റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

|

ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി വില വിഭാഗങ്ങളിലുള്ള ഡിവൈസുകൾ ഉണ്ട്. വില കൂടിയ ഫ്ലാഗ്ഷിപ്പുകളിൽ തുടങ്ങി കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബജറ്റ് ഫോണുകൾ വരെ വിവിധ വിഭാഗങ്ങളിലുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന ജനപ്രിയ ബ്രാന്റാണ് റിയൽമി. റിയൽമി അവതരിപ്പിച്ച കരുത്തും അഴകുമുള്ള പുതിയ ഫോണാണ് റിയൽമി ജിടി 2 5ജി.

 

Rating:
4.0/5

മേന്മകൾ

• 120Hz റിഫ്രഷ് റേറ്റുള്ള ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ

• വ്യക്തമായ ഔട്ട്പുട്ടുള്ള നൂതന ക്യാമറകൾ

• 65W സൂപ്പർഡാർട്ട് ചാർജ് സപ്പോർട്ട്

• സുഗമമായ പെർഫോമൻസ്

പോരായ്മകൾ

• വയർലെസ് ചാർജിങ് സപ്പോർട്ടില്ല

• ഒറ്റ കൈയിൽ ഉപയോഗിക്കാൻ സുഖകരമല്ല

• ഐപി റേറ്റിങ് ഇല്ല

റിയൽമി ജിടി 2 5ജി

റിയൽമി ജിടി 2 5ജി

റിയൽമി ജിടി2 5ജി സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായിട്ടാണ് വരുന്നത്. ഇത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 1നെക്കാൾ ഒരു തലമുറ പഴയതാണ്. പ്രീമിയം ക്യാമറകൾ, നവീകരിച്ച ബാറ്ററി സെറ്റപ്പ്, സ്റ്റൈലിഷ് ഡിസൈൻ എന്നിവയും റിയൽമി ജിടി 2 5ജിയിൽ ഉണ്ട്. ഫോണിന് ധാരാളം മേന്മകൾ പറയാനുണ്ട് എന്നത് പോലെ പോരായ്മകളും കുറച്ച് ഉണ്ട്. ഈ ഡിവൈസിന്റെ വിശദമായ റിവ്യൂ നോക്കാം.

എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

റിയൽമി ജിടി 2 5ജി ഡിസൈൻ: പരിസ്ഥിതി സൗഹൃദവും സ്റ്റൈലിഷും
 

റിയൽമി ജിടി 2 5ജി ഡിസൈൻ: പരിസ്ഥിതി സൗഹൃദവും സ്റ്റൈലിഷും

റിയൽമി ജിടി 2 5ജി ഡിസൈനിന്റെ കാര്യത്തിൽ ഇൻഡസ്ട്രിയിലെ മികച്ചത് തന്നെയാണ്. മറ്റ് ചില റിയൽമി ഫ്ലാഗ്ഷിപ്പുകൾ ഡിസൈൻ ചെയ്ത ജനപ്രിയ ഡിസൈനർ നവോ ഫുകാസവയുടെ പരിസ്ഥിതി സൗഹൃദ ബിൽഡാണ് ഇതിലുള്ളത്. പേപ്പർ പൾപ്പ് പോലുള്ള വിഭവങ്ങളിൽ നിന്ന് നിർമ്മിച്ച ബയോപോളിമറിലാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം പരിസ്ഥിതി സൗഹൃദവും സ്റ്റൈലിഷും ആണ് റിയൽമി ജിടി 2 5ജി. ഗിസ്ബോട്ട് ടീം സ്റ്റീൽ ബ്ലാക്ക് കളർ വേരിയന്റാണ് റിവ്യൂ ചെയ്തത്. പേപ്പർ വൈറ്റ്, പേപ്പർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ നിറങ്ങളിലും ഫോൺ ലഭ്യമാണ്. മൊത്തത്തിലുള്ള ഡിസൈൻ മികച്ചതാണ്. പക്ഷേ ഫോൺ വളരെ വലുതാണെന്ന് അനുഭവപ്പെടുന്നു. ഒറ്റ കൈയിൽ ഉപയോഗിക്കാൻ അസൗകര്യമുണ്ട്. ഫോണിന് ഭാരവും കൂടുതലാണ്.

റിയൽമി ജിടി 2 5ജി ഡിസ്‌പ്ലേ: മികച്ച അനുഭവം നൽകുന്നു

റിയൽമി ജിടി 2 5ജി ഡിസ്‌പ്ലേ: മികച്ച അനുഭവം നൽകുന്നു

റിയൽമി ജിടി 2 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.62-ഇഞ്ച് സാംസങ് ഇ4 അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 100 ശതമാനം പി3 കളർ ഗാമറ്റും 1300 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 2400 x 1080 പിക്സൽസ് എഫ്എച്ച്ഡി+ റെസലൂഷൻ ഡിസ്പ്ലേയാണ് ഇത്. ഡിസ്‌പ്ലേയിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഗെയിമുകൾ കളിക്കുക, വീഡിയോകൾ കാണുക, കാഷ്വൽ ബ്രൗസിംഗ് തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി ഗിസ്ബോട്ട് ടീം റിയൽമി ജിടി 2 5ജി ഉപയോഗിച്ചു. സൂപ്പർ-നാരോ ബെസലുകളുള്ള ഡിസ്പ്ലേ മികച്ച കാഴ്ചാനുഭവം നൽകുന്നു. ബ്രൈറ്റ്നസിന്റെ ആയിരക്കണക്കിന് ലെവലുകൾ പുറത്ത് നിന്നുള്ള വെളിച്ചത്തിന് അനുസൃതമായി പ്രവർത്തിക്കുന്നു. റിയൽമി ജിടി 2 5ജിയുടെ ഡിസ്‌പ്ലേ സുഗമവും മികച്ചതുമാണ്.

റിയൽമി ജിടി 2 5ജി ക്യാമറകൾ: ഫോണിലെ ഏറ്റവും മികച്ച ഭാഗം

റിയൽമി ജിടി 2 5ജി ക്യാമറകൾ: ഫോണിലെ ഏറ്റവും മികച്ച ഭാഗം

റിയൽമി ജിടി 2 5ജിയിലെ ക്യാമറയാണ് ഫോണിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 50 എംപി സോണി IMX766 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. എഫ് 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ-വൈഡ് ലെൻസും 2 എംപി മാക്രോ ലെൻസുമാണ് ഡിവൈസിലുള്ളത്. നോയിസ് കുറഞ്ഞ ഷാർപ്പ് ചിത്രങ്ങൾ നൽകുന്ന പ്രോലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ ഈ ഡിവൈസിൽ ഉണ്ട്.

ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളുംഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

സ്ട്രീറ്റ് മോഡ്

ബൊക്കെ, സ്ട്രീറ്റ് മോഡ്, നൈറ്റ് മോഡ്, അൾട്രാ മാക്രോ മുതലായവ ഉള്ള റിയൽമി ജിടി 2 5ജിയുടെ ക്യാമറയിൽ മറ്റ് നിരവധി സവിശേഷതകളും ഉണ്ട്. പോർട്രെയിറ്റ് ഷോട്ടുകൾ, നൈറ്റ് ഫോട്ടോകൾ, സ്ട്രീറ്റ് ഫോട്ടോകൾ, 50 എംപി ഉപയോഗിച്ചുള്ള ഫോട്ടോകൾ എന്നിവയെല്ലാം ഞങ്ങൾ ക്ലിക്ക് ചെയ്തു. റിസൾട്ട് മികച്ചതാണ്. റിയൽമി യുഐ എക്സ്പീരിയൻസിൽ ഇൻബിൾഡ് ആയി വരുന്ന ഫോട്ടോ, വീഡിയോ എഡിറ്റിങ് ആപ്പുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഫോട്ടോകളും വീഡിയോകളും എളുപ്പം എഡിറ്റ് ചെയ്യാം.

റിയൽമി ജിടി 2 5ജി ബെഞ്ച്മാർക്ക് പെർഫോമൻസ്

റിയൽമി ജിടി 2 5ജി ബെഞ്ച്മാർക്ക് പെർഫോമൻസ്

റിയൽമി ജിടി 2 5ജി സ്മാർട്ട്ഫോണിൽ 12 ജിബി റാം സപ്പോർട്ടുള്ള ഒക്ടാകോർ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് ഉള്ളത്. ഈ റാം 7 ജിബി വരെ എക്സ്പാൻഡ് ചെയ്യാം. ഫോൺ എത്രത്തോളം ശക്തമാണെന്ന് അറിയാൻ രണ്ട് ബെഞ്ച്മാർക്കുകൾ പ്രവർത്തിപ്പിച്ചു. ഗീക്ക്ബെഞ്ച് ടെസ്റ്റിൽ സിംഗിൾ-കോറിൽ 1134 ഉം മൾട്ടി-കോർ ടെസ്റ്റുകളിൽ 3249 ഉം സ്കോർ ചെയ്തു. ഫോണിന്റെ ജിപിയുവും മറ്റ് കഴിവുകളും മനസിലാക്കാൻ 3ഡി മാർക്ക് ബെഞ്ച്മാർക്ക് നോക്കി, മൊത്തത്തിൽ 5680 പോയിന്റുകളാണ് ഇതിലൂടെ ഫോണിന് ലഭിച്ചത്.

റിയൽമി ജിടി 2 5ജി: റിയൽ ലൈഫ് പെർഫോമൻസ്

റിയൽമി ജിടി 2 5ജി: റിയൽ ലൈഫ് പെർഫോമൻസ്

റിയൽമി ജിടി 2 5ജിയുടെ റിയൽ ലൈഫ് പെർഫോമൻസും മികച്ചതാണ്. സ്റ്റെയിൻലെസ്സ് സ്റ്റീൽ വേപ്പർ കൂളിങ് സിസ്റ്റം പ്ലസും ഡിവൈസിലുണ്ട്. അത് ഫോണിന്റെ മുൻഗാമിയേക്കാൾ 30 ശതമാനം വലുതാണ്. ഒന്നിലധികം ആപ്പുകളോ ഹെവി ആപ്പുകളോ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫോൺ ചൂടാകുന്നില്ലെന്ന് ഈ കൂളിങ് സിസ്റ്റം ഉറപ്പാക്കുന്നു. സ്‌മാർട്ട്‌ഫോണുകളിൽ കാണുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഹീറ്റിങ് ആണ്. റിയൽമി ജിടി 2 5ജിയിൽ ഈ പ്രശ്നം ഇല്ല. വീഡിയോ സ്ട്രീമിംഗ്, ബ്രൗസിങ്, ഹെവി ഗെയിമുകൾ എന്നിവയെല്ലാം സുഗഗമായി ചെയ്യാം.

റിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺറിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺ

റിയൽമി ജിടി 2 5ജി: ബാറ്ററി

റിയൽമി ജിടി 2 5ജി: ബാറ്ററി

65W സൂപ്പർഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് റിയൽമി ജിടി 2 5ജിയിൽ ഉള്ളത്. ഈ ബാറ്ററി ദീർഘനേരം ഫോൺ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നു. വീഡിയോ കോളുകൾ ചെയ്യുമ്പോൾ ബാറ്ററി അൽപ്പം വേഗത്തിൽ തീർന്നുപോകുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ ഫോണിലുള്ള ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ കണക്കിലെടുകുമ്പോൾ വേഗത്തിൽ ബാറ്ററി തീർന്നാലും കുഴപ്പമില്ല. 65W സൂപ്പർ ഡാർട്ട് ചാർജ് സപ്പോർട്ട് 20 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യുന്നു.

റിയൽമി ജിടി 2 5ജി: കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഫ്ലാഗ്ഷിപ്പ്

റിയൽമി ജിടി 2 5ജി: കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഫ്ലാഗ്ഷിപ്പ്

റിയൽമി ജിടി 2 5ജി ഡിസൈൻ ചെയ്‌തിരിക്കുന്നത് ഫ്ലാഗ്ഷിപ്പ് എക്സ്പീരിയൻസ് നൽകുന്ന രീതിയിലാണ്. അതേസമയം വിലയുടെ കാര്യത്തിലും ഈ ഡിവൈസ് ആകർഷകമാണ്. മിക്ക ആവശ്യങ്ങളും നിറവേറ്റുന്ന സ്മാർട്ട്‌ഫോണിലെ ക്യാമറകളും ഡിസ്‌പ്ലേയും ആരെയും തൃപ്തിപ്പെടുത്തും. മൊത്തത്തിലുള്ള പ്രോസസ്സർ പ്രകടനവും ബാറ്ററിയും നിരാശപ്പെടുത്തുന്നില്ല.

Best Mobiles in India

English summary
Realme GT 2 5G smartphone was launched in India a few days back. Take a look at the detailed review of this device which packs great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X