റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. റിയൽമി ജിടി 2 പ്രോയിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ട്. 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും 65W സൂപ്പർഡാർട്ട് ചാർജിങും ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്.

റിയൽമി ജിടി 2 പ്രോ: വില, ലോഞ്ച് ഓഫറുകൾ

റിയൽമി ജിടി 2 പ്രോ: വില, ലോഞ്ച് ഓഫറുകൾ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 49,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 57,999 രൂപ വിലയുണ്ട്. പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന സെയിൽ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് നടക്കുന്നത്. തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പന നടക്കും.

ഓഫറുകൾ

റിയൽമി ജിടി 2 പ്രോ ആദ്യ വിൽപ്പനയിലൂടെ വാങ്ങുന്ന ആളുകൾക്ക് മികച്ച ഓഫറുകളും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളും എസ്ബിഐ ക്രെഡിറ്റ് കാർഡുകളും വഴി ഹാൻഡ്‌സെറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ഫോൺ വാങ്ങുന്ന ആളുകൾക്ക് 4,167 രൂപ മുതൽ അടവ് വരുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾ വഴി ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നു. റിയൽമിയും ഫ്ലിപ്പ്കാർട്ടും 4,999 രൂപ വിലയുള്ള റിയൽമി വാച്ച് എസ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിനൊപ്പം വെറും 1 രൂപയ്ക്ക് വിൽപ്പന നടത്തും.

കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

റിയൽമി ജിടി 2 പ്രോ: സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ: സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് 2കെ (1,440x3,216 പിക്സൽസ്) എൽടിപിഒ 2.0 അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സ്‌ക്രീൻ പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0 ഒഎസുള്ള ഡിവൈസിൽ ഡ്യുവൽ സിം സപ്പോർട്ടും റിയൽമി നൽകിയിട്ടുണ്ട്.

ക്യാമറ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവയുള്ള 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. മൂന്നാമത്തെ ക്യാമറ 2 മെഗാപിക്സൽ മാക്രോ ക്യാമറയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും കമ്പനി നൽകിയിട്ടുണ്ട്. 5ജി (10-ജിഗാബിറ്റ്), 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഹാൻഡ്‌സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. സുരക്ഷയ്ക്കായി ഇത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 5,000mAh ബാറ്ററിയാണ് റിയൽമി ജിടി 2 പ്രോയിൽ ഉള്ളത്. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ 65W സൂപ്പർ ഡാർട്ട് ചാർജും നൽകിയിട്ടുണ്ട്.

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
The first sale of the Realme GT 2 Pro smartphone will take place today. The sale starts at 12 noon today. The flagship smartphone was launched in India last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X