Home
Mobile

റിയൽമി ജിടി 5ജി, റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

റിയൽമി ജിടി 5ജി, റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമിയുടെ ഈ പ്രീമിയം സ്മാർട്ട്ഫോണുകൾ നേരത്തെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. കരുത്തുള്ള പ്രോസസർ, മികച്ച ക്യാമറ സെറ്റപ്പ്, ആകർഷകമായ ഡിസൈൻ തുടങ്ങിയ എല്ലാ സവിശേഷതകളും ഉള്ള ഡിവൈസാണ് ഇത്. ജിടി സീരിസിലെ ഈ ഡിവൈസുകളുടെ വില ആരംഭിക്കുന്നത് 25,999 രൂപ മുതലാണ്.

ലഭ്യത

ലഭ്യത

റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലുമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ഇന്ത്യയിൽ ലഭ്യമാകും. റിയൽമി ജിടി 5ജിയുടെ ആദ്യ വിൽപ്പന ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്.

റിയൽമി ജിടി 5ജി: വില

റിയൽമി ജിടി 5ജി: വില

റിയൽ‌മി ജിടി 5ജി രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 37,999 രൂപയാണ് വില. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപ വിലയുണ്ട്. 8 ജിബി റാം മോഡൽ ഡാഷിംഗ് സിൽവർ, ഡാഷിംഗ് ബ്ലൂ കളർവേരിയന്റുകളിൽ ലഭ്യമാകും. 12 ജിബി മോഡൽ റേസിംഗ് യെല്ലോ കളറിലാണ് ലഭ്യമാകുന്നത്. റേസിംഗ് യെല്ലോ പതിപ്പിൽ ഡ്യുവൽ-ടോൺ വെഗൻ ലെതർ ഉപയോഗിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് അപ്ഗ്രേഡ് പ്രോഗ്രാം വഴി ഈ ഡിവൈസുകൾ 26,599 രൂപയ്ക്കും 29,399 രൂപയ്ക്കും ലഭിക്കും.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ: വില

റിയൽമി ജിടി മാസ്റ്റർ എഡിഷൻ: വില

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 25,999 രൂപയാണ് വില. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും വിലയുണ്ട്. വോയേജർ ഗ്രേ, ലൂണ വൈറ്റ്, കോസ്മോസ് ബ്ലാക്ക് കളർവേകളിൽ ഫോൺ ലഭ്യമാകും. ജാപ്പനീസ് ഡിസൈനർ നവോട്ടോ ഫുകസാവ ഉണ്ടാക്കിയ സ്യൂട്ട്കേസ്-പ്രചോദിത രൂപകൽപ്പനയാണ് ഫോണിന്റെ സവിശേഷത. ഈ ഡിസൈൻ വോയേജർ ഗ്രേ കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ, അതിൽ വെജിഗൻ ലെതർ മെറ്റീരിയലും ഉപയോഗിക്കുന്നു. ഫ്ലിപ്കാർട്ട് അപ്ഗ്രേഡ് പ്രോഗ്രാം വഴി ഈ ഡിവൈസുകൾ 18,199 രൂപ, 19599 രൂപ, 20,999 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാകും.

റിയൽമി ജിടി 5ജി: സവിശേഷതകൾ

റിയൽമി ജിടി 5ജി: സവിശേഷതകൾ

റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ഉണ്ട്. ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിലെ രണ്ട് സിം കാർഡ് സ്ലോട്ടുകളിലും 5ജി സപ്പോർട്ടുണ്ട്. 12 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമുള്ള ഫോണിൽ മൈക്രോഎസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. യുഎസ്ബി-സി പോർട്ട് വഴി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

റിയൽമി ജിടി 5ജി

റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസർ എന്നിവയടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഉള്ളത്. സെൽഫികൾക്കായി ഇടത് കോണിലുള്ള പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്. ഫോണിന്റെ പ്രോസസ്സർ, ഡിസ്പ്ലേ, സോഫ്റ്റ്വെയർ എന്നിവ തൽക്ഷണം ഫുൾ ത്രോട്ടിൽ മോഡിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന ജിടി മോഡും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഇത് ഗെയിമിങിന് ഏറെ സഹായകരമാവും.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ: സവിശേഷതകൾ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ: സവിശേഷതകൾ

റിയൽമി ജിടി മാസ്റ്റർ എഡിഷനിൽ 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫുൾ എച്ച്ഡി+ റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നീ സവിശേഷതകളുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ 2.4 ജിഗാഹെർട്സ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറാണ്. ഈ ഫോണിലും ജിടി മോഡ് സപ്പോർട്ട് ഉണ്ട്. പക്ഷേ പ്രോസസറുകളിലെ വ്യത്യാസം കാരണം, ജിടി 5ജിയേക്കാൾ പെർഫോമൻസ് കുറവായിരിക്കും.

ക്യാമറ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് 64 മെഗാപിക്സൽ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. ഈ ഫോണിൽ സ്റ്റീരിയോ സ്പീക്കറുകൾ ഇല്ല. പക്ഷേ ഹൈ റസലൂഷൻ ഓഡിയോ സപ്പോർട്ട് നൽകിയിട്ടുണ്ട്. 65W വേഗതയിൽ ചാർജ് ചെയ്യാവുന്ന 4300mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
Realme GT 5G and Realme GT Master Edition smartphones launched in India. These premium smartphones from Realme come with attractive features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X