റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റിയൽമി ജിടി മാസ്റ്റർ എഡിഷനൊപ്പം കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ജിടി മാസ്റ്റർ എഡിഷന്റെ വിൽപ്പന നാളെയാണ് നടക്കുന്നത്. റിയൽമി ജിടി 5ജിയുടെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ് എന്നിവയിലൂടെ ഡിവൈസ് സ്വന്തമാക്കാം. ആകർഷകമായ സവിശേഷതകളോടെ പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയിൽ തന്നെ വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും ലഭിക്കും.

റിയൽമി ജിടി 5ജി: വില, ഓഫറുകൾ
റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബേസ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 37,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 41,999 രൂപ വിലയുണ്ട്. ഈ കരുത്തൻ സ്മാർട്ട്ഫോൺ ഡിവൈസ് ഡാഷിംഗ് ബ്ലൂ, ഡാഷിംഗ് സിൽവർ നിറങ്ങളിലും റേസിംഗ് യെല്ലോ കളറിൽ വെഗൻ ലെതർ ഫിനിഷ് മോഡലിലും വരുന്നു. റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ടും റിയൽമി വെബ്സൈറ്റും മികച്ച ഓഫറുകൾ നൽകുന്നുണ്ട്.

റിയൽമി ജിടി 5ജി വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലും ഇഎംഐ ഇടപാടുകളിലും 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് പ്ലാൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഈ ഡിവൈസ് വാങ്ങുമ്പോൾ 11,400 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ കാർഡുകൾ, മൊബിക്വിക് എന്നിവ നൽകുന്ന അമെക്സ് നെറ്റ്‌വർക്ക് കാർഡുകളുപയോഗിച്ചുള്ള ആദ്യ ഇടപാടിൽ 20 ശതമാനം കിഴിവ് ലഭിക്കും.

റിയൽമി ജിടി 5ജി: സവിശേഷതകൾ
6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്‌സൽസ്) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ വരുന്നത്. 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1,000 നൈറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 12ജിബി എൽപിഡിഡിആർ5 റാമുള്ള ഡിവൈസിൽ 7ജിബി വരെ എക്സ്റ്റന്റഡ് റാം ഫീച്ചറും ഉണ്ട്. റിയൽമി ജിടിയിൽ 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജാണ് നൽകിയിട്ടുള്ളത്.

റിയൽമി ജിടി 5ജി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. എഫ്/1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി IMX682 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ക്യാമറ സെറ്റപ്പാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.5 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ട് ചെയ്യുന്ന ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകളായി റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ബോർഡിൽ സെൻസറുകളായി ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവ നൽകിയിട്ടുണ്ട്. റിയൽമി ജിടിയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററിയാണ് ഫോണിലുള്ളത്.


Click it and Unblock the Notifications








