റെ മുൻതലമുറയായ റിയൽമെ സി 2 നെക്കാൾ ഉയരമുള്ളതാണെന്നും ബംപ് അപ്പ് സവിശേഷതകളോടെയാണ് പുറത്തിറങ്ങുകയെന്നും വ്യക്തമാക്കുന്നു. മീഡിയടെക് ജി 70 പ്രോസസർ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി എന്നിവയുൾപ്പെടെയുള്ള സവിശേഷതകളാണ് ഫോണിൽ ഉണ്ടായിരിക്കുക.

റിയൽമെ സി 3 സവിശേഷതകൾ
3 ജിബി / 32 ജിബി, 4 ജിബി / 64 ജിബി എന്നിങ്ങനെ രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി3 പുറത്തിറങ്ങുകയെന്നാണ് ഫ്ലിപ്പ്കാർട്ടിൽ കൊടുത്തിരിക്കുന്നത്. ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾക്ക് പ്രത്യേകമായി ഈ മാസം ആദ്യം പ്രഖ്യാപിച്ച മീഡിയടെക് ജി 70 പ്രോസസറിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. 30 ദിവസത്തെ സ്റ്റാന്റ്ബൈയാണ് ഈ ബാറ്ററി ആവകാശപ്പെടുന്നത്.

ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള സ്മാർട്ട്‌ഫോണാണ് റിയൽമെ സി 3 എന്ന് ബാറ്ററിയും പ്രൊസസറും പരിശോധിക്കുമ്പോൾ തന്നെ വ്യക്തമാണ്. സി സീരീസ് പ്രാഥമികമായി എൻട്രി ലെവൽ ഉപയോക്താക്കൾക്കാണ് ഉദ്ദേശിക്കുന്നത്. റിയൽമെ സി 3 താങ്ങാനാവുന്ന വിലയിൽ ഗെയിമിംഗ് ഫോൺ എന്ന ആശയമാണ് നിറവേറ്റുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും നൽകിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലെ ബാനറിൽ കാണുന്നതുപോലെ റിയൽമി ഡിസ്പ്ലേയെ മിനി ഡ്രോപ്പ് ഫുൾസ്ക്രീൻ എന്നാണ് വിളിക്കുന്നത്.

ഫോട്ടോഗ്രാഫിക്കായി റിയൽമി സി 3യുടെ പിന്നിൽ രണ്ട് ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയും നൽകിയിരിക്കുന്നു. 12 മെഗാപിക്സൽ മെയിൻ സെൻസറിനൊപ്പം 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഫോണിൽ ഉണ്ടാകും. മൈക്രോസൈറ്റിൽ ലഭ്യമായ ക്യാമറ സാമ്പിളുകൾ സൂചിപ്പിക്കുന്നത് പിൻഭാഗ്ത് നൽകിയിരിക്കുന്ന രണ്ടാമത്തെ ക്യാമറയിൽ ഒരു മാക്രോ സെൻസറായിരിക്കുമെന്നാണ്. ക്യാമറകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് ദിവസം പുറത്തുവിടും.

ഇന്ത്യയിൽ റിയൽമെ സി 3 വില
ഇപ്പോൾ, റിയൽമെ സി 3യുടെ സവിശേഷതകൾ ഏകദേശം പൂർണ്ണമായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെബ്രുവരി 6 ന് പുറത്തിറങ്ങുമ്പോൾ മാത്രമേ വില കൃത്യമായി അറിയാൻ സാധിക്കുകയുള്ളു. കമ്പനിയുടെ ഇത്രയും സവിശേഷതകളുള്ള ഫോൺ എന്ന നിലയിലുള്ള ഊഹത്തിൽ ഈ ഫോണിന് 10,000 രൂപയ്ക്ക് താഴെയാകും വില എന്നാണ് സൂചന. റിയൽമെ സി 3 യുടെ ഓൺലൈൻ വിൽപനയ്‌ക്കുള്ള പാർട്ട്ണർ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായിരിക്കും ഫ്ലിപ്കാർട്ട്.


Click it and Unblock the Notifications








