Home
Mobile

വിപണി പിടിക്കാൻ റിയൽമി ജിടി 2 സീരീസ് സ്മാർട്ട്ഫോണുകൾ ജനുവരി 4ന് പുറത്തിറങ്ങും

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ ജിടി വിഭാഗത്തിൽ പുതിയ ഫോണുകൾ അവതരിപ്പിക്കുന്നു. റിയൽമി ജിടി 2 സീരീസ് സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. ജനുവരെ 4ന് ആയിരിക്കും ഈ ഡിവൈസുകളുടെ ലോഞ്ച്. ഈ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തിയ്യതി റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഡിവൈസുകൾ ആഗോള വിപണിയിൽ ആയിരിക്കും അവതരിപ്പിക്കുക. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു ഔദ്യോഗിക പോസ്റ്റർ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. മികച്ച സവിശേഷതകൾ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

റിയൽമി ജിടി 2

ചൈനീസ് ബ്രാൻഡായ റിയൽമി നേരത്തെ തന്നെ റിയൽമി ജിടി 2 സീരിസ് ചൈനീസ് വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഡിസംബർ 20ന് ഈ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ ഉണ്ടായിരുന്നത്. എന്നാൽ ഇത് നടന്നില്ല. ആഗോള വിപണിയിലെ ലോഞ്ചിനൊപ്പം തന്നെ ജനുവരി 4ന് ആയിരിക്കും ചൈനയിലും ഈ ഡിവൈസ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ഈ സീരീസ് രണ്ട് മോഡലുകളുമായിട്ടായിരിക്കും വരുന്നത്. റിയൽമി ജിടി 2 മോഡലും റിയൽമി ജിടി 2 പ്രോ മോഡലുമായിരിക്കും സീരിസിലെ ഡിവൈസുകൾ. ഈ ഡിവൈസിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ നോക്കാം.

റിയൽമി ജിടി 2 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചില ലീക്ക് റിപ്പോർട്ടുകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. റിയൽമി ജിടി 2 സീരിസിന്റെ ഡിസൈൻ വലിയ മാറ്റമായിരിക്കും. പഴയ നെക്സസ് 6പി സ്മാർട്ട്ഫോണിനോട് സാമ്യം തോന്നുന്ന രീതിയിൽ ആണ് ഈ ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പ് നൽകിയിട്ടുള്ളത്. ബയോ-പോളിമർ റിയർ പാനൽ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ആയിരിക്കും റിയൽമി ജിടി 2 സീരിസിൽ ഉണ്ടാവുക. ഇക്കര്യം ഇതിനകം തന്നെ റിയൽമി വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലാറ്റ് ഡിസ്‌പ്ലേ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഫ്ലാറ്റ് ഡിസ്‌പ്ലേയുള്ള 6.8 ഇഞ്ച് അമോലെഡ് പാനലുമായിട്ടായിരിക്കും വിപണിയിൽ എത്തുക എന്നാണ് സൂചനകൾ. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെ ക്യുഎച്ച്ഡി+ റെസല്യൂഷനും സപ്പോർട്ട് ചെയ്യുമെന്നാണ് സൂചനകൾ. സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇത് ക്വാൽകോമിന്റെ ഏറ്റവും പുതിയ കരുത്തൻ ചിപ്പ്സെറ്റാണ്. മോട്ടറോളയുടെ ഒരു സ്മാർട്ട്ഫോൺ അല്ലാതെ മറ്റൊരു സ്മാർട്ട്ഫോണും ഇതുവരെയായി ഈ ചിപ്പ്സെറ്റുമായി പുറത്തിറങ്ങിയിട്ടില്ല.

ട്രിപ്പിൾ ക്യാമറ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ സൂചിപ്പിച്ചത് പോലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും വരുന്നത്. 50 എംപി അൾട്രാ വൈഡ് ലെൻസും 8 എംപി ക്യാമറയുമുള്ള ഡിവൈസിലെ പ്രൈമറി സെൻസറും 50 എംപി ആയിരിക്കുമെന്നാണ് സൂചനകൾ. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഗംഭീരമായ ക്യാമറ സെറ്റപ്പ് തന്നെയാണ് ഡിവൈസിൽ ഉണ്ടാവുക. എല്ലാ തരം അവസരങ്ങളിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഈ രണ്ട് 50 എംപി ക്യാമറകൾ സഹായിക്കും. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയും റിയൽമി നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബാറ്ററി

റിയൽമി ജിടി 2 പ്രോ 5,000 mAh ബാറ്ററിയുമായിട്ടായിരിക്കും വരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് ഈ ബാറ്ററി നൽകുന്നത്. അതേസമയം റിയൽമി ജിടി 2 മോഡലിന്റെ അധികം വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രോ മോഡലിനെക്കാൾ കുറഞ്ഞ സവിശേഷതകൾ ആയിരിക്കും ഈ മോഡലിൽ ഉണ്ടായിരിക്കുക എന്ന കാര്യം ഉറപ്പാണ്. എന്തായാലും ലോഞ്ച് അടുത്ത് വരുന്നതോടെ റിയൽമി കൂടുതൽ സവിശേഷതകൾ വെളിപ്പെടുത്തുന്ന ടീസറുകൾ പുറത്ത് വിടും. ഈ ഡിവൈസുകളുടെ വിലയെ സംബന്ധിക്കുന്ന വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Best Mobiles in India

English summary
Realme GT 2 Series smartphones will be launched globally on January 4th. The Realme GT 2 and Realme GT 2 Pro models will be available in this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X