7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ

|

റിയൽമി തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോണുകളുടെ സീരിസായ സി സീരിസിൽ പുതിയ സമാർട്ട്ഫോൺ അവതരിപ്പിച്ചു. റിയൽമി സി30 എന്ന സ്മാർട്ട്ഫോണാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി സി31നെക്കാൾ കുറഞ്ഞ വിലയും എൻട്രിലെവൽ ഫീച്ചറുകളുമായിട്ടാണ് സി30 വരുന്നത്. 10000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ പോന്ന സവിശേഷതകൾ റിയൽമി ഈ സ്മാർട്ടഫോണിൽ നൽകിയിട്ടുണ്ട്.

 

റിയൽമി സി30

റിയൽമി സി30 സ്മാർട്ട്ഫോണി 5,000mAh ബാറ്ററിയാണുള്ളത്. യൂണിസോക്ക് ചിപ്‌സെറ്റും ഡിവൈസിലുണ്ട്. സി സീരീസിലൂടെ ഇന്ത്യയിലെ വലിയൊരു വിഭാഗം എൻട്രി ലെവൽ ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. കഠിനമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും എൻട്രിലെവൽ സ്മാർട്ട്ഫോൺ എന്ന നിലവിൽ വിലയ്ക്ക് യോജിച്ച ഫീച്ചറുകൾ ഈ ഡിവൈസിൽ ഉണ്ട്. റിയൽമി സി30 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

റിയൽമി സി30: ഇന്ത്യയിലെ വില

റിയൽമി സി30: ഇന്ത്യയിലെ വില

റിയൽമി സി30 സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ ബേസ് വേരിയന്റിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 7,499 രൂപയാണ് വില. ഹൈ എൻഡ് മോഡലിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 8,299 രൂപ വിലയുണ്ട്. റിയൽമി സി30 സ്മാർട്ട്ഫോൺ ലേക്ക് ബ്ലൂ, ബാംബൂ ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും.

ഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

റിയൽമി സി30: വിൽപ്പനയും ഓഫറുകളും
 

റിയൽമി സി30: വിൽപ്പനയും ഓഫറുകളും

റിയൽമി സി30 സ്മാർട്ട്ഫോൺ ജൂൺ 27 മുതൽ വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെ റിയൽമി സി30 വാങ്ങുന്ന ഉപഭോക്താക്കൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5% അൺലിമിറ്റഡ് ക്യാഷ് ബാക്ക് ലഭിക്കും. വിൽപ്പന ആരംഭിക്കുമ്പോൾ നോക്കിഫിക്കേഷൻ ലഭിക്കാനുള്ള ഓപ്ഷൻ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ട്.

റിയൽമി സി30: സവിശേഷതകൾ

റിയൽമി സി30: സവിശേഷതകൾ

റിയൽമി സി30 സ്മാർട്ട്ഫോണിൽ 6.58-ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. 60Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 12nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ യൂണിസോക്ക് ടി612 പ്രോസസറാണ് റിയൽമി സി30 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. റിയൽമി നാർസോ 50എ പ്രൈം, റിയൽമി സി31 തുടങ്ങിയ മറ്റ് ബജറ്റ് ഫോണുകളിൽ കമ്പനി ഉപയോഗിച്ച അതേ ചിപ്പ്സെറ്റ് തന്നെയാണ് ഇത്. എൻട്രിലെവൽ വിഭാഗത്തിൽ ഈ ചിപ്പ്സെറ്റ് മികച്ചതാണ്.

പിൻ ക്യാമറ

ഒറ്റ പിൻ ക്യാമറയാണ് റിയൽമി സി30 സ്മാർട്ട്ഫോണിൽ ഉള്ളത്. 8 എംപി സെൻസറാണ് ഇത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ റിയൽമി സി30 രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള മോഡലും 3 ജിബി റാം ഓപ്ഷനുള്ള മോഡലുമാണ് ഇവ.

അതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾഅതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾ

ബാറ്ററി

റിയൽമി സി30 സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററി യൂണിറ്റാണ് ഉള്ളത്. ഇത് ഒരു ദിവസം മുഴുവൻ ബാക്ക് അപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 10W ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ ബാറ്ററി വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് 182 ഗ്രാം ഭാരവും 8.5 എംഎം കട്ടിയുമാണുള്ളത്. ഡിസൈനിന്റെ കാര്യത്തിൽ റിയൽമി സി30 യുണീക്കാണ്. പിന്നിൽ ഒരു ലംബമായ സ്ട്രൈപ്പ് രൂപകൽപ്പനയോടെയാണ് വരുന്നത്. ഈ ഡിസൈൻ എൻട്രിലെവൽ വിഭാഗത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്.

റിയൽമി സി30 വിപണിയിൽ വിജയിക്കുമോ

റിയൽമി സി30 വിപണിയിൽ വിജയിക്കുമോ

റെഡ്മി 10എ, മൈക്രോമാക്സ് ഇൻ 2സി തുടങ്ങിയ ഫോണുകളോടാണ് റിയൽമി സി30 മത്സരിക്കുന്നത്. റെഡ്മി 10എ മീഡിയടെക് ഹെലിയോ ജി25 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നു. ഇതിൽ 5,000mAh ബാറ്ററിയും ഉണ്ട്. മൈക്രോമാക്സ് ഇൻ 2സി യൂണിസോക്ക് T610 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ 5,000mAh ബാറ്ററിയും ഉണ്ട്. രണ്ട് ഫോണുകളുടെയും വില 8,499 രൂപ മുതലാണ് ആരംഭിക്കുന്നത്.

Best Mobiles in India

English summary
Realme has introduced the new smartphone in the C series of their budget smartphones. The company has launched the Realme C30 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X