Home
Mobile

വിപണി കീഴടക്കാൻ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് ഉടൻ

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ ജിടി സീരീസിലെ പുതിയ ഡിവൈസായ റിയൽമി ജിടി 2 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സ്നാപ്ഡ്ര്ഗാൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തുമായി പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിലൊന്നായ റിയൽമി ജിടി 2 പ്രോ വൈകാതെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിയൽമിയുടെ വൈസ് പ്രസിഡന്റ് മാധവ് ഷെത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. പേപ്പർ പോലെയുള്ള ബാക്ക് പാനലുള്ള ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് ഇത്.

മാധവ് ഷെത്ത്

മാധവ് ഷെത്തിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച് എല്ലാ സ്മാർട്ട്ഫോണുകളിലെയും വച്ച് ഏറ്റവും മികച്ച ഫ്ലാറ്റ് ഡിസ്പ്ലേകളിലൊന്നാണ് റിയൽമി ജിടി 2 പ്രോയിൽ ഉള്ളത്. ആകാശം നിറയെ നക്ഷത്രങ്ങളാണ് എങ്കിലും ഏറ്റവും തിളക്കമുള്ളതിനെയാണ് നമ്മൾ നോക്കുക എന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഇത്. കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്‌ഫോണുകളോട് മത്സരിക്കാനാവും റിയൽമിയുടെ ശ്രമം. സാംസങ് ഗാലക്സി എസ്22 സീരീസും വൈകാതെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും.

ട്വീറ്റിൽ റിയൽമിയുടെ വൈസ് പ്രസിഡന്റ് മാധവ് ഷെത്ത് റിയൽമി ജിടി 2 പ്രോയുടെ ലോഞ്ചിന്റെ തിയ്യതി വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട്ട്ഫോൺ ഫെബ്രുവരി അവസാനമോ 2022 മാർച്ചോടെയോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. റിയൽമിയുടെ ആദ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോണാണ് റിയൽമി ജിടി 2 പ്രോ എന്നതുകൊണ്ട് തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും വില കൂടിയ ഡിവൈസ് ആയിരിക്കും ഇത്. ഈ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന സവിശേഷതകൾ നോക്കാം.

റിയൽമി ജിടി 2 പ്രോ: സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ: സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് 2കെ (1,440x3,216 പിക്സൽസ്) എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 5,000,000:1 എന്ന കോൺട്രാസ്റ്റ് റേഷിയോവും 1,400 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസും നൽകുന്ന ഡിസ്പ്ലെയാണ് ഇതെ്. ഈ ഡിസ്പ്ലെയ്ക്ക് ഡിസ്‌പ്ലേമേറ്റിൽ നിന്നുള്ള A+ സർട്ടിഫിക്കേഷനും ഉണ്ട്. ഗൊറില്ലാ ഗ്ലാസ് വിക്ടസ് ആണ് ഈ ഡിവൈസിൽ ഉള്ളത്. വൈ-ഫൈ 6, 5ജി, എൻഎഫ്‌സി എന്നിവയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസറാണ് ഇതിലുള്ളത്. 1/1.56 സെൻസർ വലുപ്പം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയും പ്രൈമറി സെൻസറിന് ഉണ്ട്. 1/2.76 സെൻസർ വലുപ്പമുള്ള 150 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോമിന്റെപുതിയ മുൻനിര ചിപ്പ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ്. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്‌ഫോണിൽ കമ്പനിയുടെ ജിടി മോഡം സെറ്റ് ചെയ്തിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ഗെയിംപ്ലേയ്‌ക്കും കുറഞ്ഞ ജിപിയു പവർ ഉപഭോഗത്തിനുമായി എഐ ഫ്രെയിം സ്റ്റെബിലൈസേഷൻ 2.0 പോലുള്ള അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു. 65W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

റിയൽമി ജിടി 2 പ്രോ: പ്രതീക്ഷിക്കുന്ന വില

റിയൽമി ജിടി 2 പ്രോ: പ്രതീക്ഷിക്കുന്ന വില

റിയൽമി ജിടി 2 പ്രോയുടെ ഇന്ത്യയിലെ വിലയെ സംബന്ധിക്കുന്ന സൂചനകൾ ലഭ്യമല്ല. എന്തായാലും 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന്റെ ബേസ് മോഡലിന് കുറഞ്ഞത് 50,000 രൂപയ്ക്ക് അടുത്തായിരിക്കും വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ-എൻഡ് മോഡലിന് ഏകദേശം 60,000 രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Realme is all set to launch the new device in its GT series, the Realme GT2 Pro in India. Realme Vice President Madhav Sheth confirmed this on Twitter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X