ഇന്ത്യൻ വിപണി പിടിക്കാൻ റിയൽമി 9ഐ, ലോഞ്ച് ജനുവരി 18ന്

|

റിയൽമി 9 സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 9ഐ ഇന്ത്യയിലേക്ക് എത്തുന്നു. ഈ ഡിവൈസ് ജനുവരി 18ന് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് റിയൽമി ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആകർഷകയമാ സവിശേഷതകളുമായി വരുന്ന ഈ ഡിവൈസ് അടുത്തിടെ വിയറ്റ്നാമിൽ അവതരിപ്പിച്ചിരുന്നു. ഈ മോഡലിന് സമാനമായ ഡിസൈൻ ആയിരിക്കും റിയൽമി 9ഐയുടെ ഇന്ത്യൻ വേരിയന്റിലും ഉണ്ടാവുക. ഇക്കാര്യം ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയ ടീസറിൽ നിന്നും വ്യക്തമാകുന്നുണ്ട്.

 

റിയൽമി 9ഐ ഇന്ത്യയിലെ ലോഞ്ച്

റിയൽമി 9ഐ ഇന്ത്യയിലെ ലോഞ്ച്

റിയൽമി 9ഐ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ജനുവരി 18ന് ഉച്ചയ്ക്ക് 12:30ന് നടക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ഈ ഡിവൈസിന്റെ ലോഞ്ച് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും ലൈവ് ആയി സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് മുമ്പ് തന്നെ റിയൽമി 9ഐയുടെ ചില സവിശേഷതകൾ പുറത്ത് വന്നിട്ടുണ്ട്. ഈ ഡിവൈസിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ആയിരിക്കും ഉണ്ടാവുക. ഗ്ലോബൽ വേരിയന്റിലും ഇതേ ചിപ്പ്സെറ്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ മറ്റ് സവിശേഷതകളും ഗ്ലോബൽ മോഡലിന് സമാനമായിരിക്കും.

കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി ഓപ്പോ എ16കെ ഇന്ത്യൻ വിപണിയിലെത്തികുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി ഓപ്പോ എ16കെ ഇന്ത്യൻ വിപണിയിലെത്തി

റിയൽമി 9ഐ: ഫീച്ചറുകൾ

റിയൽമി 9ഐ: ഫീച്ചറുകൾ

റിയൽമി 9ഐ വിയറ്റ്നാമിൽ പുറത്തിറങ്ങിയത് ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 90 ഹെർട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയോടെയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 6 ജിബി LPDDR4X റാമും 128 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. ഈ ഡിവൈസിലുള്ള മൈക്രോ എസ്ഡി സ്ലോട്ട് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ലാണ് റിയൽമി 9ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

5,000 എംഎഎച്ച് ബാറ്ററി
 

റിയൽമി 9ഐ സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇത് മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ബാറ്ററിയും തന്നെയാണ് ഇത്. 50 എംപി പ്രൈമറി ക്യാമറയും രണ്ട് 2എംപി സെൻസറുകളും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമാണ് റിയൽമി 9ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇത് മിഡ്റേഞ്ച് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.1 അപ്പേർച്ചർ ഉള്ള 16 എംപി സെൽഫി ക്യാമറ സെൻസറാണ് റിയൽമി നൽകിയിരിക്കുന്നത്.

യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾയുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം കാർഡ് സ്ലോട്ട്, 4ജി വോൾട്ടി, വൈഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയെല്ലാം റിയൽമി 9ഐ ഗ്ലോബൽ വേരിയന്റിൽ ഉണ്ട്. ഡിവൈസിൽ സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 15000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ കടുത്ത മത്സരം കാഴ്ച്ചവയ്ക്കാൻ റിയൽമി 9ഐ സ്മാർട്ട്ഫോണിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

റിയൽമി 9ഐ: ഇന്ത്യയിലെ വില

റിയൽമി 9ഐ: ഇന്ത്യയിലെ വില

റിയൽമി 9ഐ വിയറ്റ്നാമിൽ വിഎൻഡി 6,290,000 വിലയുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 20,500 രൂപയോളമാണ്. എന്നാൽ റിയൽമി 9ഐ യുടെ ഇന്ത്യൻ വേരിയന്റിന് 13,999 രൂപയോ 14,499 രൂപയോ ആയിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസ് രാജ്യത്ത് ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാകുമെന്നും സൂചനയുണ്ട്. പുറത്ത് വന്ന വില വിവരങ്ങൾ ശരിയാണെങ്കിൽ റിയൽമി 9ഐ ഇതേ വില വിഭാഗത്തിലുള്ള മറ്റ് മിഡ് റേഞ്ച് ഡിവൈസുകൾക്ക് മികച്ച എതിരാളിയായിരിക്കും.

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
The Realme 8i smartphone will be launched in India on January 18. This midrange device will be launched in the country with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X