കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

|

കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) 2022 നാളെയാണ് ആരംഭിക്കുന്നത്. കൊവിഡ് പ്രശ്നങ്ങൾ കാരണം കഴിഞ്ഞ വർഷം ഓൺലൈനിൽ ഹോസ്റ്റ് ചെയ്ത ശേഷം ഇത്തവണ ഓഫ്‌ലൈനായി തന്നെയാണ് നടക്കുന്നത് എന്നതിനാൽ എല്ലാ ഇലക്ട്രോണിക്സ് കമ്പനികളും സജീവമായി തന്നെ ഈ ഷോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്രതിസന്ധി കാരണം ഷോ നേരത്തെ അവസാനിക്കുമെന്നും പറയപ്പെടുന്നു. ഇതിനിടയിൽ, നിരവധി കമ്പനികൾ തങ്ങളുടെ പുതിയ പ്രൊഡക്ടുകൾ ഓഫറുകൾ ഷോയിൽ വച്ച് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

സിഇഎസ് 2022

സിഇഎസ് 2022ൽ വച്ച് മികച്ച ചില സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്മാർട്ട്ഫോൺ വിപണിയിലേക്ക് 2022ൽ ആദ്യം തന്നെ എത്തുന്ന മോഡലുകളിൽ ചിലത് സിഇഎസ് 2022ൽ കൂടിയായിരിക്കും ലോഞ്ച് ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൽ സാംസങ്, വൺപ്ലസ്, റിയൽമി തുടങ്ങിയ ബ്രാനറുകളുടെ ഡിവൈസുകൾ ഉണ്ടായിരിക്കും. ഇക്കാര്യത്തിൽ ബ്രാന്റുകൾ സ്ഥിരീകരണം നടത്തിയിട്ടില്ല എങ്കിലും പ്രമുഖ ടെക് മാധ്യമങ്ങളെല്ലാം മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ സിഇഎസ് 2022ൽ വച്ച് ലോഞ്ച് ചെയ്തേക്കുമെന്ന സൂചനകൾ നൽകിയിരുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌മാർട്ട്‌ഫോണുകളിലൊന്നായ സാംസങ് ഗാലക്സി എസ്21 എഫ്ഇ സിഇഎസ് 2022ൽ വച്ച് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നുഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നു

ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോണുകൾ
 

വൺപ്ലസിന്റെ അടുത്ത തലമുറ മുൻനിര മോഡലായ വൺപ്ലസ് 10ഉം കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ വച്ച് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഇവ കൂടാതെ മറ്റു ചില മോഡലുകളെ കുറിച്ചും ഊഹാപോഹങ്ങൾ ഉണ്ട്. റിയൽമിയുടെ ജിടി സീരിസിലെ ഏറ്റവും പുതിയ മോഡലായ റിയൽമി ജിടി 2 പ്രോ സിഇഎസ് 2022ൽ വച്ച് ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ. ഇത് കൂടാതെ വിവോയുടെ സബ് ബ്രാന്റിന്റെ പുതിയ ഡിവൈസായ ഐക്യുഒഒ 9 ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യപ്പെട്ടേക്കും. കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ 2022ൽ വച്ച് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകളും അവയിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള സവിശേഷതകളും നോക്കാം.

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് ഡിസ്പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 8

• 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചുമോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചു

ഐക്യുഒഒ 9

ഐക്യുഒഒ 9

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.78 ഇഞ്ച് സ്‌ക്രീൻ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ്

• 8 ജിബി റാം

• 48 എംപി + 13 എംപി + 13 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 4,400 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 എഫ്ഇ

സാംസങ് ഗാലക്സി എസ്21 എഫ്ഇ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR5 റാം, 128 ജിബി സ്റ്റോറേജ്

• 8 ജിബി LPDDR5 റാം, 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• സിംഗിൾ / ഡ്യുവൽ സിം

• 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10, വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10, വൺപ്ലസ് 10 പ്രോ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8

• 8 ജിബി റാം

• 128 ജിബി (UFS 3.1) സ്റ്റോറേജ്

• 12 ജിബി റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22, സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22, സാംസങ് ഗാലക്സി എസ്22 അൾട്ര

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.1 ഇഞ്ച് സ്‌ക്രീൻ

• ആൻഡ്രോയിഡ് 12 ഒ.ഡി

• ക്വാൽകോം സ്നാപ്ഡ്രാഗൺ 898 ചിപ്പ്സെറ്റ്

• 50 എംപി പിൻ ക്യാമറ

• 128 ജിബി ഇന്റേണൽ മെമ്മറി

• 8 ജിബി റാം, 256 ജിബി ഇന്റേണൽ മെമ്മറി

• 12 ജിബി റാം

• 5ജി സപ്പോർട്ട്

• 3,800 mAh ബാറ്ററി

2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ2021ലെ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Consumer Electronics Show (CES) 2022 kicks off tomorrow. Take a look at the smartphones expected to be released at this show.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X