ലോകത്തിലെ ഏറ്റവും ശക്തമായ ആൻഡ്രോയിഡ് ഫോണാവാൻ റിയൽമി ജിടി 2 പ്രോ വരുന്നു

|

ക്വാൽകോം അതിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 പ്രോസസർ നവംബർ 30ന് ലോഞ്ച് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്. റിയൽമി, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഹൈ-എൻഡ് സ്‌മാർട്ട്‌ഫോണുകളിൽ ഈ കരുത്തൻ പ്രോസസർ ഉപയോഗിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസി ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും റിയൽമി ജിടി 2 പ്രോ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത് ശരിയാണെങ്കിൽ ഈ ഡിവൈസ് പുറത്തിറങ്ങുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ ആൻഡ്രോയിഡ് ഫോണായിട്ടായിരിക്കും.

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ പുതിയ റെക്കോർഡുകളാണ് എൻടുടു ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ ഉണ്ടാക്കിയിരികുന്നത്. ഇത് ഒരു ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയ ആദ്യത്തെ ഫോണായി മാറിയിട്ടുണ്ട്. ലീക്കായ സ്‌ക്രീൻഷോട്ട് അനുസരിച്ച് റിയൽമി ജിടി 2 പ്രോയ്ക്ക് ബെഞ്ച്മാർക്ക് വെബ്സൈറ്റിൽ 1025215 പോയിന്റുകളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ ഡിവൈസിൽ ഉണ്ടായിരിക്കുക കരുത്തുള്ള സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 ചിപ്പായിരിക്കും എന്നാണ് സൂചനകൾ.

സ്‌നാപ്ഡ്രാഗൺ

സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി ജിടി 2 പ്രോ കുറഞ്ഞത് 15 ശതമാനമെങ്കിലും വേഗതയുള്ളതായിരിക്കുമെന്നാണ് സൂചനകൾ. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 മാത്രമല്ല, മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന പേര് വെളിപ്പെടുത്താത്ത ഒരു സ്മാർട്ട്‌ഫോണും എൻടുടു ബെഞ്ച്മാർക്കിൽ ഒരു ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയിട്ടുണ്ട്.

കിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾകിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾ

മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസി

മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 അൽപ്പം മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നിരുന്നാലും ഈ രണ്ട് ചിപ്പ്സെറ്റുകളും തമ്മിൽ പെർഫോമൻസിൽ ഉണ്ടായിരിക്കാൻ ഇടയുള്ള വ്യത്യാസം വളരെ കുറവായിരിക്കും. ഓരോ ഡിവൈസുകളെയും ആശ്രയിച്ച് പെർഫോമൻസിൽ വ്യത്യാസം ഉണ്ടായേക്കും. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 ചിപ്പ്സെറ്റും മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയും തുല്യമായ കരുത്തുമായിട്ടായിരിക്കം വരുന്നതെന്നും സൂചനകൾ ഉണ്ട്.

സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1

വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിൽ 15 ശതമാനത്തിലധികം പെർഫോമൻസ് മെച്ചപ്പെടുമെന്നത് ആകർഷകമായ വാർത്ത തന്നെയാണ്. എന്നിരുന്നാലും ഇത് തെർമലിന്റെ കാര്യത്തിൽ കാര്യക്ഷമമാണോ എന്ന ചോദ്യവും നില നിൽക്കുന്നുണ്ട്. സ്‌നാപ്ഡ്രാഗൺ 888, സ്‌നാപ്ഡ്രാഗൺ 888+ എന്നീ ക്വാൽകോം ചിപ്പ്സെറ്റുകൾ ഹീറ്റിങിനും ത്രോട്ടിലിങ് പെർഫോമൻസിനും പേരുകേട്ടതാണ്. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1, ഡൈമൻസിറ്റി 9000 എസ്ഒസി പോലെ തന്നെ ടിഎസ്എംസിയുടെ 4nm ഫാബ്രിക്കേഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ആക്ടീവ് കൂളിംഗ് സൊല്യൂഷൻ

ആക്ടീവ് കൂളിംഗ് സൊല്യൂഷൻ ഉപയോഗിക്കുന്ന പിസി, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഭൂരിഭാഗം സ്മാർട്ട്‌ഫോണുകളും പാസീവ് കൂളിങ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സുസ്ഥിര പെർഫോമൻസിനായി ഒരു നല്ല തെർമൽ പ്രൊഫൈൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ലീക്ക് ആയ വിവരങ്ങൾ അനുസരിച്ച് സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1ന് ഇന്ന് നിലവിലുള്ള മിക്ക മൊബൈൽ ഗെയിമുകളും ഉയർന്ന റിഫ്രഷ് റേറ്റിൽ കൈകാര്യം ചെയ്യാനും സ്‌മാർട്ട്‌ഫോണുകളിൽ ലൈവ് റേ-ട്രേസിങ് സപ്പോർട്ട് ചെയ്യാനും കഴിയും.

കിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾകിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾ

നൂബിയ റെഡ് മാജിക് 6

നിലവിൽ എൻടുടു വെബ്സൈറ്റിൽ ഏറ്റവും കൂടുതൽ സ്കോറുള്ളത് നൂബിയ റെഡ് മാജിക് 6 എന്ന സ്മാർട്ട്ഫോണിനാണ്. 858734 സ്‌കോറാണ് ഈ ഡിവൈസ് നേടിയിട്ടുള്ളത്. പുതിയ ചിപ്പ്സെറ്റുള്ള സ്മാർട്ട്ഫോൺ വരുമ്പോൾ കാര്യങ്ങൾ മാറി മറിയുമെന്ന് ഉറപ്പാണ്. 120Hz ഡിസ്‌പ്ലേയുള്ള 6.51-ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, ഒഐഎസ്-അസിസ്റ്റഡ് 50 എംപി പ്രധാന ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 125W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്. 5,000mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 3.0 ഔട്ട് ഓഫ് ബോക്‌സിൽ ആയിരിക്കും ഈ ഡിവൈസ് വരുന്നത്.

Best Mobiles in India

English summary
Qualcomm will launch its flagship Snapdragon 8 Generation 1 processor on November 30th. The Realme GT2 Pro is reportedly one of the first smartphones to use this chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X