കരുത്തൻ ചിപ്പ്സെറ്റും 125W ഫാസ്റ്റ് ചാർജിങുമായി റിയൽമി ജിടി 2 പ്രോ നാളെ വിപണിയിലെത്തും

|

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ റിയൽമിയുടെ ജിടി സീരിസിലെ പുതിയ സ്മാർട്ട്ഫോൺ നാളെ വിപണിയിലെത്തും. ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്പ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 1ന്റെ കരുത്തുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുന്നത്. മറ്റ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് വലിയ വെല്ലുവിളിയായിരിക്കും റിയൽമിയുടെ ഈ പുതിയ സ്മാർട്ട്ഫോൺ. ചിപ്പ്സെറ്റിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് സവിശേഷതകളിലും റിയൽമി ജിടി 2 പ്രോ മികവ് പുലർത്തുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

 

റിയൽമി ജിടി 2 പ്രോയുടെ ലോഞ്ച്

റിയൽമി ജിടി 2 പ്രോയുടെ ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ ചിപ്പ്സെറ്റുമായി മോട്ടറോളയുടെ ഒരു സ്മാർട്ട്ഫോണും നാളെ വിപണിയിലെത്തുമെന്ന് സൂചനകൾ ഉണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റുള്ള ആദ്യത്തെ സ്മാർട്ട്ഫോൺ ഇതിൽ ഏതായിരിക്കും എന്ന് നാളെ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. ആദ്യം പുറത്തിറങ്ങുന്ന ഫോണിന് ഈ പദവി ലഭിക്കും. റിയൽമി പുറത്ത് വിട്ട ഒരു ടീസർ പോസ്റ്ററിൽ റിൽമി ജിടി 2 പ്രോയുടെ ലോഞ്ച് തീയതി മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. സമയം ഇതിൽ വ്യക്തമാക്കുന്നില്ല.

ഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി 2 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

റിയൽമി ജിടി 2 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നാളെ പുറത്തിറങ്ങാൻ പോകുന്ന റിയൽമി ജിടി 2 പ്രോ സ്മാർട്ട്‌ഫോണിൽ 6.51 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഈ ഡിസ്‌പ്ലേ പാനൽ 120Hz റിഫ്രഷ് റേറ്റ് നൽകും. ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉണ്ടായിരിക്കും. 12 ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 125W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ക്യാമറ

ആൻഡ്രോയിഡ് 12 ഒഎസുമായി വിപണിയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി ജിടി 2 പ്രോ. ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0 ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. 50 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 32 എംപി സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയൽമി ജിടി 2 പ്രോ പുതിയ റെക്കോർഡുകളാണ് എൻടുടു ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ ഉണ്ടാക്കിയിരിക്കുന്നത്.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം കൈവിടാതെ റെഡ്മി, സാംസങ് ഗാലക്സി എ52എസ് രണ്ടാം സ്ഥാനത്ത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം കൈവിടാതെ റെഡ്മി, സാംസങ് ഗാലക്സി എ52എസ് രണ്ടാം സ്ഥാനത്ത്

റിയൽമി ജിടി 2 പ്രോ

എൻടുടു ബെഞ്ച്മാർക്ക് വെബ്സൈറ്റിൽ ഒരു ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയാണ് റിയൽമി ജിടി 2 പ്രോ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് ഈ സ്മാർട്ട്ഫോണിന് ബെഞ്ച്മാർക്ക് വെബ്സൈറ്റിൽ 1025215 പോയിന്റുകളാണ് ലഭിച്ചത്. സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി ജിടി 2 പ്രോ കുറഞ്ഞത് 15 ശതമാനമെങ്കിലും വേഗതയുള്ളതായിരിക്കുമെന്നാണ് സൂചനകൾ.

സ്നാപ്ഡ്രാഗൺ 8 ജെൻ 1

സ്നാപ്ഡ്രാഗൺ 8 ജെൻ 1 മാത്രമല്ല, മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന പേര് വെളിപ്പെടുത്താത്ത ഒരു സ്മാർട്ട്‌ഫോണും എൻടുടു ബെഞ്ച്മാർക്കിൽ ഒരു ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയിട്ടുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 അൽപ്പം മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നിരുന്നാലും ഈ രണ്ട് ചിപ്പ്സെറ്റുകളും തമ്മിൽ പെർഫോമൻസിൽ ഉണ്ടായിരിക്കാൻ ഇടയുള്ള വ്യത്യാസം വളരെ കുറവായിരിക്കും.

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകൾക്ക് 13,000 രൂപ കിഴിവ്, ഈ അവസരം നഷ്ടമാക്കരുത്വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകൾക്ക് 13,000 രൂപ കിഴിവ്, ഈ അവസരം നഷ്ടമാക്കരുത്

റിയൽമി ജിടി 2 പ്രോ Vs മോട്ടോ എഡ്ജ് എക്സ്30

റിയൽമി ജിടി 2 പ്രോ Vs മോട്ടോ എഡ്ജ് എക്സ്30

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ് ഉള്ള ആദ്യ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കാൻ റിയൽമിയും മോട്ടറോളയും തമ്മിൽ നടക്കുന്ന മത്സരം അവസാന ഘട്ടത്തിലാണ്. മോട്ടോറോള നാളെ ചൈനീസ് സമയം 7:30ന് ആയിരിക്കും മോട്ടോ എഡ്ജ് എക്സ്30 അവതരിപ്പിക്കുന്നത്. ഈ പുതിയ മോട്ടറോള ഫോണിന്റെ വിൽപ്പന ഡിസംബർ 15 മുതൽ ആരംഭിക്കും. റിയൽമി ജിടി 2 പ്രോയുടെ ലോഞ്ച് സമയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഷിപ്പിങ് വൈകില്ലെന്നാണ് സൂചനകൾ.

Best Mobiles in India

English summary
New smartphone in the Realme GT series will hit the market tomorrow. The Realme GT2 Pro comes with a Snapdragon 8 Gen 1 chipset and 125W fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X